Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
മഴക്കാലത്തു വേണ്ട ആയുര്‍വേദ ചിട്ടകള്‍
മഴക്കാലം ആരോഗ്യകാര്യങ്ങളില്‍ പ്രത്യേക ശ്രദ്ധ നല്കേണ്ടുന്ന കാലമാണ്. ഇക്കാലത്ത് ചില പ്രത്യേക ഭക്ഷണങ്ങള്‍ കഴിക്കുകയും, ചില ഭക്ഷണങ്ങളും ശീലങ്ങളും നിയന്ത്രിക്കുകയും ചെയ്യേണ്ടതുണ്ട്. ഐലൈനറുകള്‍ കാഴ്ചശക്തി തന്നെ കളയും
മഴക്കാലത്ത് ആരോഗ്യത്തിടെയിരിക്കുന്നതിന് വിദഗ്ദര്‍ നിര്‍ദ്ദേശിക്കുന്ന ചില കാര്യങ്ങള്‍ പരിചയപ്പെടുക.

കനപ്പെട്ട ഭക്ഷണങ്ങള്‍ ഒഴിവാക്കുക
വിദഗ്ദരുടെ അഭിപ്രായത്തില്‍ മഴക്കാലത്ത് കനപ്പെട്ട ഭക്ഷണങ്ങള്‍(ഡീപ് ഫ്രൈ ചെയ്തവ, ധാരാളം എണ്ണ അടങ്ങിയവ, ജങ്ക് ഫുഡ് തുടങ്ങിയവ) മസാലകള്‍ കൂടുതലായി അടങ്ങിയവ, ആസിഡ് അടങ്ങിയവ, പുളിപ്പിച്ചവ (അച്ചാറുകള്‍, ചട്നികള്‍, യോഗര്‍ട്ട്, കറികള്‍) എന്നിവ കഴിക്കരുത്. കാരണം, ഉപ്പ് ധാരാളമായി അടങ്ങിയ ഭക്ഷണങ്ങള്‍ ജലം ശരീരത്തില്‍ പിടിച്ച് നിര്‍ത്തുകയും, ദഹനമില്ലായ്മക്കും, അസിഡിറ്റിക്കും, വയര്‍ ചീര്‍ക്കുന്നതിനും കാരണമാകുകയും ചെയ്യും.

പാദങ്ങളുടെ സംരക്ഷണം
മഴക്കാലത്ത് പാദങ്ങള്‍ ഇടക്കിടെ നനയാനുള്ള സാധ്യതയുള്ളതിനാല്‍ ആളുകള്‍, പ്രത്യേകിച്ച് പ്രമേഹമുള്ളവര്‍ പാദങ്ങള്‍ നനഞ്ഞിരിക്കാതിരിക്കാന് പ്രത്യേക ശ്രദ്ധ നല്‍കണം. മുറിക്കുള്ളിലും ചെരുപ്പ് ധരിക്കണം. വഴുക്കല്‍ ഒഴിവാക്കാന്‍ നല്ല ഗ്രിപ്പുള്ള ചെരുപ്പ് ധരിക്കാനും ശ്രദ്ധിക്കണം. നഖങ്ങള്‍ വെട്ടി നിര്‍ത്തുകയും, അവ ഉണങ്ങിയിരിക്കാന്‍ ശ്രദ്ധിക്കുകയും ചെയ്യുക.

ലഘുവും ദഹിക്കുന്നതുമായ ഭക്ഷണങ്ങള്‍
ലഘുവും വേഗത്തില്‍ ദഹിക്കുന്നതുമായ ഭക്ഷണം മന്ദഗതിയിലുള്ളതും ദുര്‍ബലവുമായ ദഹനവ്യവസ്ഥയെ സഹായിക്കും. വേവിച്ച അല്ലെങ്കില്‍ പുഴുങ്ങിയ മത്തങ്ങ പോലുള്ള പച്ചക്കറികള്‍, ആവി കയറ്റിയ സാലഡുകള്‍, മഴക്കാലത്ത് ലഭ്യമാകുന്ന പഴങ്ങള്‍, ചോളം തുടങ്ങിയവ നിങ്ങളുടെ ദഹന സംവിധാനത്തിന് ഏറെ സഹായകരമാകും.

ദഹനത്തെ സഹായിക്കുന്ന പാനീയം
ദഹനത്തെ സഹായിക്കുന്ന ഒരു ആയുര്‍വേദ പാനീയം തയ്യാറാക്കാം. അല്പം ഉപ്പ്, കുരുമുളക്, വറ്റല്‍ മുളക്, ഇഞ്ചി എന്നിവ വെള്ളത്തിലിട്ട് തിളപ്പിച്ച് ദിവസം ഒരു തവണ കുടിക്കുക.

ഇലക്കറികള്‍ ഒഴിവാക്കുക
മണ്ണിനോട് ചേര്‍ന്ന് വളരുന്ന ഇലക്കറികളില്‍ ഏറെ ചളിയും ഈര്‍പ്പവുമുണ്ടാകും. അതിന് പുറമേ അവ ദഹിക്കാന്‍ പ്രയാസമുള്ളതും, വൃത്തിയാക്കാന്‍ ബുദ്ധിമുട്ടായിരിക്കുകയും ചെയ്യും.

എണ്ണ ഉപയോഗം
കടുപ്പം കുറഞ്ഞ എണ്ണകള്‍ വേഗത്തില്‍ ദഹിക്കും. നെയ്യ്, ഒലിവ് ഓയില്‍, സണ്‍ഫ്ലവര്‍ ഓയില്‍, കടുകെണ്ണ, നിലക്കടലയെണ്ണ, ബട്ടര്‍ തുടങ്ങിയവ കടുപ്പമുള്ളവയും ശരീരത്തിനുള്ളില്‍ ചൂടുണ്ടാക്കുന്നവയുമാണ്.

ഹെര്‍ബല്‍ ടീ കുടിക്കുക
ജിഞ്ചര്‍ ടീ, ഗ്രീന്‍ ടീ എന്നിവ പോലുള്ള പല തരം ഹെര്‍ബല്‍ ടീകളില്‍ ആന്റി ബാക്ടീരിയല്‍ ഘടകങ്ങളടങ്ങിയിട്ടുണ്ട്. ഇവ തൊണ്ടയ്ക്ക് സുഖം നല്‍കുകയും, ശരീരത്തിന്റെ ചൂട് നിലനിര്‍ത്തുകയും ചെയ്യും.

വ്യായാമങ്ങള്‍ ഒഴിവാക്കരുത്
മഴക്കാലം വ്യായാമങ്ങള്‍ നിര്‍ത്തി വെയ്ക്കേണ്ടുന്ന സമയമല്ല. ആയാസം കൂടിയ വ്യായാമങ്ങള്‍ ചെയ്യുന്നത് പിത്തം വര്‍ദ്ധിപ്പിക്കും. ഇത് ശരീരഭാരം കൂട്ടുകയും രോഗപ്രതിരോധശേഷി ദുര്‍ബലമാക്കുകയും ചെയ്യും. അതിനാല്‍ യോഗ, നീന്തല്‍, നടത്തം പോലുള്ള ലഘുവായ വ്യായാമങ്ങള്‍ ചെയ്യുക.

പുറമേ നിന്നുള്ള ഭക്ഷണങ്ങള്‍ ഒഴിവാക്കുക
ഒട്ടേറെ തവണ നിങ്ങള്‍ കേട്ടിട്ടുള്ള ഉപദേശമായിരിക്കും ഇത്. തുറന്ന് വച്ച് വില്പന നടത്തുന്ന ഭക്ഷണങ്ങളില്‍ നനവുണ്ടാവുകയും അത് രോഗാണുക്കളുടെ സാന്നിധ്യത്തിനും, പോഷകമൂല്യം കുറയാനും ഇടവരുത്തുകയും ചെയ്യും. ഇക്കാരണത്താല്‍ പാനി-പൂരി പോലുള്ളവ കഴിക്കാതിരിക്കുക.

വികാരങ്ങളെ നിയന്ത്രിക്കുക
മാനസികമായ അവസ്ഥകള്‍ ആരോഗ്യത്തെ സ്വാധീനിക്കുന്ന പ്രധാന ഘടകമാണ്. മഴക്കാലത്ത് നെഗറ്റീവ് വികാരങ്ങളായ കോപം, വിദ്വേഷം, അസൂയ, അഹന്ത തുടങ്ങിയവയെ അകറ്റി നിര്‍ത്തുക.



Click it and Unblock the Notifications
