Latest Updates
-
ചൂട് കടുക്കുന്നു; വെയിലത്ത് ഇറങ്ങുമ്പോൾ ചർമ്മം കരിഞ്ഞുപോകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കല്ലേ! -
കത്തുന്ന വെയിലിൽ തളരരുത്; സൂര്യാഘാതത്തെ പ്രതിരോധിക്കാൻ വീട്ടിലുണ്ടാക്കാം ഈ അത്ഭുത പാനീയം! -
ഡൽഹിയിൽ 44 ഡിഗ്രി ചൂട്; വ്യായാമം ചെയ്യുന്നവർക്ക് എട്ടിന്റെ പണി കിട്ടാതിരിക്കാൻ ഈ മുൻകരുതലുകൾ വേണം! -
ഉഷ്ണതരംഗം: ഗർഭിണികളും പിസിഒഎസ് ഉള്ളവരും ഈ തെറ്റുകൾ ചെയ്താൽ അപകടം ഉറപ്പ്! -
കടുത്ത ചൂടിലും വയറിലെ കൊഴുപ്പ് കുറയ്ക്കാം; വീട്ടിലിരുന്ന് പരീക്ഷിക്കാവുന്ന ഈ വഴികൾ അറിഞ്ഞോ? -
ഏപ്രിൽ 22 പഞ്ചാംഗം: പുണർതം നക്ഷത്രത്തിന്റെ കരുത്തിൽ ഇന്ന് കൈവെക്കുന്നതെല്ലാം നേട്ടമാകും, രാശിഫലം ഇങ്ങനെ -
ജീവിതം മാറിമറിയാൻ ഇനി മണിക്കൂറുകൾ മാത്രം; 2026-ലെ അപൂർവ്വ രാജയോഗങ്ങൾ ആർക്കൊക്കെ? -
ഏപ്രിൽ 22 രാശിഫലം: പണവും കരിയറും തിളങ്ങും, ഭാഗ്യം തേടിയെത്തുന്ന ആ 4 രാശികൾ ഇവയാണ്! -
2026 ഏപ്രിൽ 22 നക്ഷത്രഫലം: ഗ്രഹനിലയിലെ ഈ മാറ്റം നിങ്ങളുടെ ജീവിതത്തിൽ വലിയ വഴിത്തിരിവാകുമോ? -
രാശിഫലം: ഗ്രഹനില മാറുന്നു, ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം; നിങ്ങളുടെ രാശിഫലം അറിയാം
ഓടുമ്പോള്‍ പിഴയ്ക്കരുതേ....
നിങ്ങള്‍ ഇത് മുന്‍ധാരണയോടെയാണ് വായിക്കുന്നതെങ്കില്‍ ജിമ്മില്‍ പോയി ചെയ്യുന്ന വ്യയാമങ്ങള്ക്ക് പകരം സമീപത്തുള്ള പാര്‍ക്കില്‍ ഓടുന്നത് തിരഞ്ഞെടുക്കാനുള്ള സാധ്യത ഉണ്ട്. പതിവായുള്ള വ്യായാമങ്ങള്‍ നിങ്ങള്‍ക്ക് വിരസമായി തുടങ്ങിയിട്ടുണ്ടെങ്കില്‍ ഇത് അനിവാര്യമാണ്.
ചെയ്യുന്നത് വീടിനകത്താണെങ്കിലും( ട്രെഡ്മില്) പുറത്താണെങ്കിലും ഓട്ടം വളരെ നല്ലൊരു വ്യായാമമാണ്. ഓടുമ്പോള്‍ സാധാരണ സംഭവിക്കാവുന്ന ചില പിഴവുകള്‍ ഒഴിവാക്കണം എന്നതാണ് പ്രധാനം.

1. വേദനിച്ചു കൊണ്ട് ഓടുക
നല്ല വേദന അനുഭവപ്പെടുമ്പോള്‍ ഓടുന്നതിന് നിങ്ങള്‍ക്കാരും ധീരതയ്ക്കുള്ള അവാര്‍ഡൊന്നും തരാന്‍ പോകുന്നില്ല. കാര്യങ്ങള്‍ എപ്പോഴാണ് ചെയ്യേണ്ടതെന്ന് അറിഞ്ഞ ചെയ്യുക. ശരീരത്തില്‍ വേദനയുടെയോ ക്ഷതങ്ങളുടെയോ സൂചനകള്‍ ഉണ്ടോ എന്ന് ശ്രദ്ധിക്കുക . വേദന തോന്നിയാല്‍ ഉടന്‍ ഓട്ടം നിര്‍ത്തുക. ഓടുമ്പോള്‍ പേശി വലിച്ചില് സാധാരണമാണ്, എന്നാലിത് പിന്നീട് ഭേദമാകും. ഇതും വേദനയും തമ്മില്‍ വേര്‍തിരിച്ചറിയാന്‍ കഴിയണം.

2. യോജിക്കാത്ത ഷൂസ് ധരിക്കുക
ഓടാനുള്ള ഷൂസ് വാങ്ങുമ്പോള്‍ നിങ്ങളുടെ കാലുകള്‍ക്ക് നന്നായി ഇണങ്ങുന്നവ നോക്കി വേണം വാങ്ങാന്‍. ഷൂസ് ഈട് നില്‍ക്കുന്നതാണോ, ഇടാന്‍ സൗകര്യപ്രദമാണോ,ഷൂസിന്റെ അടിവശം എങ്ങനെയുള്ളതാണ് എന്നതെല്ലാം നോക്കി വേണം വാങ്ങാന്‍. ഷൂസിന്റെ അടിവശത്ത് കുറച്ച് കട്ടി കൂടുതല്‍ ഉണ്ടെങ്കില്‍ പാദങ്ങള്‍ക്കും ഉപ്പൂറ്റിക്കും നല്ലതാണ്.

3. കുനിഞ്ഞ് ഓടുക
ഇത് വായിക്കുമ്പോള്‍ നിങ്ങള്‍ക്ക് ചിരിവരുന്നുണ്ടാകാം. എന്നാല്‍ ഓടുന്നതില്‍ പകുതിപ്പേരും ഇതിനെ കുറിച്ച് ശ്രദ്ധിക്കാറില്ല എന്നതാണ് വാസ്തവം. അതേസമയം ഏറെ അപകടസാധ്യത നിറഞ്ഞ രീതിയാണിത്. കൂടുതല്‍ മുമ്പോട്ട് കുനിയുകയാണെങ്കില് സമനില കിട്ടാനായി നിങ്ങളുടെ ശരീരം കൂടുതല്‍ അദ്ധ്വാനിക്കും. സ്വാഭാവികമായി മുമ്പോട്ട് അധികം കുനിയുന്നത് പുറം വേദനയ്ക്ക് കാരണമാകും. തുടക്കത്തില്‍ നിവര്‍ന്ന് തന്നെ ഓടുന്നതാണ് നല്ലത്.

4. പ്രാരംഭ വ്യായാമങ്ങള്‍ ഒഴിവാക്കുക
ഓടി തുടങ്ങുന്നവര്‍ പലപ്പോഴും ചെയ്യുന്ന പിഴവുകളില്‍ ഒന്നാണ് പ്രാരംഭത്തില്‍ ലളിതമായി ചെയ്യുന്ന വ്യായാമങ്ങള്‍ ഒഴിവാക്കി കൊണ്ട് നേരിട്ട് ഓടി തുടങ്ങുക എന്നത്. ഇത് പേശികള്‍ക്ക് വലിച്ചിലും സന്ധികള്‍ക്ക് വേദനയും ഉണ്ടാകാന്‍ കാരണമാകും. ഇത്തരം വ്യായാമങ്ങളെ നിസ്സാരമായി കാണരുത്. സാധ്യമാകുന്നത്ര പൂര്‍ണ്ണമായി ഇവ ചെയ്യുക.

5. ആദ്യം ഉപ്പൂറ്റിയില്‍ നില്ക്കുക
വ്യായാമങ്ങള്‍ ചെയ്തു കഴിഞ്ഞാല്‍ ചുവടുകള്‍ ക്രമീകരിക്കാന്‍ തുടങ്ങും. ഓടുന്നവര്‍ സാധാരണ പിഴവ് വരുത്തുന്ന മറ്റൊരു സന്ദര്‍ഭം ഇതാണ്. കാലുകള്‍ നീട്ടി ഓടിയിട്ട് ആദ്യം ഉപ്പൂറ്റിയില്‍ നില്ക്കും. കൂടുതല്‍ ഊര്‍ജം ചെലവഴിക്കുന്നതിനാല്‍ പലരും കരുതും കാലുകള്‍ നീട്ടി ഓടുന്നതാണ് നല്ലതെന്ന് . ഇത് എപ്പോഴും ശരിയല്ല. അധികം കാല് അകത്തി ഓടുന്നത് ഊര്‍ജം നഷ്ടപ്പെടുത്തുകയും ക്ഷതങ്ങള്‍ക്ക് കാരണമാവുകയും ചെയ്യും. ശരീരത്തിന് തൊട്ടു താഴെയായി പാദങ്ങള്‍ വരത്തക്ക വിധം ഉള്ളം കാലിന്റെ മധ്യത്തില്‍ നില്‍ക്കുന്നതാണ് നല്ലത്.

6. കൈകള്‍ ആയത്തില്‍ ആട്ടുക
ട്രെഡ്മില്ലിലും പുറത്തും മറ്റും ഓടുമ്പോള്‍ പലരും കൈകള്‍ അമിതമായി ആട്ടാറുണ്ട്. കൈകളില്‍ കൂടി ഊര്‍ജം നഷ്ടപ്പെടാന്‍ ഇത് കാരണമാകും. പകരം , കൈകള്‍ ഇടുപ്പില്‍ തൊടാവുന്ന വിധം അരയുടെ നിലയില്‍ വയ്ക്കാന്‍ ശ്രദ്ധിക്കുക. കൈകള്‍ മുറുക്കി പിടിക്കാതെ അയച്ച് ഇടുക.

7. അമിതമായി ചെയ്യുക
ഓട്ടത്തിനായുള്ള പുതിയ ദിനക്രമത്തിനായി നിങ്ങള്‍ക്ക് കാത്തിരിക്കാന്‍ കഴിഞ്ഞെന്നു വരില്ല. മറ്റു പലതിനോടൊപ്പം ആയിരിക്കും ഇതും ചെയ്യുക. എന്തു തന്നെയായാലും ഓടുന്നത് അമിതമാകാതിരിക്കാന്‍ ശ്രദ്ധിക്കണം. ഓരോ ദിവസവും നിങ്ങളുടെ ആരോഗ്യവും ബലവും കണക്കാക്കി വേണം ചെയ്യാന്‍. സ്വയം സത്യസന്ധരായിരിക്കുക.എത്ര ആയത്തില്‍ ഓടാന്‍ കഴിയുമെന്നും എന്താണ് വിഷമിപ്പിക്കുന്നതെന്നും സ്വയം മനസ്സിലാക്കുക. ചെറിയ വേഗത്തില്‍ ഓടി തുടങ്ങുന്നതാണ് നല്ലത്. പിന്നെ അല്പം ഇടവേള എടുക്കുക. സാവധാനം വേഗത കൂട്ടുക. അങ്ങനെയെങ്കില്‍ വേദനകളും ക്ഷതങ്ങളും ആയി ഓട്ടം അവസാനിപ്പിക്കാതിരിക്കാന്‍ കഴിയും.
അടിസ്ഥാന കാര്യങ്ങള്‍ മനസ്സിലാക്കുകയാണെങ്കില്‍ ക്ഷതങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത വളരെ കുറവായിരിക്കും. വ്യായാമത്തിന് വേണ്ടിയുള്ള ഓട്ടം അവസാനിപ്പിക്കേണ്ടി വരികയുമില്ല. രോഗം മാറ്റും ഭക്ഷണങ്ങള്‍
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications












