Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
ഇവ നിങ്ങളെ ആശുപത്രിയിലാക്കും!!
ഒരു തുമ്മല്‍ നിങ്ങളുടെ മരണത്തിന് കാരണമാകാമെന്ന വിവരം വിചിത്രവും പരിഭ്രമിപ്പിക്കുന്നതുമായി നിങ്ങള്‍ക്ക് തോന്നാം. നമ്മള് ഓരോ ദിവസവും ചില കാര്യങ്ങള്‍ പതിവായി ചെയ്തുവരുന്നു.
എന്നാല്‍ ഇവയില്‍ പലതും ഏറെ ദോഷകരമാകുന്നവയാണ്. ഉദാഹരണമായി, ഒരു തുമ്മല്‍ നിങ്ങളുടെ നട്ടെല്ലിന് തകരാറുണ്ടാകാനും, ശരീരം തളര്‍ത്താനും ഇടയാക്കാം. ഹണിമൂണ്‍ സിസ്റ്റൈറ്റിസ് രസംകൊല്ലിയോ ?
ഇത്തരത്തിലുള്ള അഞ്ച് കാര്യങ്ങളെ ഇവിടെ മനസിലാക്കുക.

റബ്ബര്‍ ചെരുപ്പ്
കടുത്ത വേനല്‍ക്കാലത്ത് റബ്ബര്‍ ചെരുപ്പ് ധരിക്കുന്നത് ഏറെ സുഖകരമായിരിക്കും. എന്നാല്‍ വളവില്ലാത്ത ദുര്‍ബലമായ റബ്ബര്‍ ചെരുപ്പ് ധരിക്കുന്നതിന് മുമ്പ് ഇനി പറയുന്ന കാര്യങ്ങള്‍ പരിഗണിക്കുക. ഇത് നിങ്ങളുടെ പാദത്തില്‍ ഞരമ്പുകളുടെ വേദനയ്ക്ക് ഇടയാക്കാം. വിലകുറഞ്ഞ ചെരുപ്പുകള്‍ നിങ്ങളുടെ നടപ്പിന്റെ രീതിയില്‍ മാറ്റം വരുത്തുകയും ഇടുപ്പിനും മുട്ടിനും വലിയ പ്രശ്നങ്ങളുണ്ടാക്കുകയും ചെയ്യും. മുറുക്കമുള്ള സ്ട്രാപ്പും ആര്‍ച്ച് സപ്പോര്‍ട്ടുമുള്ള ചെരുപ്പ് ഉപയോഗിക്കുക.

പേഴ്സ്
മിക്ക പുരുഷന്മാരും പണ്ടുമുതലേ ചെയ്ത് വരുന്ന കാര്യമാണ് പേഴ്സില്‍ സാധനങ്ങള്‍ കുത്തിനിറച്ച് അത് പാന്റിന്റെ പിന് പോക്കറ്റില്‍ വെയ്ക്കുക എന്നത്. ബില്ലുകളും, പണവും തുടങ്ങി എല്ലാം പഴ്സില്‍ നിറച്ച് ഇത്തരത്തില്‍ പോക്കറ്റില്‍ വെയ്ക്കുന്നത് നടുവിനും കഴുത്തിനും പ്രശ്നങ്ങളുണ്ടാക്കും. വീര്‍ത്തിരിക്കുന്ന പഴ്സിന് മുകളില്‍ ദിവസം മുഴുവനും ഇരിക്കുന്നത് നടുവ് വളയാനും, ഇടുപ്പിലെ ഞരമ്പുകള്‍ക്ക് തകരാറുണ്ടാകാനും ഇടയാക്കും.

ഇറുകിയ ജീന്‍സ്
ഇറുക്കമേറിയ പാന്റ്സും ജീന്‍സും സ്ത്രീകള്‍ ധരിക്കാന്‍ പാടില്ലാത്തതാണ്. അമിതമായ ഇറുക്കമുള്ള പാന്റ്സ് തുടയുടെ മേല്‍ഭാഗത്തുള്ള ഞരമ്പുകളെ ഞെരിക്കും. ഇതിന്റെ ഫലമായി കാലിലേക്കുള്ള രക്തയോട്ടം കുറയുകയും മെറാള്‍ജിയ പരസ്തെറ്റിക്ക എന്ന അവസ്ഥയുണ്ടാക്കുകയും ചെയ്യും. നിങ്ങളുടെ പാദത്തില്‍ മരവിപ്പും തുടയുടെ പുറം ഭാഗത്ത് എരിച്ചിലും അനുഭവപ്പെടും.

അമിതമായ വ്യായാമം
എന്തും അധികമായാല്‍ ആപത്താണെന്നാണല്ലോ ചൊല്ല്. അമിതമായി വ്യായാമം ചെയ്യുന്നത് കുറഞ്ഞ സമയത്തിനുള്ളില്‍ പേശികളെ തകരാറിലാക്കും. അമിതമായ വ്യായാമം പേശികളിലെ ട്യിഷ്യുകള് പൊട്ടാനും പ്രോട്ടീനുകള്‍ രക്തത്തിലേക്ക് കലരാനും ഇടയാക്കും.

വെള്ളം അമിതമായി കുടിക്കുക -
അമിതമായി വെള്ളം കുടിക്കുന്നത് ശരീരത്തിലെ ഇരുമ്പ്, സോഡിയം, മറ്റ് മിനറലുകള്‍ എന്നിവയെ നേര്പ്പിക്കാനിടയാക്കും. ഇത് തലവേദന, ഛര്‍ദ്ദി എന്നിവയ്ക്കും ഹൈപ്പോനാട്രീമിയ എന്ന അവസ്ഥക്കും കാരണമാകും.



Click it and Unblock the Notifications
