Latest Updates
-
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ
ഇവ ക്യാന്‍സര്‍ ലക്ഷണങ്ങളുമാകാം
അനുദിന ജീവിതത്തില്‍ നമ്മള് ശ്രദ്ധിക്കാതെ പോകുന്ന ചില ശാരീരിക ലക്ഷണങ്ങളുണ്ട്. എന്നാല്‍ മറ്റ് വലിയ വ്യത്യാസങ്ങള്‍ ശാരീരിക പ്രവര്‍ത്തനങ്ങളില്‍ അനുഭവപ്പെടുകയോ തോന്നുകയോ ചെയ്താല്‍ ഡോക്ടറെ സമീപിക്കണമെന്ന് വിദഗ്ദര്‍ അഭിപ്രായപ്പെടുന്നു, പ്രത്യേകിച്ച് മാറ്റങ്ങള്‍ സ്ഥിരമായി നിലനില്‍ക്കുകയോ വഷളാവുകയോ ചെയ്താല്‍. ഉയരം കൂട്ടും വ്യായാമങ്ങള്‍
ഇത് ക്യാന്‍സര്‍ മൂലമായിരിക്കണമെന്നില്ല. എന്നാല്‍ ശരീരത്തിലുണ്ടാകുന്ന വലിയ മാറ്റങ്ങള്‍ നിങ്ങളുടെ ശ്രദ്ധ ആവശ്യപ്പെടുന്നുണ്ട്. അത്തരം ചില ലക്ഷണങ്ങളെ അറിഞ്ഞിരിക്കുക.

കാരണമില്ലാതെ ശരീരഭാരം കുറയല്‍
വ്യായാമം കൊണ്ടോ, ഡയറ്റിങ്ങ് കൊണ്ടോ ശരീരഭാരം കുറയുന്നതില്‍ കുഴപ്പമില്ല. എന്നാല്‍ ജീവിതശൈലിയില്‍ മാറ്റങ്ങളൊന്നും ഇല്ലാതെ തന്നെ ശരീരഭാരം കുറഞ്ഞാല്‍ ഇത് പാന്‍ക്രിയാസ്, ഉദര ക്യാന്‍സറുകള്‍ തുടങ്ങിയവ ഉള്‍പ്പടെയുള്ള പല തരത്തിലുള്ള ക്യാന്‍സറുകള്‍ മൂലമാകാം.

പനി
സ്ഥിരമായ പനി ലിംഫോമ അല്ലെങ്കില്‍ ലുക്കീമിയ പോലുള്ള രക്താര്‍ബുദങ്ങളുടെ ആദ്യ സൂചനയാവാം. സ്ഥിരമായി പനി അനുഭവപ്പെടുന്നുവെങ്കില്‍ ഡോക്ടറെ കാണുക.

സ്ഥിരമായ ചുമ
ചുമ അല്ലെങ്കില്‍ ശബ്ദത്തിലെ പരുക്കന്‍ സ്വഭാവം അനുഭവപ്പെട്ടാല്‍ അവഗണിക്കരുത്. അലര്‍ജികള്‍ അനുഭവപ്പെട്ടാല്‍ പരിശോധനക്ക് വിധേയമാകുക.

ശരീരത്തിലെ മുഴകള്‍
ചര്‍മ്മത്തില്‍ മുഴകള്‍ കണ്ടാല്‍ ചര്‍മ്മരോഗവിദഗ്ദനെ സമീപിക്കുക. പ്രത്യേകിച്ച് സ്തനം, വൃഷണം, ലസികാ ഞരമ്പുകള്‍ എന്നിവയ്ക്ക് സമീപത്ത് കാണപ്പെട്ടാല്‍. കൈകള്‍, കാല്, മറ്റ് ശരീരഭാഗങ്ങള്‍ എന്നിവടങ്ങളില്‍ മുഴകള്‍ കണ്ടാല്‍ ആശങ്കപ്പെടേണ്ടതില്ല. ചലപ്പോള്‍ അവ കുഴപ്പക്കാരായിരിക്കില്ല.

അസാധാരണമായ രക്തസ്രാവം
അസാധാരണമായ രക്തസ്രാവം ക്യാന്‍സറിന്റെ ലക്ഷണങ്ങളിലൊന്നാണ്. ചുമച്ച് രക്തം വരുന്നത് ശ്വാസകോശ ക്യാന്‍സറിന്റെ ലക്ഷണമാകാം. മലത്തിലെ രക്തം കുടലിലെയോ മലാശയത്തിലെയോ ക്യാന്‍സര്‍ മൂലമാകാം. മൂത്രത്തില്‍ രക്തം കാണുന്നത് മൂത്രാശയ ക്യാന്‍സര്‍ മൂലമോ, യോനിയില്‍ നിന്ന് പതിവായി രക്തം വരുന്നത് സെര്‍വ്വിക്കല്‍ ക്യാന്‍സര്‍ മൂലമോ ആകാം. മുലക്കണ്ണില്‍ നിന്ന് രക്തം വരുന്നത് സത്നര്‍ബുദം കൊണ്ടാകാനുള്ള സാധ്യതയുണ്ട്.

മൂത്രാശയത്തിന്റെ പ്രവര്‍ത്തനത്തിലെ വ്യത്യാസം
മൂത്രമൊഴിക്കുമ്പോള്‍ വേദന, മറ്റ് മാറ്റങ്ങള്‍ എന്നിവ ഇടക്കിടെയുണ്ടായാല് അത് മൂത്രാശയം അല്ലെങ്കില്‍ പ്രോസ്റ്റേറ്റ് ക്യാന്‍സര്‍ മൂലമാകാം. കൂടാതെ മലവിസര്‍ജ്ജനത്തില്‍ ഏറെക്കാലമായി മാറ്റം കാണുന്നുവെങ്കില്‍, അതായത് അതിസാരം, മലബന്ധം പോലെ, അത് കുടലിലെ ക്യാന്‍സര്‍ മൂലമാകാം.

സുഖപ്പെടാത്ത വ്രണങ്ങള്‍
സ്ഥിരമായി വ്രണങ്ങള്‍ കാണപ്പെടുകയും, അവ ചികിത്സിച്ചിട്ടും ഭേദമാകാതെ വരുകയും ചെയ്താല്‍ ഡോക്ടറെ കണ്ട് പരിശോധിപ്പിക്കുക. വായുടെ ഉള്ളിലെ വ്രണങ്ങള്‍ വായിലെ ക്യാന്‍സറിന്റെ ലക്ഷണമാകാം.

ചര്‍മ്മത്തിലെ മാറ്റം
ശരീരത്തിലുള്ള അരിമ്പാറ, മറുക് എന്നിവയില്‍ എന്തെങ്കിലും മാറ്റം കാണുകയോ, ചര്‍മ്മത്തില്‍ എന്തെങ്കിലും മാറ്റം കാണപ്പെടുകയോ ചെയ്താല്‍ അത് മെലനോമ അഥവാ ചര്‍മ്മത്തിലെ ക്യാന്‍സര്‍ മൂലമാകാം. ഒരു ത്വക്ക്രോഗവിദഗ്ദനെ എത്രയും പെട്ടന്ന് സന്ദര്‍ശിക്കുക. നേരത്തെ കണ്ടെത്തിയാല്‍ എളുപ്പം ചികിത്സിച്ച് ഭേദമാക്കാനാവും.

ക്ഷീണം
സ്ഥിരമായി ക്ഷീണം അനുഭവപ്പെടുന്നത് ക്യാന്‍സറിന്റെ ലക്ഷണമാകാം. എന്നാല്‍ ഇത് തെറ്റിദ്ധരിക്കപ്പെടാവുന്ന ലക്ഷണമാണ്. കാരണം പല കാരണങ്ങളാല്‍ അളുകള്‍ക്ക് ക്ഷീണം അനുഭവപ്പെടാം. എന്നാല്‍ എല്ലാ സമയവും ക്ഷീണം അനുഭവപ്പെടുന്നുവെങ്കില്‍ പരിശോധനയ്ക്ക് വിധേയമാവുക.



Click it and Unblock the Notifications
