Latest Updates
-
2026 സെപ്റ്റംബർ 11 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, നിങ്ങളുടെ നക്ഷത്രം ഇതിലുണ്ടോ? -
ഇന്നത്തെ രാശിഫലം: 12 രാശിക്കും കരിയറും പ്രണയവും എങ്ങനെ? അറിയാം ഈ കാര്യങ്ങൾ -
ഭാദ്രപദ അമാവാസി 2026: തർപ്പണം നടത്തേണ്ട കൃത്യമായ സമയം ഇതാണ്, ശ്രദ്ധിക്കുക! -
ഗണേശ ചതുർത്ഥി: ബാങ്കുകൾക്ക് തുടർച്ചയായി അവധി; പണമിടപാടുകൾക്ക് മുൻകരുതൽ വേണം -
സെപ്റ്റംബർ 10 സിദ്ധയോഗം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഇന്ന് ചെയ്യേണ്ടവ ഇവയാണ് -
വെയിൽ കടുക്കുന്നു! മേക്കപ്പ് കേടാകാതെ ചർമ്മത്തെ സംരക്ഷിക്കാൻ ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
വീട്ടിലെ പൂജാമുറിയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വാസ്തു പ്രകാരം ഐശ്വര്യവും സമാധാനവും ഉറപ്പ് -
ഐഫോൺ 18 പ്രോയും മടക്കാവുന്ന ഡ്യുവോയും ഇന്ത്യയിൽ; ഞെട്ടിക്കുന്ന വിലയും ഫീച്ചറുകളും! -
ഗണേഷ് ചതുർത്ഥി: വീട്ടിൽ ഗണപതിയെ പ്രതിഷ്ഠിക്കുമ്പോൾ ഈ വാസ്തു മാറ്റങ്ങൾ വരുത്താൻ മറക്കരുത് -
ബ്രിക്സ് ഉച്ചകോടി: ഡൽഹിയിൽ കടുത്ത ഗതാഗത നിയന്ത്രണം; യാത്രക്കാർക്ക് ജാഗ്രതാ നിർദ്ദേശം!
ഇന്ത്യന്‍ അരികളുടെ ആരോഗ്യവശങ്ങള്‍
ചോറ് ഇന്ത്യക്കാരുടെ പ്രധാന ഭക്ഷ്യവിഭവമാണ്. തടി കൂടും, പ്രമേഹത്തിനു നല്ലതല്ല എന്നെല്ലാം പറയുമെങ്കിലും ഒരു നേരമെങ്കിലും ചോറില്ലാതെ കഴിച്ചു കൂട്ടാന്‍ ഇന്ത്യക്കാര്‍ക്ക് അല്പം ബുദ്ധിമുട്ടാണെന്നു പറയാം. പ്രത്യേകിച്ചു മലയാളികള്‍ക്ക്.
പലതരം ഇന്ത്യന്‍ അരികളുണ്ട്. ഇവയ്ക്കോരോന്നും അവയുടേതായ ഗുണങ്ങളുമുണ്ട്. ഇവയെന്തൊക്കെയെന്നറിയൂ,
വെളുത്ത അരി പോളിഷ്ഡ് റൈസ് എന്നാണ് അറിയപ്പെടുന്നത്. ഇതുകൊണ്ടുതന്നെ ഇവയില്‍ പോഷകങ്ങള്‍ കുറവാണെന്നും പറയും. ഫോര്‍ട്ടിഫൈഡ് വൈറ്റ് റൈസ് ഉപയോഗിയ്ക്കാനാണ് ലോകാരോഗ്യ സംഘടന ശുപാര്‍ശ ചെയ്യുന്നത്.

വെളുത്ത അരി താരതമ്യേന ദഹിയ്ക്കാന്‍ എളുപ്പമാണ്. ഒരു മണിക്കൂറിനുള്ളില്‍ ഇത് മുഴുവനായും ദഹിച്ചു തീരും. ഇതില്‍ ഫൈബര്‍ കുറവാണെന്നതു തന്നെ കാരണം. ഛര്‍ദി, വയറിളക്ക എന്നിവയുള്ളപ്പോള് കഴിയ്ക്കാന്‍ പറ്റിയ നല്ലൊരു ഭക്ഷണമാണിത്.വയറിന് കനം തോന്നുകയുമില്ല. മോണിംഗ് സിക്നസിനും നല്ലതാണ്.
ഊര്‍ജം ലഭ്യമാക്കുന്ന കാര്‍ബോഹൈഡ്രേറ്റുകള്‍ ഇതില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. 150 ഗ്രാം വെള്ള അരിയില്‍ 5 ഗ്രാം പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ട്.
വെളുത്ത അരി പൊടിച്ചുണ്ടാക്കുന്ന അരിപ്പൊടി ചര്‍മപ്രശ്നങ്ങള്‍ക്ക് നല്ലതാണ്. ചിക്കന്‍ പോക്സ്, ചൂടുകുരു, മീസെല്‍സ് എന്നിവയുള്ളപ്പോള് ഇതു ചര്‍മത്തില്‍ പുരട്ടുന്നത് ചര്‍മം തണുപ്പിയ്ക്കും.
ബ്രൗണ്‍ റൈസ് ആണ് ആരോഗ്യഗുണങ്ങള്‍ ഒത്തിണങ്ങിയ ഒരു അരി. വെന്തു കിട്ടാന്‍ അല്പം ബുദ്ധിമുട്ടാണെങ്കിലും ഇത് ധാരാളം നാരുകള്‍ അടങ്ങിയ ഒന്നാണ്. ചീത്ത കൊളസ്ട്രോള്‍ അകറ്റാന്‍ അത്യുത്തമം.

പതുക്കെ ദഹിയ്ക്കുന്നതു കൊണ്ട് രക്തത്തിലേയ്ക്ക് ഗ്ലൂക്കോസ് വളരെ കുറഞ്ഞ തോതിലേ ഇതു കടത്തി വിടുന്നുള്ളൂ. ഇതുകൊണ്ടുതന്നെ പ്രമേഹത്തിന് അത്യുത്തമം.
ധാരാളം ധാതുക്കളും പോഷകങ്ങളുമുള്ള ഇത് നാരുകളുള്ളതു കൊണ്ടുതന്നെ തടി കുറയ്ക്കാന്‍ നല്ലതുമാണ്.
ബിരിയാണി ഇന്ത്യക്കാരുടെ ഇഷ്ടവിഭവമായതു കൊണ്ടുതന്നെ ബസ്മതി അരിയ്ക്കും പ്രാധാന്യമേറും. ബസ്മതി റൈസില്‍ തന്നെ വെളുപ്പും ബ്രൗണും ലഭിയ്ക്കും. വെളുപ്പിനാണ് പ്രചാരമേറുക.

ഇതിന് ഒരു പ്രത്യേക മണമുണ്ട്. 2 അസറ്റൈല്‍ 1 പൈറോലൈന് എന്ന ഒരു കെമിക്കലാണ് ഇതിനു കാരണം. മറ്റ് അരികളിലുള്ളതിനേക്കാളേറെ 12 പ്രാവശ്യം കൂടുതലാണ് ഇത്. നോണ്‍സ്റ്റിക് പാത്രം വരുത്തും ആരോഗ്യപ്രശ്നങ്ങള്‍
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
