Latest Updates
-
മുംബൈ ലോക്കൽ യാത്രക്കാർ ശ്രദ്ധിക്കുക: ഇന്ന് മെഗാ ബ്ലോക്ക്, ട്രെയിനുകൾ വൈകും; യാത്ര പ്ലാൻ ചെയ്യേണ്ടത് ഇങ്ങനെ -
കൊച്ചിയിൽ ജിഎസ്ടി ജോയിന്റ് കമ്മീഷണറുടെ വീട്ടിൽ വിജിലൻസ് മിന്നൽ റെയ്ഡ്; പിടിച്ചെടുത്തത് ലക്ഷങ്ങൾ! -
പിതൃപക്ഷത്തിന് തുടക്കം: പ്രഥമ ശ്രാദ്ധം ഇന്ന്; കേരളത്തിലെ പ്രധാന നഗരങ്ങളിലെ കൃത്യമായ മുഹൂർത്തം അറിയാം -
കേരളത്തിൽ റെഡ് അലർട്ട്: കടൽക്ഷോഭത്തിനിടെ ചർമ്മവും മുടിയും സുരക്ഷിതമാക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ലോക വിനോദസഞ്ചാര ദിനം: ഇന്ന് ചരിത്ര സ്മാരകങ്ങളിൽ സൗജന്യ പ്രവേശനം; യാത്ര പ്ലാൻ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വാരാന്ത്യ യാത്രയ്ക്ക് മുൻപ് ശ്രദ്ധിക്കുക; കേരളത്തിലെ ഇന്നത്തെ ഇന്ധനവിലയും പണം ലാഭിക്കാനുള്ള വഴികളും ഇതാ -
മൻ കീ ബാത്ത് ഇന്ന്: പ്രധാനമന്ത്രിയുടെ പ്രസംഗം തത്സമയം കേൾക്കാം; കേരളത്തിൽ ലഭ്യമായ വഴികൾ ഇതാ -
കാര്യവട്ടത്ത് ഇന്ന് ഇന്ത്യ-വെസ്റ്റ് ഇൻഡീസ് പോരാട്ടം; സ്റ്റേഡിയത്തിലേക്ക് പോകും മുൻപ് ഇതൊന്ന് ശ്രദ്ധിക്കൂ! -
സ്വർണം വാങ്ങാൻ ഒരുങ്ങുകയാണോ? കേരളത്തിലെ ഇന്നത്തെ സ്വർണവിലയും നിങ്ങൾ അറിയേണ്ട പ്രധാന കാര്യങ്ങളും -
സെപ്റ്റംബർ 27: ആകാശത്ത് വിസ്മയക്കാഴ്ച, ചന്ദ്രനും ശനിയും ഒന്നിക്കുന്നു; കാണേണ്ടത് ഇങ്ങനെ!
സത്രീ ശരീരത്തിന്റെ വൃത്തി 'രഹസ്യ'ങ്ങള്
ആരോഗ്യത്തിന് നല്ല ഭക്ഷണവും വ്യായാമവും മാത്രം പോരാ, വൃത്തിയും അത്യന്താപേക്ഷിതമാണ്. വൃത്തിയില്ലായ്മ അസുഖങ്ങള്‍ വരുത്തും. ആരോഗ്യം നഷ്ടപ്പെടുവാന്‍ ഇതുമതി.
സ്ത്രീയുടേയും പുരുഷന്റേയും വൃത്തിപാഠങ്ങള്‍ പലതും വ്യത്യസ്തമാണ്. ശരീരത്തിന്റെ പ്രത്യേകതകള്‍ വച്ചു നോക്കുമ്പോള്‍ അണുബാധ പോലുള്ള പ്രശ്നങ്ങള്‍ എളുപ്പത്തില്‍ ബാധിയ്ക്കുവാന്‍ സാധ്യത സ്ത്രീകള്‍ക്കാണ്. ഇതുകൊണ്ടു തന്നെ വൃത്തിയുടെ കാര്യത്തില്‍ സ്ത്രീകള്‍ പ്രത്യേകിച്ചു ശ്രദ്ധിയ്ക്കുകയും വേണം.
സ്ത്രീകള്ക്കുതകുന്ന ചില വൃത്തി പാഠങ്ങളിതാ,

വൃത്തിയായി കഴുകുക
യൂറിനറി ഇന്ഫെക്ഷന് പോലുള്ള പ്രശ്നങ്ങള്‍ എളുപ്പം ബാധിയ്ക്കാന്‍ സാധ്യത കൂടുതല്‍ സ്ത്രീകള്‍ക്കാണ്. ഇതുകൊണ്ടു തന്നെ വജൈനയുടെ വൃത്തിയില്‍ സ്ത്രീകള്‍ കൂടുതല്‍ ശ്രദ്ധിയ്ക്കുകയും വേണം. ഒരോ തവണയും മൂത്രവിസര്‍ജനത്തിനു ശേഷം വൃത്തിയായി കഴുകുക. ഇവിടത്തെ നനവു നീക്കം ചെയ്യുകയും വേണം.

രോമം
യോനീഭാഗത്തെ രോമം ഷേവ് ചെയ്തു വൃത്തിയായി സൂക്ഷിയ്ക്കണം. പ്രത്യേകിച്ച് മാസമുറയടുക്കുമ്പോള്. അല്ലെങ്കില്‍ അണുബാധയ്ക്കു സാധ്യത കൂടുതലാണ്.

അടിവസ്ത്രം
അടിവസ്ത്രം ദിവസവും മാറ്റണം. നനഞ്ഞ അടിവസ്ത്രങ്ങള്‍ യാതൊരു കാരണവശാലും ഉപയോഗിക്കുകയുമരുത്. ഇത് അണുബാധയ്ക്കിട വരുത്തും.

പാന്റി ലൈനേഴ്സ്
ഓവുലേഷന് സമയത്തും വജൈനല്‍ ഡിസ്ചാര്‍ജ് കൂടുതലുള്ളപ്പോഴും പാന്റി ലൈനേഴ്സ് ഉപയോഗിയ്ക്കുന്നതു നല്ലതാണ്. ഇത് അടിവസ്ത്രവും യോനീഭാഗവും നനവില്ലാത്തതായി സൂക്ഷിയ്ക്കാന്‍ സഹായിക്കുന്നു.

സാനിറ്ററി നാപ്കിന്
മാസമുറ സമയത്ത് നാലു മണിക്കൂറിലൊരിക്കെ സാനിറ്ററി നാപ്കിന് മാറ്റണം. അല്ലാത്തപക്ഷം അണുബാധയ്ക്കുള്ള സാധ്യത കൂടുതലാണ്.

കക്ഷത്തിലെ രോമം
കക്ഷത്തിലെ രോമം ഷേവ് ചെയ്തു കളയുക. വിയര്‍പ്പിനും ഇതുവഴി ദുര്‍ഗന്ധത്തിനും കക്ഷത്തിലെ രോമം കാരണമാകും.

ലൈംഗികബന്ധത്തിനു ശേഷം
ലൈംഗികബന്ധത്തിനു ശേഷം സ്വകാര്യഭാഗം വൃത്തിയായി കഴുകി സൂക്ഷിയ്ക്കുക. പുരുഷന്മാരേക്കാളേറെ സ്ത്രീകള്‍ക്ക് ഇതുവഴി അണുബാധയ്ക്കുള്ള സാധ്യത കൂടുതലാണ്.

മൂത്രശങ്ക
മൂത്രശങ്കയുണ്ടായാല്‍ മൂത്രമൊഴിക്കാതിരിയ്ക്കുന്നത് പലരുടേയും ശീലമാണ്. ഇത് കിഡ്നിയ്ക്കു ദോഷം ചെയ്യും. മാത്രമല്ല, യൂറിനറി ഇന്ഫെക്ഷന് പോലുള്ള പ്രശ്നങ്ങള്‍ക്കും സാധ്യത കൂടുതലാണ്.

ഇറുക്കം കൂടിയ ബ്രാ
ഒരിക്കലും ഇറുക്കം കൂടിയ ബ്രാ ധരിയ്ക്കരുത്. ഇത് മാറിടത്തില്‍ ഞരമ്പുകള്‍ കട്ടി പിടിയ്ക്കാനും തടിപ്പുകളുണ്ടാകാനും സാധ്യതയുണ്ടാക്കും. സ്താര്‍ബുദ സാധ്യത വരെ വല്ലാതെ ഇറുകിയ ബ്രാ ഉണ്ടാക്കുന്ന പ്രശ്നമാണ്.



Click it and Unblock the Notifications
