Latest Updates
-
മഴയത്ത് ചർമ്മവും മുടിയും നശിക്കുമോ? ഈ ചെറിയ മാറ്റങ്ങൾ വരുത്തിയാൽ തിളക്കം ഒട്ടും കുറയില്ല! -
കഠിനമായ ചൂടിൽ തളരാതിരിക്കാൻ ഈ നാടൻ പാനീയങ്ങൾ മതി; വേനൽക്കാലത്തെ ആരോഗ്യത്തോടെ നേരിടാൻ ഇതാ ചില വഴികൾ -
ജിമ്മിൽ കഷ്ടപ്പെട്ടിട്ടും മസിൽ കൂടുന്നില്ലേ? പുകവലി ഉപേക്ഷിച്ചാൽ ഒരാഴ്ചയ്ക്കുള്ളിൽ ശരീരത്തിലുണ്ടാകുന്ന അത്ഭുതകരമായ മാറ്റങ്ങൾ ഇതാ! -
കടുത്ത ചൂടിൽ സ്ത്രീകളുടെ ആരോഗ്യം തകരാറിലാകുമോ? ഹോർമോൺ വ്യതിയാനങ്ങളും പിസിഒഎസും തടയാൻ ഈ മുൻകരുതലുകൾ അനിവാര്യം! -
മഴയത്ത് പുറത്തിറങ്ങാൻ മടിയാണോ? വീട്ടിലിരുന്ന് വയറിലെ കൊഴുപ്പ് കളയാൻ ഈ 10 മിനിറ്റ് വ്യായാമം പരീക്ഷിക്കൂ! -
മഴക്കാലത്തെ ഈർപ്പം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? തിളക്കം വീണ്ടെടുക്കാൻ ഈ ലളിതമായ പൊടിക്കൈകൾ പരീക്ഷിക്കൂ -
കരീന കപൂറിന്റെ പുതിയ ഫിറ്റ്നസ് ക്രേസ്; മണിക്കൂറിൽ 600 കലോറി കളയാം, ഈ കളി എന്താണെന്ന് അറിയാമോ? -
12 വർഷത്തെ കാത്തിരിപ്പ് അവസാനിക്കുന്നു; വ്യാഴം കർക്കടകത്തിലേക്ക് മാറുമ്പോൾ നിങ്ങളുടെ രാശിയിൽ സംഭവിക്കാൻ പോകുന്നത് ഇതാണ്! -
ജ്യേഷ്ഠ പൂർണിമ 2026: ചന്ദ്രൻ ധനുവിലേക്ക്; ഈ രാശിക്കാർക്ക് ഭാഗ്യകാലം, ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ -
അധിക പൗർണ്ണമി: 3 വർഷത്തിന് ശേഷം എത്തുന്ന അപൂർവ്വ ദിനം, ഐശ്വര്യത്തിനായി ചെയ്യേണ്ടത് ഇത്രമാത്രം!
സ്വാദിന്റെ കലവറയുമായി ആയുസ്സിന്റെ ഫലം
ധാരാളം ഔഷധഗുണങ്ങളുള്ള ഒന്നാണ് സീതപ്പഴം. നമ്മുടെ നാട്ടിന്‍പുറങ്ങളിലും പട്ടണങ്ങളിലുമെല്ലാം സീതപ്പഴം ധാരാളമായി ലഭിയ്ക്കും. കസ്റ്റാര്‍ഡ് ആപ്പിള്‍ എന്നറിയപ്പെടുന്ന സീതപ്പഴത്തിന്റെ ഗുണങ്ങള്‍ പറഞ്ഞാലൊട്ട് തീരുകയുമില്ല എന്നതാണ് സത്യം. ദിവസവും മൂന്ന് വാഴപ്പഴം മതി ആയുസ്സിന്
ഏത് പ്രായക്കാര്‍ക്കും യാതൊരു വിധത്തിലുള്ള അനാരോഗ്യവുമുണ്ടാക്കാത്ത ഫലമാണ് സീതപ്പഴം. കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ ഇതിന്റെ ആരാധകരാണ് എന്നതാണ് സീതപ്പഴത്തിനെ ഇത്രത്തോളം ജനപ്രിയമാക്കുന്നതും.
ആരോഗ്യം മാത്രമല്ല സീതപ്പഴം നല്‍കുന്നത് നിരവധി ഉപയോഗങ്ങളും സീതപ്പഴത്തിനുണ്ട്. എന്തൊക്കെയാണ് സീതപ്പഴത്തിന്റെ ആരോഗ്യഗുണങ്ങളും ഉപയോഗങ്ങളും എന്നു നോക്കാം.

ഭാരം വര്‍ദ്ധിപ്പിക്കുന്നു
തടി തീരെ ഇല്ലാത്തവര്‍ക്ക് സീതപ്പഴം നല്കുന്ന ഗുണം ചെറുതൊന്നുമല്ല. സീതപ്പഴം സ്ഥിരമായി കഴിയ്ക്കുന്നതിലൂടെ ശരീരഭാരം വര്‍ദ്ധിക്കുകയും ദഹനപ്രവര്‍ത്തനങ്ങള്‍ ശരിയായ രീതിയില്‍ നടക്കുകയും ചെയ്യുന്നു.

രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നു
രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്ന കാര്യത്തിലും സീതപ്പഴം മിടുക്കനാണ്. വിറ്റാമിന്‍ സിയും ആന്റി ഓക്സിഡന്റുകളും ധാരാളം അടങ്ങിയിട്ടുണ്ട് സീതപ്പഴത്തില്‍. ഇത് രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്ന കാര്യത്തില്‍ ഒട്ടും പുറകിലല്ല.

ഊര്‍ജ്ജം വര്‍ദ്ധിപ്പിക്കുന്നു
ഊര്‍ജ്ജസ്വലതയോടു കൂടി ഇരിക്കാന്‍ എന്നും ഓരോ സീതപ്പഴം കഴിച്ചാല്‍ മതി. നമ്മുടെ എല്ലാ തരത്തിലുള്ള ക്ഷീണവും പമ്പ കടക്കും എന്നത് കാര്യം. മാത്രമല്ല മസിലിന്റെ തളര്‍ച്ചയേയും ഇത് ഇല്ലാതാക്കുന്നു.

ക്യാന്‍സര്‍ ചെറുക്കും
ക്യാന്‍സറിനെ ചെറുക്കാന്‍ ഇത്രത്തോളം കഴിവുള്ള മറ്റൊരു പഴം ഇല്ലെന്നു തന്നെ പറയാം. ഇതില്‍ അടങ്ങിയിട്ടുള്ള ആല്‍ക്കലൈന്‍ ആല്‍ക്കലോയ്ഡ് തുടങ്ങിയവ ക്യാന്‍സര്‍ സാധ്യത കുറയ്ക്കുന്നു.

തലച്ചോറിന്റെ ആരോഗ്യം
തലച്ചോറിന്റെ ആരോഗ്യത്തിന് ഏറ്റവും സഹായിക്കുന്ന ഒന്നാണ് സീതപ്പഴം. ഇത് ന്യൂറോണ്‍ പ്രവര്‍ത്തനത്തെ ഊര്‍ജ്ജസ്വലമാക്കുന്നു. മാത്രമല്ല മാനസിക സമ്മര്‍ദ്ദം കുറയ്ക്കുകയും ചെയ്യുന്നു.

ഉറപ്പുള്ള പല്ലുകള്‍ക്ക്
പല്ലുകളുടെ ആരോഗ്യത്തിന് ഏറ്റവും നല്ലതാണ് സീതപ്പഴം. ഇത് പല്ലുകള്‍ക്കുണ്ടാകുന്ന എല്ലാ തരത്തിലുള്ള പ്രശ്നങ്ങളേയും ഇല്ലാതാക്കുന്നു. മാത്രമല്ല മോണരോഗങ്ങളേയും ഇത് ചെറുക്കുന്നു.

അനീമിയ പ്രതിരോധിയ്ക്കാം
അനീമിയ പ്രതിരോധിയ്ക്കുന്നതിന് ഏറ്റവും നല്ലതാണ് സീതപ്പഴം. ഇത് ഛര്‍ദ്ദിയേയും സന്ധിവേദനയേയും പ്രതിരോധിയ്ക്കുന്നു.

കാഴ്ച ശക്തി വര്‍ദ്ധിപ്പിക്കുന്നു
കാഴ്ച ശക്തി വര്‍ദ്ധിപ്പിക്കുന്നത് സീതപ്പഴം വഹിക്കുന്ന പങ്ക് അത്ഭുതാവഹമാണ്. വിറ്റാമിന്‍ സിയുടെ കലവറ ആയതിനാല്‍ കാഴ്ചശക്തിയും കണ്ണുകളുടെ ആരോഗ്യത്തേയും സംരക്ഷിക്കുന്നു.

ആര്‍ത്രൈറ്റിസിന് പരിഹാരം
ആര്‍ത്രൈറ്റിസിന് പരിഹാരം കാണുന്നതിന് സീതപ്പഴം കഴിയ്ക്കുന്നതിലൂടെ കഴിയും. ഇത് ശരീരത്തില്‍ അധികമുള്ള കൊഴുപ്പിനേയും കളയുന്നു. മാത്രമല്ല മസിലിനെ ബലപ്പെടുത്തുന്നതിലൂടെ ആര്‍ത്രൈറ്റിസിന് പരിഹാരമാവുകയും ചെയ്യുന്നു.

ഹൃദയാരോഗ്യം സംരക്ഷിക്കുന്നു
ഹൃദയാരോഗ്യം സംരക്ഷിക്കുന്ന കാര്യത്തില്‍ സീതപ്പഴം മറ്റു പഴങ്ങളെ അപേക്ഷിച്ച് അല്പം മുന്‍പിലാണ്. ഇതിലടങ്ങിയിട്ടുള്ള ഉയര്‍ന്ന തോതിലുള്ള മഗ്നീഷ്യം പക്ഷാഘാതത്തില്‍ നിന്നും ഹൃദയാഘാത്തില്‍ നിന്നും നമ്മളെ സംരക്ഷിക്കുന്നു.

പ്രമേഹം
പ്രമേഹ രോഗികള്‍ക്ക് പല പഴങ്ങളും കഴിക്കാന്‍ പാടില്ല. എന്നാല്‍ സീതപ്പഴത്തിന്റെ കാര്യത്തില്‍ ഇത്തരത്തിലുള്ള യാതൊരു നിയന്ത്രണങ്ങളും ഇല്ലെന്നതാണ് സത്യം.

മുടിയും ചര്‍മ്മവും സംരക്ഷിക്കും
മുടിയും ചര്‍മ്മവും സംരക്ഷിക്കുന്ന കാര്യത്തില്‍ സീതപ്പഴം മുന്നില്‍ തന്നെയാണ്. ഇത് മുടിയേയും ചര്‍മ്മത്തേയും കണ്ണിനേയും സംരക്ഷിക്കുന്നു.

ഇന്ഫെക്ഷന് തടയുന്നു
ഇന്ഫെക്ഷന് തടയുന്ന കാര്യത്തില്‍ സീതപ്പഴം അല്പം മുന്നിലാണ്. ആന്റി ഓക്സിഡന്റിന്റെ കലവറയാണ് എന്നതാണ് ഇന്‍ഫെക്ഷനെ പ്രതിരോധിയ്ക്കാന്‍ ഇതിനെ സഹായിക്കുന്നതും.

മുഖക്കുരുവിനെ പ്രതിരോധിയ്ക്കും
ചര്‍മ്മസംരക്ഷണത്തില്‍ നമുക്ക് ഏറ്റവും വലിയ വെല്ലുവിളിയാണ് മുഖക്കുരു. മുഖക്കുരുവിനെ പ്രതിരോധിയ്ക്കാന്‍ സീതപ്പഴം കഴിയ്ക്കുന്നത് വളരെ നല്ലതാണ്.

അകാല നര പ്രതിരോധിയ്ക്കുന്നു
അകാല നര ഇന്നെല്ലാവരേയും പ്രശ്നത്തിലാക്കുന്നതാണ്. അകാല നര പ്രതിരോധിയ്ക്കാന്‍ സീതപ്പഴം കഴിച്ചാല്‍ മതി എന്നതാണ് സത്യം.



Click it and Unblock the Notifications