Latest Updates
-
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ് -
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം -
ലോക ഹൃദയ ദിനം: ദമ്പതികൾക്ക് ഹൃദയാരോഗ്യം കാക്കാൻ 30 ദിവസത്തെ ഈ ചാലഞ്ച് പരീക്ഷിക്കൂ -
2026 സെപ്റ്റംബർ 29: ഇന്ന് പുലർച്ചെ അപൂർവ്വ സർവാർത്ഥ സിദ്ധി യോഗം; പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഉത്തമം -
സെപ്റ്റംബർ 29 നക്ഷത്രഫലം: കരിയറിലും സാമ്പത്തികത്തിലും നേട്ടങ്ങൾ, 27 നാളുകാരുടെ ഇന്നത്തെ ദിവസം ഇങ്ങനെ! -
2026 സെപ്റ്റംബർ 28 രാശിഫലം: ഇന്ന് ഈ രാശിക്കാർക്ക് ഭാഗ്യദിനം, കരിയറിലും സാമ്പത്തികത്തിലും വൻ മാറ്റങ്ങൾ!
ഇവ കഴിക്കൂ, വയര്‍ താനേ കുറയും
ഒതുങ്ങിയ വയര്‍ എല്ലാവരുടേയും സ്വപ്നമാണ്. എന്നാല്‍ പലപ്പോഴും പലര്‍ക്കും അത് സാധ്യമാകാറില്ല എന്നതാണ് സത്യം. എത്രയൊക്കെ ത്യാഗം സഹിച്ചാലും എത്രയൊക്കെ പട്ടിണി കിടന്നാലും പലപ്പോഴും ഒതുങ്ങിയ വയര്‍ ലഭിക്കാറില്ല എന്നത് പരമമായ സത്യം. കറ്റാര്‍ വാഴ ജ്യൂസ് കൊണ്ടു തടി കുറയ്ക്കൂ
ഭക്ഷണ കാര്യത്തില്‍ ഒരു ഒത്തുതീര്‍പ്പിനും വഴങ്ങാത്തവരാണ് നമ്മള് മലയാളികള്‍. അതുകൊണ്ടുണ്ടാകുന്ന പല പ്രശ്നങ്ങളും നമുക്ക് തന്നെ പാരയാകുന്നവയുമാണ്. എന്നാല്‍ ചില ഭക്ഷണങ്ങള്‍ക്ക് നമ്മുടെ വയര്‍ കുറയ്ക്കാന്‍ കഴിയും. ഇവ ഏതൊക്കെയെന്ന് നോക്കാം. പുരുഷന്മാര്ക്കായി 6 ചായകള്‍

ബ്രൊക്കോളി
ബ്രോക്കോളിയില്‍ നിറയെ ആന്റി ഓക്സിഡന്റ്സ് അടങ്ങിയിട്ടുണ്ട്. ഇത് അമിത കലോറിയെ ഇല്ലാതാക്കുകയും വയര്‍ കുറയ്ക്കുകയും ചെയ്യുന്നു. നാരുകള്‍ ധാരാളം അടങ്ങിയിട്ടുണ്ട് എന്നുള്ളതിനാല്‍ ശരീരത്തിനാവശ്യമായ പോഷകങ്ങളും ലഭിക്കുന്നു.

തൈര്
പാലും പാലുല്‍പ്പന്നങ്ങളും എന്നും നമുക്ക് ആരോഗ്യം നല്‍കുന്നതാണ്. ധാരാളം കാല്‍സ്യവും വിറ്റാമിന്‍ ബിയും കൊണ്ട് സമ്പുഷ്ടമായ തൈരില്‍ വേറൊന്നും ചേര്‍ക്കാതെ തൈര് മാത്രമായി കഴിക്കുന്നത് കുടവയര്‍ കുറയ്ക്കുന്നു.

ചോളം
കോശത്തിന്റെ വളര്‍ച്ചയ്ക്കാവശ്യമായ വിറ്റാമിന്‍ ബി ധാരാളം ചോളത്തില്‍ അടങ്ങിയിട്ടുണ്ട് ഇത് കുടവയറിന് ഉത്തമ പരിഹാരമാണ് എന്നുള്ളതാണ് സത്യം. അമിത കലോറി എരിച്ചു കളയാനുള്ള കഴിവ് ചോളത്തിനുണ്ട്.

പപ്പായ
ആരോഗ്യത്തിന്റെ കലവറയാണ് പപ്പായ. അതുകൊണ്ടു തന്നെ ഇതിന്റെ ആരോഗ്യഗുണങ്ങള്‍ വിവരണാതീതമാണ്. ആരോഗ്യത്തോടൊപ്പം നമ്മുടെ കുടവയറിനും പരിഹാരമാണ് പപ്പായ.

പകുതി വേവിച്ച പഴം
പകുതി വേവിച്ച പഴം ദിവസവും രാവിലെ കഴിക്കുന്നത് കുടവയര്‍ കുറയാന്‍ സഹായിക്കും. ദിവസവും വെറും വയറ്റില്‍ പഴം കഴിച്ചാല്‍ അതിന്റെ ആരോഗ്യഗുമവും കൂടുതലാണ്.

ചിക്കന്‍
ചിക്കന്‍ ന്നെു കേട്ട് ആരും ഞെട്ടണ്ട. ധാരാളം പ്രോട്ടീന്‍ അടങ്ങിയ ഇറട്ടിയാണ് ടര്‍ക്കി കോഴിയുടെ ഇത് കഴിച്ചാല്‍ കുടവയര്‍ മെലിഞ്ഞ വയറാവും എന്നതാണ് സത്യം. എന്നാല്‍ എണ്ണ ചേര്ക്കാതെയായിരിക്കണം പാചകം എന്നുള്ളതാണ് പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യം.

വെള്ളരിക്ക
ഉയര്‍ന്ന അളവില്‍ പൊട്ടാസ്യം ധാരാളം അടങ്ങിയിട്ടുള്ളതാണ് വെള്ളരിക്ക. പൊട്ടാസ്യത്തിനു പുറമേ ധാരാളം വിറ്റാമിന്‍ എയും സിയും വെള്ളരിക്കയില്‍ അടങ്ങിയിട്ടുണ്ട്. അതുകൊണ്ടു തന്നെ കലോറിയെ ഇല്ലാതാക്കാനും കൊഴുപ്പ് കുറയ്ക്കാനും വെള്ളരിയ്ക്ക് കഴിവുണ്ടെന്നതാണ് സത്യം.

ആവക്കോഡോ
ബാഗില്‍ സ്ഥിരമായി കരുതുന്ന ചിപ്സിനു പകരം ആവക്കാഡോ കരുതൂ. ഇതുണ്ടാക്കുന്ന ആരോഗ്യഗുണം വിവരണാതീതമാണ്. ഇത് വിശപ്പിനെയും വയറിനേയും കുറയ്ക്കുകയും ഇതുണ്ടാക്കുന്ന ആരോഗ്യപ്രശ്നങ്ങളെ തടയുകയും ചെയ്യുന്നു.

ആപ്പിള്‍
ആപ്പിള്‍ ദിവസവും കഴിച്ചാല്‍ ഡോക്ടറെ അകറ്റാം എന്നാണ് പ്രമാണം. എന്നാല്‍ കുടവയറിനെ ഇല്ലാതാക്കാനും ആപ്പിളിന് കഴിയും. അതും ഇതും കഴിക്കുന്നതിനു പകരം ഇടവേളകളില്‍ ആപ്പിള്‍ കഴിച്ചാല്‍ അതിന്റെ ഗുണവും വേറെ തന്നെയാണ്.



Click it and Unblock the Notifications
