Latest Updates
-
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം!
ശരീരഭാരം കുറയ്ക്കും പോഷകങ്ങള്‍
എല്ലാ പ്രായത്തില്‍ പെട്ടവര്‍ക്കും ഇന്ന് നേരിടേണ്ടി വരുന്ന ഒരു പ്രശ്നമാണ് അമിതവണ്ണം. ആരോഗ്യകരമായ രീതിയില്‍ ശരീരഭാരം കുറയ്ക്കുന്നത് എങ്ങനെ എന്ന് പലരും അന്വേഷിക്കുന്ന കാര്യമാണ്. പലരും ആരോഗ്യമുള്ള ശരീരം നേടുന്നതിനായി ജിംനേഷ്യത്തില്‍ മണിക്കൂറുകള്‍ ചെലവഴിക്കുകയും, പട്ടിണി കിടക്കുകയുമൊക്കെ ചെയ്യും. എന്നാലും ആഗ്രഹിക്കുന്ന ഫലം ലഭിക്കണമെന്നില്ല.
ഭാരം കുറയ്ക്കാനായി നിങ്ങളുടെ ഭക്ഷണം കുറയ്ക്കേണ്ടതില്ല. ശരിയായ തരത്തിലുള്ള ഭക്ഷണം കഴിക്കുന്നത് വഴി അത് സാധ്യമാകും.

പ്രോട്ടീന്‍
ശരീരഭാരം കുറയ്ക്കാന്‍ ഉചിതമായ ഒരു മാര്‍ഗ്ഗമാണ് പ്രോട്ടീന്‍ സമ്പുഷ്ടമായ ആഹാരം കഴിക്കുന്നത്. ഇത് വിശപ്പിനെ നിയന്ത്രിക്കും. മത്സ്യം, കോഴിയിറച്ചി, മുട്ടയുടെ വെള്ള തുടങ്ങിയ പ്രോട്ടീന്‍ ധാരാളമായി അടങ്ങിയതാണ്.

ഒമേഗ 3 ഫാറ്റി ആസിഡ്
വൈകാരികമായ ഭക്ഷണം കഴിക്കല്‍ കുറയ്ക്കുന്നതിന് സഹായിക്കുന്ന വിധത്തില്‍ മൂഡില്‍ മാറ്റം വരുത്താന്‍ ഒമേഗ 3 ഫാറ്റി ആസിഡ് സഹായിക്കും. രക്തചംക്രമണം മെച്ചപ്പെടുത്താനും ഇത് സഹായകരമാണ്. സാല്‍മണ്‍ മത്സ്യത്തിലും പരിപ്പ് വര്‍ഗ്ഗങ്ങളിലും ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയിരിക്കുന്നു.

വിറ്റാമിന്‍ ഡി
ഗവേഷണങ്ങള്‍ പ്രകാരം വിറ്റാമിന്‍ ഡിയുടെ അപര്യാപ്തത അമിത വണ്ണത്തിന് ഇടയാക്കും. അമിത ഭക്ഷണം സംബന്ധിച്ച സൂചന നല്‍കാനും വിറ്റാമിന്‍ ഡി സഹായിക്കും. ഇത് വഴി അമിതവണ്ണമുണ്ടാകുന്നതില് നിന്ന് വിറ്റാമിന്‍ ഡി തടയും.

മോണോസാച്ചുറേറ്റഡ് ഫാറ്റി ആസിഡുകള്‍
ഒലിവ് ഓയില്‍, അണ്ടിപ്പരിപ്പ്, അവൊക്കാഡോ, നിലക്കടല ബട്ടര്‍, ചോക്കലേറ്റ് എന്നിവയില്‍ കാണപ്പെടുന്ന ഫാറ്റി ആസിഡുകളാണ് മോണോസാച്ചുറേറ്റഡ് ഫാറ്റി ആസിഡുകള്‍. അടുത്ത കാലത്ത് നടത്തിയ ഒരു പഠനം അനുസരിച്ച് ഈ മോണോസാച്ചുറേറ്റഡ് ഫാറ്റുകള്‍ കൊഴുപ്പ് എരിച്ചു കളയുന്ന പ്രവര്‍ത്തനം വേഗത്തിലാക്കും. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും വിശപ്പ് കുറയ്ക്കാനും ഇത് സഹായിക്കും.

കാല്‍സ്യം
ആവശ്യമായ അളവില്‍ കാല്‍സ്യം ലഭിക്കാതിരിക്കുന്നത് ശരീരഭാരം വര്‍ദ്ധിക്കാന്‍ ഇടയാക്കും. കൊഴുപ്പ് കുറഞ്ഞ പാല്, ഓറഞ്ച് മില്‍ക്ക്, ഇലക്കറികള്‍, യോഗര്‍ട്ട് എന്നിവ കാല്‍സ്യത്തിന്റെ മികച്ച സ്രോതസ്സുകളും ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്നവയുമാണ്.



Click it and Unblock the Notifications
