Latest Updates
-
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്!
തടി കുറയ്ക്കാന്‍ പഴത്തോല്, അവിശ്വസനീയം
പഴം കഴിച്ച പഴത്തോല് കളയുന്നവരാണ് നമ്മള്. എന്നാല്‍ ഇനി പഴത്തോല് അങ്ങനെ കളയണ്ട. തടി കുറയ്ക്കാനും പഴത്തോലിനു കഴിയുമെന്നാണ് പുതിയ വാദം. സായിപ്പിന് ഇക്കാര്യം നേരത്തേ അറിയാം എന്നു തോന്നുന്നും. അതുകൊണ്ടായിരിക്കും സായിപ്പ് കേരളത്തില്‍ വന്നപ്പോള്‍ പഴത്തിനു പകരം പഴത്തോല് കഴിച്ചത്. എന്തുകൊണ്ട് തടി കുറയുന്നില്ല?
അതൊക്കെ പോട്ടെ എന്തായാലും ധാരാളം ആരോഗ്യഗുണങ്ങളുള്ള പഴത്തിന് ഇപ്പോള്‍ ഒരു പൊന്‍തൂവല്‍ കൂടി ചാര്‍ത്തപ്പെട്ടിരിക്കുകയാണ്. ഭക്ഷണം കഴിച്ചു കഴിഞ്ഞാല്‍ ഒരു പഴം തിന്നുന്നവരാണ് മലയാളികള്‍. പനീറിന്റെ കാര്യത്തില്‍ നോ കോംപ്രമൈസ്
ഇനി തടി കുറയ്ക്കാന്‍ വേണ്ടി പഴത്തിന്റെ എണ്ണം കൂട്ടുകയൊന്നും വേണ്ട. പഴത്തോല് എങ്ങനെ തടി കുറയ്ക്കും എന്നു നമുക്ക് നോക്കാം.

ഞാലിപ്പൂവന്, മൈസൂര്‍ പൂവന്
മൈസൂര്‍പൂവന്‍ പഴത്തിന്റെ തോലാണ് തടി കുറയ്ക്കാന്‍ ഉത്തമം. ഇതില്‍ അടങ്ങിയിട്ടള്ള പൊട്ടാസ്യം തടി കുറയ്ക്കാന്‍ സഹായിക്കുന്നതാണ്. അതുകൊണ്ടു തന്നെ ആഴ്ചയില്‍ രണ്ട് ദിവസമെങ്കിലും പഴത്തിന്റെ തൊലി കഴിക്കുന്നത് ശീലമാക്കുക.

ആന്റി ഓക്സിഡന്റ്സ് ധാരാളം
പഴത്തൊലിയില്‍ അടങ്ങിയിട്ടുള്ള ആന്റി ഓക്സിഡന്റ്സ് നമ്മുടെ ശരീരത്തിലെ അധികം വരുന്ന കൊഴുപ്പിനെ ഇല്ലാതാക്കുന്നു. കൊഴുപ്പ് കുറയുന്നതിലൂടെ നമ്മുടെ ശരീരം ഒതുങ്ങി ഫിറ്റ് ആവുന്നു.

നാരുകളാല്‍ സമ്പുഷ്ടം
പഴത്തൊലി നാരുകളുടെ കലവറയായതിനാല്‍ ഇത് നമ്മുടെ ശരീരത്തെ തടി കുറയ്ക്കാന്‍ സഹായിക്കുന്നു.

എങ്ങനെ കഴിക്കാം
പഴത്തിന്റെ തോല് ചെറുതായി അരിഞ്ഞ് ഉപ്പും കുരുമുളകും കൂട്ടി കഴിക്കുന്നത് ഉത്തമമാണ്. അത്താഴശേഷായതിനാല് നല്ല ഉറക്കം കിട്ടാനും ഇത് കാരണമാകും. ഉറങ്ങുന്നതിലൂടെ തന്നെ തടി കുറയും എന്ന കാര്യത്തില്‍ സംശയം വേണ്ട.

റോബസ്റ്റ് പഴവും ബെസ്റ്റ്
തടി കുറയ്ക്കുന്ന കാര്യത്തില്‍ റോബസ്റ്റ് പഴത്തിന്റെ തൊലിയും ഒട്ടും പുറകിലല്ല. സാലഡ് രൂപത്തിലോ മറ്റ് പച്ചക്കറികളുടെ കൂടെ കഴിക്കാവുന്നതേ ഉള്ളൂ. ഇത് ശരീരത്തിലെ കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കുകയും ഇതിലൂടെ അമിത കൊഴുപ്പിനെ തടയുകയും ചെയ്യും.

പാനീയമാക്കിയാലും നല്ലത്
പഴം ജ്യൂസ് നല്ലതാണ്. എന്നാല്‍ പഴത്തൊലി പാനീയം ഇതു വരെ ആരും പരീക്ഷിച്ചിട്ടില്ലല്ലോ? പഴത്തോല് ജ്യൂസും നമ്മുടെ ശരീരത്തിലെ അധികമുള്ള കലോറിയെ എരിച്ചു കളയും. ഇതിലൂടെ തടി കുറയുകയും ചെയ്യും.

തേങ്ങാപ്പാലും പഴത്തോലും വളരെ നല്ലത്
പഴത്തോല് ചെറുതായി അരിഞ്ഞ് തേങ്ങാപ്പാലില്‍ മിക്സ് ചെയ്ത് കഴിക്കുന്നതും തടി കുറയ്ക്കും. പഴത്തോല് എങ്ങനെ കഴിച്ചാലും അത് ശരീരത്തെ അമിത വണ്ണത്തില്‍ നിന്നും സംരക്ഷിക്കും.

ചായയ്ക്കു പകരം
രാവിലെ എഴുന്നേറ്റ് ചായ കുടിച്ചില്ലെങ്കില്‍ നമുക്ക് ആ ദിവസം ശരിയാവില്ല. എന്നാല്‍ ചായയ്ക്കു പകരം വെറും വയറ്റില്‍ പഴത്തോലും തേനും മിക്സ് ചെയ്ത് കഴിക്കുന്നത് ഗുണം ചെയ്യും.

ഉരുളക്കിഴങ്ങിനു പകരം
ഉരുളക്കിഴങ്ങ് പലര്‍ക്കും കഴിക്കാന്‍ ബുദ്ധിമുട്ടുള്ള ഒരു വസ്തുവാണ്. എന്നാല്‍ പഴത്തൊലിയുടെ ഇരു വശവും ചെത്തിക്കളഞ്ഞ് ഉരുളക്കിഴങ്ങിനു പകരമായി കറികളിലും മറ്റും ഉപയോഗിക്കുന്നത് ശരീരത്തിന് നല്ലതാണ്.

കൊളസ്ട്രോള്‍ രഹിതം
അങ്ങനെ പറയുന്നതില്‍ അല്പം തെറ്റില്ലേ? കൊളസ്ട്രോള്‍ രഹിതമല്ല, കൊളസ്ട്രോള്‍ കുറയ്ക്കുകയാണ് പഴത്തോല് ചെയ്യുന്നത്. ഇതിലൂടെ ശരീരം ഫിറ്റ് ആവുകയും മസിലുകള്‍ക്കും മറ്റും നല്ല ഉറപ്പ് ലഭിക്കുകയും ചെയ്യും.



Click it and Unblock the Notifications
