Latest Updates
-
ഭാദ്രപദ അമാവാസി 2026: തർപ്പണം നടത്തേണ്ട കൃത്യമായ സമയം ഇതാണ്, ശ്രദ്ധിക്കുക! -
ഗണേശ ചതുർത്ഥി: ബാങ്കുകൾക്ക് തുടർച്ചയായി അവധി; പണമിടപാടുകൾക്ക് മുൻകരുതൽ വേണം -
സെപ്റ്റംബർ 10 സിദ്ധയോഗം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഇന്ന് ചെയ്യേണ്ടവ ഇവയാണ് -
വെയിൽ കടുക്കുന്നു! മേക്കപ്പ് കേടാകാതെ ചർമ്മത്തെ സംരക്ഷിക്കാൻ ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
വീട്ടിലെ പൂജാമുറിയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വാസ്തു പ്രകാരം ഐശ്വര്യവും സമാധാനവും ഉറപ്പ് -
ഐഫോൺ 18 പ്രോയും മടക്കാവുന്ന ഡ്യുവോയും ഇന്ത്യയിൽ; ഞെട്ടിക്കുന്ന വിലയും ഫീച്ചറുകളും! -
ഗണേഷ് ചതുർത്ഥി: വീട്ടിൽ ഗണപതിയെ പ്രതിഷ്ഠിക്കുമ്പോൾ ഈ വാസ്തു മാറ്റങ്ങൾ വരുത്താൻ മറക്കരുത് -
ബ്രിക്സ് ഉച്ചകോടി: ഡൽഹിയിൽ കടുത്ത ഗതാഗത നിയന്ത്രണം; യാത്രക്കാർക്ക് ജാഗ്രതാ നിർദ്ദേശം! -
കേരളത്തിൽ മഴ മുന്നറിയിപ്പ്: ആലപ്പുഴയിലും എറണാകുളത്തും യെല്ലോ അലർട്ട്; യാത്രകളിൽ അതീവ ജാഗ്രത വേണം -
സെപ്റ്റംബർ 11: ചന്ദ്രദർശനം ഇന്ന്; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും!
സ്ട്രെസിന് ചില വിചിത്ര കാരണങ്ങളും!!
നിശബ്ദ കൊലയാളി എന്നാണ് ഇതിനെ വിളിക്കുന്നത്. ഇത് തലച്ചോര്‍, ഹൃദയം, പേശികള്‍,അരക്കെട്ട് തുടങ്ങി ശരീരത്തിന്റെ എല്ലാ ഭാഗങ്ങളെയും ബാധിക്കും. മറ്റൊന്നിനേക്കുറിച്ചുമല്ല, മാനസിക സമ്മര്ദ്ധത്തെക്കുറിച്ചാണ് പറഞ്ഞുവരുന്നത്.
മാനസികസമ്മര്‍ദ്ദം നിങ്ങളുടെ ഓരോ ദിവസത്തെയും ജീവിതം ദുരിതപൂര്‍ണ്ണമാക്കും. ജോലി, പണം, ജീവിതം എന്നിവയെയൊക്കെ ഇതിന് പഴി പറഞ്ഞാലും സമ്മര്‍ദ്ധവും ഉത്കണ്ഠയും വരുന്നത് വ്യക്തമായതോ, നെഗറ്റീവായതോ ആയ ഉറവിടങ്ങളില്‍ നിന്നാവണമെന്നില്ല. നിങ്ങള്‍ക്ക് മാനസിക സമ്മര്‍ദ്ധമുണ്ടാക്കുന്ന ചില കാരണങ്ങളെ അറിയുക.

ജീനുകള്‍
ഒരു സ്വീഡിഷ് പഠനം അനുസരിച്ച് ജോലി സമ്മര്‍ദ്ധവും ആരോഗ്യപ്രശ്നങ്ങളും തമ്മിലുള്ള ബന്ധം വ്യക്തിത്വം, സ്വഭാവം എന്നിവയാല്‍ സ്വാധീനിക്കപ്പെടുന്നതാണ്. അതായത് ഒരു വ്യക്തി എത്രത്തോളം ശുഭാപ്തി വിശ്വാസം, ആത്മവിശ്വാസം, സ്വയം വിമര്‍ശനം എന്നിവയുള്ള ആളാണ് എന്നതിനെ ആശ്രയിച്ചാണ് ഇത്.

പഞ്ചസാരയുടെ അമിതോപയോഗം
പഞ്ചസാര അടങ്ങിയ ഭക്ഷണങ്ങള്‍ സുഖം തോന്നിക്കുന്ന ഹോര്‍മോണുകളെ സജീവമാക്കുകയും അത്തരം സാധനങ്ങള്‍ കൂടുതലായി കഴിക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്യും. എന്നാല്‍ ശരീരം ശാരീരികമായും മാനസികമായും നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്നതിന് വിവിധ വിറ്റാമിനുകളും മിനറലുകളും അടങ്ങിയ ഭക്ഷണങ്ങള്‍ ആവശ്യമാണ്. നിങ്ങള്‍ക്ക് ആവശ്യമായ പോഷകങ്ങള്‍ ലഭിക്കുന്നില്ലെങ്കില്‍ മാനസികസമ്മര്‍ദ്ധത്തെ അഭിമുഖീകരിക്കേണ്ടി വരും.

കഫീന്‍
മാനസിക സമ്മര്ദ്ധമുള്ളപ്പോള് കഫീന്‍ ഉപയോഗിക്കുന്നതില്‍ ശ്രദ്ധിക്കണം. കഫീന്‍ ഉന്മേഷം നല്‍കുകയും, ജാഗ്രതയോടെ ഇരിക്കാന്‍ സഹായിക്കുകയും ചെയ്യും എന്നാണ് വിശ്വാസമെങ്കിലും മാനസികസമ്മര്‍ദ്ധം കൂട്ടാനിടയാക്കുന്നതാണ്.

നിങ്ങളുടെ പ്രതികരണം
പലരും മാനസികസമ്മര്‍ദ്ധം ഉണ്ടാകുമ്പോള്‍ ജങ്ക് ഫുഡുകള്‍ കഴിക്കുകയും വ്യായാമങ്ങള്‍ ഒഴിവാക്കുകയും, അഥവാ ചെയ്യുന്നുണ്ടെങ്കില്‍ ഏറെ സമയം തുടര്‍ച്ചയായും ചെയ്യും. എന്നാല്‍ ഇവ പ്രശ്നം കൂടുതല്‍ വഷളാക്കുകയാണ് ചെയ്യുക.

ഡിജിറ്റല്‍ ഉപകരണങ്ങള്‍
ടെക്നോളജി ഉപയോഗിക്കുന്നത് ജോലിക്കായാലും നേരമ്പോക്കിനായാലും ശാരീരിക-മാനസിക ആരോഗ്യത്തില്‍ ഇത് ഒരു പ്രധാന പങ്ക് വഹിക്കുന്നുണ്ട്. കിടക്കുന്നതിന് തൊട്ടുമുമ്പുവരെ ഇ റീഡറുകളും കംപ്യൂട്ടറുകളും ഉപയോഗിക്കുന്നത് നിങ്ങളുടെ ഉറക്കത്തെ ബാധിക്കും. ക്രമേണ ഇത് ഉറക്കസംബന്ധമായ തകരാറുകളിലേക്ക് നയിക്കും. അത് മാത്രമല്ല, സ്മാര്‍ട്ട്ഫോണ്‍ ഉപയോഗം യഥാര്‍ത്ഥ ജീവിതത്തിലെ ഇടപെടലുകള്‍ ഇല്ലാതാക്കുകയും, അതിനെ കൂടുതല്‍ സംഘര്‍ഷഭരിതമാക്കുകയും ചെയ്യും.

ആരോഗ്യനിഷ്ഠകള്‍
ആരോഗ്യകാര്യങ്ങളില്‍ നിര്‍ബന്ധങ്ങള്‍ പുലര്‍ത്തുന്നവര്‍ക്ക് മാനസിക സമ്മര്‍ദ്ധത്തിന് സാധ്യത കൂടുതലാണ്. ഇത് മറ്റുള്ളവ പോലെ ശക്തമല്ലെങ്കിലും ഭക്ഷണക്രമത്തിലൂടെയും വ്യായാമത്തിലൂടെയും ആരോഗ്യം സംരക്ഷിക്കാന്‍ ഏറെ ശ്രദ്ധ പുലര്‍ത്തുന്നത് നിങ്ങളുടെ മാനസികസമ്മര്ദ്ധ നിലയെ ദോഷകരമായി ബാധിക്കും.

അനുദിന പ്രശ്നങ്ങള്‍
ജീവിതത്തിലെ ചെറിയ കാര്യങ്ങളില്‍ അസ്വസ്ഥനാകുന്നത് നിങ്ങളുടെ മൂഡില്‍ വലിയ ആഘാതമുണ്ടാക്കാം. ഇന്‍ഷുറന്‍സ് കമ്പനിയുമായുള്ള നിരന്തരമായ ഫോണ്‍ വിളി, കടയിലെ കര്‍ശനക്കാരനായ കാഷ്യര്‍, പാര്‍ക്കിങ്ങിന് സ്ഥലം കിട്ടാന്‍ വൈകുക തുടങ്ങിയവയൊക്കെ നിങ്ങളെ ബാധിക്കാം.

മറ്റുള്ളവരുടെ സമ്മര്‍ദ്ധം
മാനസിക സമ്മര്‍ദ്ധം പടരുന്നതാണെന്നാണ് ശാസ്ത്രം പറയുന്നത്. ഒരു ജര്‍മ്മന്‍ പഠനത്തില്‍, മറ്റുള്ളവര്‍ സമ്മര്‍ദ്ധമുള്ള ജോലികള്‍ ചെയ്യുന്നത് കണ്ട് നിന്നവരിലും മാനസിക സമ്മര്‍ദ്ധമുണ്ടാക്കുന്ന ഹോര്‍മോണായ കോര്‍ട്ടിസോള്‍ വര്‍ദ്ധിച്ചതായി കാണുകയുണ്ടായി.

ശ്രദ്ധ വ്യതിചലിക്കല്‍
ശ്രദ്ധയുടെ വ്യതിചലനം ഒരു നല്ല കാര്യമാകാം. ഉദാഹരണത്തിന് ഐസക് ന്യൂട്ടണ്‍ തന്റെ ലാബില്‍ ഗവേഷണം നടത്തുമ്പോഴല്ല, വിശ്രമിക്കുന്ന അവസരത്തിലാണ് ഭൂഗുരുത്വാകര്‍ഷണം കണ്ടെത്തിയത്. ഇത്തരം ശ്രദ്ധയുടെ വ്യതിചലനങ്ങള്‍ ഒരു സമ്മര്‍ദ്ധം നിറഞ്ഞ സാഹചര്യത്തിലും വിഷമം പിടിച്ച തീരുമാനത്തിലും നിങ്ങള്‍ക്ക് സഹായകരമാകും. പക്ഷേ ഇത് വേറൊരു തരത്തിലും പ്രവര്‍ത്തിക്കും.



Click it and Unblock the Notifications
