Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
കൂര്‍ക്കം വലി നിര്‍ത്താനുള്ള മാര്‍ഗ്ഗങ്ങള്‍
ഉറക്കം നഷ്ടപ്പെട്ടാല്‍ അതു നമ്മുടെ ആരോഗ്യത്തേയും മാനസിക നിലയേയും തകരാറിലാക്കും. എന്നാല്‍ പലപ്പോഴും കൂര്‍ക്കം വലി നമ്മുടെ ഉറക്കത്തെ തകരാറിലാക്കും. ആണ്-പെണ് ഭേദമില്ലാതെ നമ്മളെയെല്ലം പിടികൂടുന്നതാണ് കൂര്‍ക്കം വലി. ശരീരത്തിലെ ഇത്തരം കൊഴുപ്പുകള്‍ കളയൂ
ഭാര്യക്ക് ഭര്‍ത്താവിന്റെ കൂര്‍ക്കം വലിയായിരിക്കും പലപ്പോഴും ഏറ്റവും ശല്യമായി തോന്നുന്നത്. എന്നാല്‍ തിരിച്ചും സംഭവിക്കാം. എന്നാല്‍ ശ്വസന സംബന്ധമായ പ്രശ്നങ്ങളുള്ളവരിലാണ് കൂര്‍ക്കം വലി അധികവും കണ്ടു വരുന്നത്.
കൂര്‍ക്കം വലി നിര്‍ത്താന്‍ ചില വഴികളുണ്ട്. ഏതൊക്കെ വഴികളിലൂടെ കൂര്‍ക്കം വലി നിര്‍ത്താം എന്ന് നോക്കാം.

ഉറങ്ങുന്ന പൊസിഷന്‍
ഉറക്കത്തിന്റെ പൊസിഷന്‍ തന്നെ പലപ്പോഴും പലരിലും കൂര്‍ക്കം വലിക്ക് കാരണമാകുന്നുണ്ട്. ഒരു വശം ചരിഞ്ഞു കിടന്നുറങ്ങുന്നത് കൂര്‍ക്കം വലി നിര്‍ത്താന്‍ സഹായിക്കും. ചരിഞ്ഞു കിടക്കുന്നതിലൂടെ നമുക്ക് എളുപ്പത്തില്‍ ശ്വസനപ്രക്രിയ നടത്താന്‍ സാധിക്കും. ഇത് വായിലൂടെയുള്ള കൂര്‍ക്കം വലി ഇല്ലാതാക്കുന്നു.

ജീവിത ശൈലിയിലെ മാറ്റം
ജീവിതശൈലിയിലുണ്ടാകുന്ന മാറ്റങ്ങള്ക്ക കൂര്‍ക്കം വലിയെ പ്രതിരോധിക്കാം. ഉറങ്ങുന്നതിനു മുന്‍പ് പലരും മദ്യം കഴിക്കുന്ന ശീലക്കാരായിരിക്കും. എന്നാല്‍ ഇത്തരത്തിലുള്ള ശീലമുള്ളവര്‍ അതൊഴിവാക്കിയാല്‍ കൂര്‍ക്കം വലിയും നില്ക്കും എന്നതാമ് സത്യം.

ബെഡ്റൂമിലെ വൃത്തിയില്ലായ്മ
വൃത്തിയില്ലാത്ത തലയിണയും ബെഡ് ഷീറ്റും എല്ലാം കൂര്‍ക്കം വലിയുടെ കാവല്‍ക്കാരാണ്. ഇത് ഉറക്കത്തെ തടസ്സപ്പെടുത്തുകയും ചെയ്യും. എന്നാല്‍ ഇതുണ്ടാക്കുന്ന അലര്‍ജി കൂര്‍ക്കം വലിയിലായിരിക്കും അവസാനിക്കുക.

അലര്‍ജിയുണ്ടാക്കുന്ന ചെടികള്‍
പലരും കിടപ്പിമുറിയില് ചെടികള്‍ സൂക്ഷിക്കുന്ന പതിവുണ്ട്. നല്ല ഉറക്കം കിട്ടുക എന്ന ലക്ഷ്യത്തോടു കൂടിയായിരിക്കണം അത്. പക്ഷേ ഇത് ചിലപ്പോള്‍ വിപരീത ഫലമാണുണ്ടാക്കുക.

വായുസഞ്ചാരം കുറവ്
വായു സഞ്ചാരം കുറവുള്ള മുറികളാണെങ്കില്‍ കൂര്‍ക്കം വലിക്കാര്‍ക്ക് പ്രതികൂലമായാണ് ഫലമുണ്ടാവുക. ഇത് ഉറക്കത്തില്‍ മൂക്കും വായയും വരണ്ടതാക്കും. അപ്പോള്‍ പിന്നെ ശ്വസിക്കുന്നതിന് കൂര്‍ക്കം വലിക്കാതെ തരമില്ല എന്ന അവസ്ഥയാവും.

ഉറക്കത്തിന്റെ ആഴം
ഉറക്കത്തിന്റെ ആഴം പലപ്പോഴും കൂര്‍ക്കം വലിയെ സ്വാധീനിക്കാറുണ്ട്. ഗാഢനിദ്രയിലുള്ളവരുടെ കൂര്‍ക്കം വലിയും അതികഠിനമായിരിക്കും.

തടി കുറയ്ക്കുക
തടി കൂടുതലുള്ളവരായിരിക്കും കൂര്‍ക്കം വലിയില്‍ മുന്നിട്ടു നില്‍ക്കുന്നത്. എന്നാല്‍ പലപ്പോഴും ഇത്തരക്കാര്‍ തടി കുറയ്ക്കുന്നത് കൂര്‍ക്കം വലി കുറയാന്‍ സഹായിക്കും.

ധാരാളം വെള്ളം കുടിയ്ക്കുക
ഉറങ്ങാന്‍ പോകുന്നതിനു മുന്‍പ് ധാരാളം വെള്ളം കുടിയ്ക്കുക. ഇത് ശ്വസന പ്രവര്‍ത്തനങ്ങളെ ത്വരിതഗതിയിലാക്കുന്നു. ഇത് കൂര്‍ക്കം വലിയും കുറയ്ക്കുന്നു.



Click it and Unblock the Notifications
