Latest Updates
-
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം!
വ്യായാമം മാറ്റാറായോ??
വ്യായാമങ്ങള്‍ നിങ്ങളെ ആകാരവടിവോടെയും, ആരോഗ്യത്തോടെയും, സന്തോഷത്തോടെയുമിരിക്കാന്‍ സഹായിക്കും. എന്നാല്‍ ചിലപ്പോള്‍ ചില വ്യായാമങ്ങള്‍ ആവര്‍ത്തിച്ച് ചെയ്യുന്നത് നിങ്ങളുടെ ലക്ഷ്യങ്ങള്‍ നേടാന്‍ സഹായിക്കാതെ വരും.
ആന്റിബയോട്ടിക്സ് കഴിയ്ക്കുമ്പോള്‍.....
ഇത് നിങ്ങള്‍ക്ക് പതിവായി അനുഭവപ്പെടുന്നുവെങ്കില്‍ ആ വ്യായാമ രീതികള്‍ മാറ്റാന്‍ സമയമായി എന്നാണ് അര്‍ത്ഥം.

വ്യായാമം മാറ്റാറായോ??
1. ഒരു ഫിറ്റ്നെസ് പരിപാടി ആരംഭിച്ച് ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ഫലം കണ്ടു തുടങ്ങും. ഏതാനും മാസങ്ങള്‍ കഴിയുമ്പോള്‍ നിങ്ങളുടെ ശ്രമങ്ങള്‍ മാറ്റമുണ്ടാക്കാത്തതായി അനുഭവപ്പെടാം. വ്യായാമങ്ങള്‍ ഫലപ്രദമാകുന്നതിന് സെറ്റുകളുടെ എണ്ണത്തിലും, ആവര്‍ത്തനങ്ങളുടെ എണ്ണത്തിലും മാറ്റം വരുത്തുകയും തീവ്രത വര്‍ദ്ധിപ്പിക്കുകയും ചെയ്യുക.

വ്യായാമം മാറ്റാറായോ??
2. ഒരേ വ്യായാമരീതികള്‍ തുടര്‍ച്ചയായി ചെയ്യുന്നത് അവ ചെയ്യാനുള്ള താല്പര്യം ഇല്ലാതാക്കും. നിങ്ങളെ പ്രചോദിപ്പിക്കുന്ന വിധത്തില്‍ വിവിധ രീതികള്‍ ഉള്‍പ്പെടുത്താന്‍ ശ്രദ്ധിക്കുക.

വ്യായാമം മാറ്റാറായോ??
3. ജിംനേഷ്യത്തില്‍ നിന്ന് മടങ്ങുമ്പോള്‍ സന്ധികളില്‍ വേദന അനുഭവപ്പെടുന്നുവെങ്കില്‍ നിങ്ങള്‍ ചെയ്യുന്നത് ശരിയായ രീതിയലല്ലാത്തതിനാലോ, വാമിങ്ങ്-കൂളിങ്ങ് ചെയ്യാത്തതുകൊണ്ടോ ആയിരിക്കും. ചെറിയ കാര്‍ഡിയോ വ്യായാമം ചെയ്ത ശേഷം മറ്റ് കൂടുതലായ വ്യായാമങ്ങളിലേക്ക് കടക്കുക.

വ്യായാമം മാറ്റാറായോ??
4. ഒരേ വ്യായാമം ആവര്‍ത്തിച്ച് ചെയ്യുന്നത് നിങ്ങളുടെ ശരീരഭാഗങ്ങള്‍ക്ക് അമിത ജോലിയുണ്ടാക്കുകയും അവ ദുര്‍ബലമാവുകയും ചെയ്യും. അതിനാല്‍ വ്യായാമരീതികള്‍ നന്നായി പ്ലാന്‍ ചെയ്യുകയും പേശികള്‍ക്ക് വിശ്രമം ലഭിക്കുന്നതിനായി ഇടക്ക് ഇടവേളകളെടുക്കുകയും ചെയ്യുക.

വ്യായാമം മാറ്റാറായോ??
5. നിങ്ങളുടെ പരിധിക്കപ്പുറം പോകാന്‍ ശ്രമിക്കുന്നില്ലെങ്കില്‍ നിങ്ങള്‍ക്ക് ഉയര്‍ന്ന ലക്ഷ്യങ്ങള്‍ നേടാനാവില്ല. വെല്ലുവിളി ഉയര്‍ത്തുന്ന ക്രോസ്ഫിറ്റ്, എച്ച്ഐഐടി പോലുള്ളവ ചെയ്യുക.

വ്യായാമം മാറ്റാറായോ??
6. വ്യായാമം നിങ്ങളെ ചെറുതായി ക്ഷീണിപ്പിക്കും. എന്നാല്‍ അത് നിങ്ങളുടെ കരുത്ത് ചോര്ത്തിക്കളയില്ല. വ്യായാമത്തിന് ശേഷം ക്ഷീണം കൂടുതലായി അനുഭവപ്പെടുന്നുവെങ്കില്‍ തീവ്രത കുറയ്ക്കുക. വ്യായമത്തിന് ശേഷം നന്നായി വിശ്രമിക്കുകയും, ഭക്ഷണം കഴിക്കുകയും ചെയ്യുക.



Click it and Unblock the Notifications
