Latest Updates
-
വനിതാദിനം 2026: എത്രയൊക്കെ നിസ്സാരമെന്ന് കരുതുന്നോ അത്രയും കഠിനം ഈ വേദനകള്‍, 30-ന് ശേഷം ശ്രദ്ധിക്കണം -
വനിതാദിനം 2026: ഏത് പ്രായത്തിലും മാനസികാരോഗ്യം അതിപ്രധാനം, പ്രത്യേകിച്ച് ഗര്‍ഭകാലത്തും പ്രസവശേഷവും -
48 മണിക്കൂറിനുള്ളില്‍ ബുധന്‍ ചയതത്തിലേക്ക്: കരിയര്‍, ധനം, ജോലി, ദാമ്പത്യം അത്ഭുതപ്പെടും മാറ്റങ്ങളില്‍ ഇവര്‍ -
Rashiphalam: മാറ്റങ്ങള്‍ക്ക് തുടര്‍ച്ചയായി ഇന്നത്തെ രാശിഫലം: 12 രാശിക്കാര്‍ക്കും സമ്പൂര്‍ണം സമഗ്രം -
വനിതാദിനം 2026: പോരാട്ടങ്ങളുടെ വര്‍ഷങ്ങള്‍, തുല്യതക്ക് വേണ്ടിയുള്ള പോരാട്ടം, ചര്‍ച്ച ചെയ്യപ്പെടേണ്ടത് ഇതെല്ലാം -
40 ദിനത്തോളം ശനി അസ്തമയത്തില്‍: മാര്‍ച്ച് 13 മുതല്‍ മീനം രാശിയിലേക്ക്, അതിഗംഭീര മാറ്റങ്ങള്‍ നല്കുന്ന 3 രാശി -
വനിതാ ദിനം 2026: നിസ്സാരമല്ല സ്ത്രീകളുടെ ആരോഗ്യം പ്രത്യേകിച്ച് 30-കളില്‍ ഈ പരിശോധനകള്‍ നിര്‍ബന്ധം -
വനിതാദിനം 2026: പ്രിയപ്പെട്ടവരെ അഭിനന്ദിക്കാം, ആശംസകള്‍ അറിയിക്കാം: വനിതാദിനാശംസകള്‍ -
കാത്തിരിക്കുന്നത് മികച്ച അവസരങ്ങള്‍, മാര്‍ച്ച് രണ്ടാംവാരത്തില്‍ ഇവര്‍ മുന്പില് സമ്പൂര്‍ണ വാരഫലം 12 രാശിക്കും -
'സ്ത്രീഹൃദയ'ത്തെ നിസാരമായിക്കാണരുത്: സ്ത്രീകളിലെ ഹൃദ്രോഗം, ലക്ഷണം, കാരണം, പരിഹാരം
ചായ കുടിച്ച് തടി കുറയ്ക്കാം
കരുത്ത് പകരുന്ന ചായ ശരീരം മെലിയാന്‍ സഹായിക്കുകയും ചെയ്യും. പതിവായി ഒരു കപ്പ് ചായ കുടിക്കുന്നത് ഹൃദയാഘാതം, ആര്‍ത്രൈറ്റിസ്, പല്ലിന്‍റെ കേട് എന്നിവയെയും ആരംഭ ദശയിലുള്ള ക്യാന്‍സറിനെ വരെയും തടയാന്‍ സഹായിക്കുമെന്നത് അറിയപ്പെടുന്ന കാര്യമാണ്.
മാനസികസമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കുന്ന പ്രകൃതിദത്ത ഔഷധമായി ചായ പരിഗണിക്കപ്പെടുന്നു. ഇതിന് മറ്റൊരു ഗുണം കൂടിയുണ്ട് - ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കും. ഗ്രഹണസമയത്തു ഭക്ഷണം കഴിയ്ക്കുമ്പോള്‍......
കൊഴുപ്പ് ആഗിരണം ചെയ്യുന്നതിനെ തടയുന്ന ഘടകങ്ങള്‍ ചായയില്‍ ഉയര്‍ന്ന അളവില്‍ അടങ്ങിയിട്ടുണ്ട്.
ശരീരം മെലിയാന്‍ സഹായിക്കുന്ന അഞ്ച് തരം ചായകളെ പരിചയപ്പെടുക.

സ്റ്റാര്‍ അനൈസ് ടീ
ദഹനം വര്‍ദ്ധിപ്പിക്കുന്നു - സ്റ്റാര്‍ അനൈസ് എന്ന ചൈനാ സ്വദേശിയായ ഉയരം കുറഞ്ഞ നിത്യഹരിത വൃക്ഷത്തിന്‍റെ പഴം ദഹന പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സഹായിക്കുന്നതാണ്. വയറ്റിലെ അസ്വസ്ഥത, അതിസാരം, ഛര്‍ദ്ദി എന്നിവ ഇത് വഴി പരിഹരിക്കാനാവും. ഒരു കപ്പ് ചൂട് വെള്ളത്തില്‍ ഒരു പഴം പത്ത് മിനുട്ട് ഇട്ട് വെയ്ക്കുക. ഇത് ഊറ്റിയെടുത്ത് ആവശ്യമെങ്കില്‍ പഞ്ചസാര ചേര്‍ക്കുക. വയറ്റില്‍ അസ്വസ്ഥത തോന്നുമ്പോള്‍ ഇത് സാവധാനം കുടിക്കാം.

പെപ്പര്‍മിന്‍റ് ടീ
ഭക്ഷണം നിയന്ത്രിക്കുന്നു - പെപ്പര്‍മിന്‍റ് ടീ നിങ്ങള്‍ക്ക് ഇഷ്ടമാണെങ്കില്‍ ഗ്രീന്‍ ടീയുമായി മാറി ഉപയോഗിക്കുന്നത് ദഹനത്തെ വേഗത്തിലാക്കുകയും കലോറി കുറയ്ക്കാന്‍ സഹായിക്കുകയും ചെയ്യും. പുതിനയിലകള്‍ കടുപ്പം കുറഞ്ഞ, ഉന്മേഷം നല്കുന്ന ചായ തയ്യാറാക്കാന്‍ ഉപയോഗിക്കാം. ഇത് ചൂടോടെയോ തണുപ്പിച്ചോ കഴിക്കാം. ചായ തയ്യാറാക്കാന്‍ ഒരു ടേബിള്‍ സ്പൂണ്‍ ഫ്രഷ് അല്ലെങ്കില്‍ ഉണക്കിയ പുതിനയില തിളക്കുന്ന വെള്ളത്തില്‍ ചേര്‍ക്കുക. നാലോ അഞ്ചോ മിനുട്ട് തിളപ്പിച്ച് ഇലകള്‍ നീക്കം ചെയ്ത് ആവശ്യമെങ്കില്‍ അല്പം തേന്‍ ചേര്‍ത്ത് ഉപയോഗിക്കാം.

ഗ്രീന്‍ ടീ
മെറ്റബോളിസം മെച്ചപ്പെടുത്തുന്നു - ഗവേഷണങ്ങള്‍ പ്രകാരം ഗ്രീന്‍ ടീയിലടങ്ങിയ ഇജിസിജി എന്ന രാസഘടകം ശരീരത്തിന്‍റെ മെറ്റബോളിസം വര്‍ദ്ധിപ്പിക്കും. ഇത് ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കും. ദിവസം 70 കലോറി വരെ കുറയ്ക്കാന്‍ ഗ്രീന്‍ ടീ സഹായിക്കും. ആന്‍റി ഓക്സിഡന്‍റുകളുടെ അളവ് വര്‍ദ്ധിപ്പിക്കാനും ഇത് സഹായിക്കും. ഗ്രീന്‍ ടീയിലെ കാറ്റെച്ചിന്‍ എന്ന ഘടകം മെറ്റബോളിസം വര്‍ദ്ധിപ്പിക്കുകയും കൊഴുപ്പ് എരിച്ച് കളയാന്‍ സഹായിക്കുകയും ചെയ്യും(ദിവസം 70 കലോറി വരെ). ചായ 85 ഡിഗ്രി സെല്‍ഷ്യസില്‍ രണ്ടോ മൂന്നോ മിനുട്ട് തിളപ്പിക്കണം.

റോസ് ടീ
മലബന്ധം തടയുന്നു - പണ്ട് കാലം മുതല്‍ ഉപയോഗിക്കപ്പെടുന്ന ചായയാണിത്. ഫ്രഷ് റോസ് പൂവുകളും, മൊട്ടുകളും ഉപയോഗിച്ച് തയ്യാറാക്കുന്ന ഇത് ശരീരത്തിന് ഏറെ ആരോഗ്യകരമാണ്. വിഷാംശങ്ങളെ നീക്കം ചെയ്യുന്നതിനും, ചര്‍മ്മത്തിന് സൗന്ദര്യം നല്കുന്നതിനുമൊപ്പം റോസ് ടീയില്‍ വിറ്റാമിന്‍ എ, ബി3, സി, ഡി, ഇ എന്നിവ അടങ്ങിയതും, അണുബാധയെ ചെറുക്കുന്നതുമാണ്. മലബന്ധം തടയാനും ശരീരഭാരം കുറയ്ക്കാനും ഇത് സഹായകരമാണ്.

ഊലോങ്ങ് ടീ
അമിതവണ്ണം തടയുന്നു - ചെറിയ തോതില്‍ പുളിപ്പിച്ച ഊലോങ്ങ് ടീ ഗ്രീന്‍ ടീയേക്കാള്‍ ഗുണകരമാണ്. കൊഴുപ്പ് കുറയ്ക്കാന്‍ കഴിവുള്ള ഇത് കൊളസ്ട്രോള്‍ കുറയ്ക്കുകയും, ശരീരത്തില്‍ കൊഴുപ്പ് അടിഞ്ഞ് കൂടുന്നത് തടയുകയും ചെയ്യും. ഈ ചായ ദിവസം രണ്ട് കപ്പ് വീതം കുടിക്കുന്നത് ശുപാര്‍ശ ചെയ്യപ്പെടുന്നു. 30 സെക്കന്‍ഡ് മുതല്‍ അരമണിക്കൂര്‍ വരെ തിളപ്പിച്ച് ഇത് തയ്യാറാക്കാം.



Click it and Unblock the Notifications











