Latest Updates
-
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്?
അറിഞ്ഞു കൊണ്ടെന്തിന് അനാരോഗ്യം?
ആരോഗ്യത്തോടെ ഇരിക്കുക എന്നതാണ് എല്ലാവരുടേയും ആത്യന്തിക ലക്ഷ്യം. എന്നാല്‍ പലപ്പോഴും ഇന്നത്തെ ജീവിത സാഹചര്യങ്ങളില്‍ പുതിയ രീതിയിലേക്ക് ആകൃഷ്ടരാകുന്നതാണ് ഇപ്പോള്‍ പ്രശ്നമുണ്ടാക്കുന്നത്. മോഡേണ്‍ ടെക്നോളജി നല്ലത് തന്നെ, എന്നാല്‍ അത് അനാരോഗ്യത്തിലേക്ക് നയിക്കുന്നതാണെങ്കിലോ?
സ്ത്രീ രക്ഷയ്ക്ക് ആയുര്‍വേദം!
ഒന്നിനു പിറകേ ഒന്നായി ആരോഗ്യ പ്രശ്നങ്ങള്‍ അനുഭവിക്കുന്നവരാണ് ഇന്നത്തെ തലമുറ. എന്നാല്‍ പലപ്പോഴും അതിന്റെ യഥാര്‍ത്ഥ കാരണം കണ്ടു പിടിച്ചാലും അതില്‍ നിന്നും മാറാന്‍ ഇവര്‍ കൂട്ടാക്കുന്നില്ല. ഇത്തരത്തില്‍ അറിഞ്ഞു കൊണ്ട് ചെയ്യുന്ന അനാരോഗ്യകരമായ കാര്യങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം.

കോളയിലുണ്ട് അപകടം
പല മാതാപിതാക്കളും വിചാരിക്കുന്നത് പലപ്പോഴും കോള കഴിയ്ക്കുന്നത് ആരോഗ്യത്തിന് നല്ലതാണെന്നാണ്. മാത്രമല്ല ന്യൂജെന്‍ എന്നവകാശപ്പെടുന്ന പലരും ഇത്തരത്തില്‍ ഉള്ള ചിന്താ ഗതി കൊണ്ടു നടക്കുന്നവരാണ്. എന്നാല്‍ ഇത്രത്തോളം വിഷം വമിക്കുന്ന വസ്തുക്കള്‍ വേറെ ഇല്ലെന്നതാണ് സത്യം.

വ്യായാമ കാര്യത്തില്‍ അല്പം ശ്രദ്ധ
വ്യായാമ കാര്യത്തില്‍ അല്പം കൂടി ശ്രദ്ധ ചെലുത്തുന്നതാണ് ഇന്നത്തെ ജീവിത രീതിയ്ക്കുത്തമം. നമ്മുടെ രാജ്യത്ത് സ്ഥിര വ്യായാമം ചെയ്യുന്ന ആളുകളുടെ എണ്ണം വളരെ കുറവാണെന്നാണ് ലോകാരോഗ്യ സംഘടനയുടെ കണക്കു സൂചിപ്പിക്കുന്നത്.

അമിതവണ്ണം അന്ധതയ്ക്കു കാരണം
അമിത വണ്ണം അന്ധത വരുത്തുന്നുണ്ടെന്നാണ് പഠനം. സ്ത്രീകളിലാണ് ഇത്തരത്തില്‍ കാഴ്ച പ്രശ്നങ്ങള്‍ സൃഷ്ടിക്കപ്പെടുന്നത്.

തടി കുറയ്ക്കാന്‍ അമേരിക്ക മുന്പില്
തടി കുറയ്ക്കാന്‍ ഉപയോഗിക്കുന്ന ഉപകരണങ്ങളുടെ വില്‍പ്പന നടത്തുന്നവരില്‍ അമേരിക്കയാണ് ഏറ്റവും മുന്പില് നില്ക്കുന്ന രാജ്യം. ഇന്ത്യയ്ക്കും ഒട്ടും പുറകിലല്ലാത്ത സ്ഥാനമാണുള്ളത്.

പുകവലിക്കാരുടെ ഓര്‍മ്മ
സ്ഥിരമായി പുകവലിക്കുന്നവരില്‍ മൂന്നില്‍ ഒരാള്‍ക്കും ഓര്‍മ്മ നഷ്ടപ്പെടാനുള്ള സാധ്യത വളരെ കൂടുതലാണ്. പുകവലിക്കുന്നവരേയും പുകവലിക്കാത്തവരേയും ചേര്‍ത്ത് നടത്തിയ പഠനത്തിലാണ് ഇത്തരത്തിലൊരു നിഗമനത്തില്‍ എത്തിയത്.

കോസ്മെറ്റിക് സര്‍ജറി
നമ്മുടെ ലോകത്ത് 48 ശതമാനം സ്ത്രീകളും കോസ്മെറ്റിക്
സര്‍ജറിയ്ക്ക് വിധേയരാവുന്നുണ്ട്. എന്നാല്‍ ഇത് ഗുരുതര ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാക്കുന്നുണ്ടെന്ന കാര്യം ഇവര്‍ വിസ്മരിക്കുന്നു.

ക്യാന്‍സര്‍ പ്രതിരോധിക്കാം
ഇന്ന് നിലവിലുള്ള വിവിധ തരത്തിലുള്ള ക്യാന്‍സറുകളില്‍ മൂന്നില്‍ ഒന്നും പ്രതിരോധിക്കാവുന്നതാണ്. എന്നാല്‍ ജീവിത ശൈലി മാറുമ്പോള്‍ രോഗത്തിന്റെ ഗുരുതരാവസ്ഥയും തുടരുന്നു.

പഞ്ചസാരയും നിസ്സാരമല്ല
ഒരു സാധാരണ മനുഷ്യന് ഒരു ദിവസം ഉപയോഗിക്കുന്ന പഞ്ചസാരയുടെ അളവ് ഏകദേശം 46 സ്പൂണ്‍ ആണ്. എന്നാല്‍ ഇതുണ്ടാക്കുന്ന ആരോഗ്യ പ്രശ്നത്തെക്കുറിച്ച് നമ്മളൊന്നും ബോധവാന്മാരല്ല.



Click it and Unblock the Notifications
