Latest Updates
-
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം
വ്യായാമമില്ലാതെ ശരീരഭാരം കുറയ്ക്കാം.
ശരീരവടിവ് ലഭിക്കാനായി കടുത്ത ഭക്ഷണ നിയന്ത്രണം നടത്തിയിട്ടും ഫലമില്ലേ? ഭക്ഷണക്രമത്തെ ഒഴിവാക്കി മറ്റ് ചില വഴികള്‍ വഴി ശരീരഭാരം വേഗത്തില്‍ തന്നെ നിയന്ത്രിക്കാനാവും.
ശരീരഭാരം കുറയ്ക്കുന്നതില്‍ വിദഗ്ദനായ സ്റ്റീവ് മില്ലറുടെ അഭിപ്രായത്തില്‍ ചില നിയമങ്ങള്‍ അനുദിന ജീവിതത്തില്‍ പിന്തുടര്ന്നാല് ഭക്ഷണനിയന്ത്രണം ഒഴിവാക്കുന്നതിന് സാധിക്കും. കടുത്ത ഭക്ഷണ നിയന്ത്രണങ്ങളില്ലാതെ ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്ന ചില വഴികളാണ് ഇവിടെ പറയുന്നത്.

കണ്ണാടി കയ്യില്‍ കരുതുക
ശരീരത്തിന്റെ ഏത് ഭാഗത്തെ ഭാരമാണ് കുറയ്ക്കേണ്ടത് എന്ന് നിരീക്ഷിക്കേണ്ടത് പ്രധാനപ്പെട്ട കാര്യമാണ്. ഇതില്‍ നിങ്ങളെ സഹായിക്കാന്‍ നിങ്ങള്‍ പോകുന്നിടത്തെല്ലാം ഒരു കണ്ണാടി കയ്യില്‍ കരുതുക. നിങ്ങള്‍ക്ക് എത്ര വണ്ണമുണ്ടെന്ന് ഇത് നിങ്ങളെ ഓര്‍മ്മിപ്പിക്കുകയും, അത് വഴി നിങ്ങള്‍ സ്വമേധയാ ഭക്ഷണം കുറയ്ക്കുകയും ചെയ്യും.

ശരീരഭാരം കുറയ്ക്കാന്‍ സ്വയം പ്രേരണ
ശരീരഭാരം കുറയ്ക്കാന്‍ നിങ്ങള്‍ നിഷ്ഠയോടെ സ്വയം പ്രേരണ നല്‍കണം. അത്തരത്തില്‍ ഭക്ഷണം നിയന്ത്രിക്കുകയും ഭാരം കുറയ്ക്കുകയും ചെയ്യാം.

കൊഴുപ്പ് ഒഴിവാക്കുക
ഓരോ വര്‍ഷവും കഴിയുമ്പോള്‍ ആളുകള്‍ പറയാറുണ്ട് ക്രിസ്തുമസ് കഴിഞ്ഞതോടെ എനിക്ക് ശരീരഭാരം കൂടി, ഞാന്‍ എനിക്ക് തോന്നിയതൊക്കെ കഴിച്ചു എന്നൊക്കെ. ഇതൊരു ഒഴിവുകഴിവാണ്. അത്തരത്തിലുള്ളവ ഒഴിവാക്കുക. നിങ്ങളുടെ വയര്‍ നിറയുമ്പോള്‍ ഭക്ഷണം കഴിക്കുന്നത് അവസാനിപ്പിക്കുകയും ശ്രദ്ധ ഭക്ഷണത്തില്‍ നിന്ന് മാറ്റുകയും ചെയ്യുക.

ഭക്ഷണം ഒളിപ്പിക്കുക അല്ലെങ്കില്‍ വാങ്ങാതിരിക്കുക
വീട്ടില്‍ ചോക്കലേറ്റും ബിസ്കറ്റും ഉണ്ടായിരിക്കുമ്പോള്‍ അവ തിന്നാതിരിക്കുന്നത് എളുപ്പമല്ല. അത്തരം സാഹചര്യത്തില്‍ ഇവ വാങ്ങാതിരിക്കുകയോ ഒളിച്ച് വെയ്ക്കുകയോ ചെയ്യുക.

ഭക്ഷണ നിയന്ത്രണം ഒഴിവാക്കുക -
ജങ്ക് ഫുഡുകള്‍ ഒറ്റയടിക്ക് ഒഴിവാക്കുന്നത് ഉചിതമല്ല. അതിന് പകരം ദിവസവും 80 ശതമാനം ആരോഗ്യകരമായ ഭക്ഷണവും, 20 ശതമാനം ജങ്ക് ഫുഡും കഴിക്കുക.

സംഘര്‍ഷങ്ങള്‍ ഒഴിവാക്കുക
പുതുവര്‍ഷം പരസ്പരം ഒത്തുകൂടുകയും ബഹളമയമാവുകയും ചെയ്യുന്ന അവസരമാണ്. ഇവ അവസാനിക്കുന്നത് സമൃദ്ധമായ ഭക്ഷണത്തിലാവും. അത്തരത്തിലുള്ള സാഹചര്യത്തില്‍ നിന്ന് എത്രയും പെട്ടന്ന് രക്ഷപെടുക.

മുന്നറിയിപ്പ് കയ്യില്‍ കരുതുക
'നിങ്ങള്‍ക്ക് കൊഴുപ്പുണ്ടെങ്കില്‍ ഭക്ഷണം കഴിക്കുന്നതിന് മുമ്പ് ശ്രദ്ധിക്കുക' എന്ന് ഒരു കാര്‍ഡില്‍ എഴുതി സൂക്ഷിക്കുക. ഭക്ഷണം കഴിക്കുന്നതിന് മുമ്പ് അതില്‍ നോക്കുന്നത് നിങ്ങള്‍ എത് തരത്തിലുള്ള, എത്രത്തോളം ഭക്ഷണം കഴിക്കുന്നു എന്നത് നിയന്ത്രിക്കാന്‍ സഹായിക്കും.

ആഹാരസമയത്തെ വസ്ത്രം -
ആഹാരം കഴിക്കുന്നതിന് മുമ്പ് ഇറുക്കമുള്ള ഒരു വസ്ത്രം ധരിക്കുന്നത് കഴിക്കുന്ന ആഹാരത്തിന്റെ അളവ് കുറയ്ക്കാന്‍ സഹായിക്കും.

യോഗയും ധ്യാനവും
ഒരു പ്രശസ്ത ന്യൂട്രീഷണിസ്റ്റായ പ്രിയ കാത്പാല് പറയുന്നത് പ്രകാരം ആഴത്തില്‍ ശ്വസിക്കുന്നതും, ധ്യാനിക്കുന്നതും, ചില യോഗ മുറകള്‍ ചെയ്യുന്നതും നിങ്ങളുടെ സമ്മര്‍ദ്ദം കുറച്ച് വിശപ്പിനെ നിയന്ത്രിക്കും. ദിവസവും അല്പ സമയം ആഴത്തിലുള്ള ശ്വസനത്തിനായി കണ്ടെത്തുക. യോഗ ശരീരമാസകലം പ്രവര്‍ത്തിക്കുകയും ശരീരത്തിലെ ഏത് ഭാഗത്തുമുള്ള കൊഴുപ്പ് ചുരുക്കുകയും ചെയ്യും.



Click it and Unblock the Notifications
