Latest Updates
-
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം!
തടി കൂടാന്‍ ഇവയാണ് പ്രധാന കാരണം...
തടി കുറഞ്ഞ് സ്ലിം ബ്യൂട്ടി ആയിരിക്കാനായിരിക്കും എല്ലാവരുടേയും ആഗ്രഹം. എന്നാല്‍ പലപ്പോഴും ജീവിത സാഹചര്യങ്ങളും ജീവിത ശൈലിയും അതിന് സമ്മതിക്കില്ല. പക്ഷേ പലരും തടി കുറയ്ക്കുന്നതിനായി ജിമ്മിലും മറ്റും പോയി കഷ്ടപ്പെടുന്നതും നമുക്കറിയാം.
തൈര് തടി കൂട്ടും വഴികള്‍
നമ്മള് അറിഞ്ഞോ അറിയാതെയോ നമ്മുടെ ശരീരത്തോട് ചെയ്യുന്ന ദ്രോഹങ്ങളില്‍ ചിലത് നമ്മുടെ തടി വര്‍ദ്ധിപ്പിക്കാന്‍ കാരണമാകുന്നു. പലപ്പോഴും താഴെ പറയുന്ന കാരണങ്ങള്‍ നമ്മുടെ തടി വര്‍ദ്ധിപ്പിക്കാന്‍ കാരണമാകും.

ശരീരത്തിന്റെ വിശപ്പ്
ഒരു പത്ത് ദിവസം ഭക്ഷണം കഴിക്കാതെ തടി കുറയ്ക്കാമെന്ന് വിചാരിക്കുന്നത് ശുദ്ധ മണ്ടത്തരമാണ്. ഇങ്ങനൊരു തീരുമാനം എടുക്കുന്നതിലൂടെ തടി വര്‍ദ്ധിപ്പിക്കുകയും ആയുസ്സ് കുറയ്ക്കുകയുമാണ് നിങ്ങള്‍ ചെയ്യുന്നത്. നമ്മുടെ ശരീരത്തിന് സമയാ സമയങ്ങളില്‍ ആവശ്യമായ പോഷകങ്ങള്‍ നല്‍കേണ്ടത് അത്യാവശ്യമാണ്.

എന്താണ് കഴിക്കേണ്ടതെന്ന ധാരണ
എന്ത് കഴിച്ചാല്‍ തടി കുറയും എന്ത് കഴിച്ചാല്‍ തടി കൂടും എന്നുള്ളത് പ്രധാന പ്രശ്നമാണ്. പലര്‍ക്കും ഇത്തരത്തിലുള്ള കാര്യങ്ങളില്‍ വ്യക്തമായ ധാരണയില്ല. ഇതു തന്നെയാണ് പലരുടേയും തടി കൂട്ടുന്നതും.

ജീവിത ശൈലിയിലെ മാറ്റം
പലപ്പോഴും പ്രശ്നമുണ്ടാക്കുന്നതാണ് ഇത്. പെട്ടെന്നുള്ള ജീവിത ശൈലിയിലുള്ള മാറ്റം ഉണ്ടാക്കുന്ന പ്രശ്നം തടി കൂട്ടാന്‍ മാത്രമേ ഉപകരിക്കൂ. ഒരിക്കലും തടി കുറയ്ക്കാന്‍ ഉപകരിക്കില്ല. മാത്രമല്ല പെട്ടെന്നൊരു ദിവസം അമിത വ്യായാമവും മറ്റും ശാരീരിക പ്രശ്നം മാത്രമേ ഉണ്ടാക്കൂ.

മരുന്നുകളുടെ പരിശോധന
വിവിധ തരത്തിലുള്ള മരുന്ന് കഴിക്കുന്നവരാണോ നിങ്ങള്‍, എന്നാല്‍ തടി കുറയ്ക്കുന്നതും അല്പം സൂക്ഷിച്ചു വേണം. സൈഡ് എഫക്ട്സ് ഇല്ലാത്ത മരുന്നുകളായിരിക്കണം നിങ്ങള്‍ കഴിക്കുന്നതെന്ന് ഉറപ്പു വരുത്തണം.

ഉറങ്ങുന്ന രീതി
ഉറങ്ങുന്ന രീതി എല്ലാവര്ക്കും ഒരു പോലെയായിരിക്കില്ല. ശരീരത്തിന്റെ പ്രവര്‍ത്തനം ശരിയായ രീതിയില്‍ നടക്കുന്നതിന് ഉറങ്ങുന്ന രീതിയും ശരിയായിരിക്കണം. അല്ലാത്ത പക്ഷം അതുണ്ടാക്കുന്ന പ്രശ്നം തടി വര്‍ദ്ധിപ്പിക്കാന്‍ മാത്രമേ കാരണമാകൂ.

മദ്യത്തില്‍ നിന്നു മോചനം
പെട്ടെന്ന് ആര്‍ക്കും ചെയ്യാന്‍ പറ്റുന്ന കാര്യമായിരിക്കില്ല ഇത്. എന്നാല്‍ പതുക്കെ പതുക്കെയാണെങ്കിലും മദ്യത്തില്‍ നിന്നും മുക്തി നേടുന്നത് പലപ്പോഴും തടി കുറയ്ക്കാന്‍ സഹായിക്കും.



Click it and Unblock the Notifications
