Latest Updates
-
Rashiphalam: ഇന്നത്തെ പുലരിയില്‍ ഗജകേസരിയോഗം: ഒട്ടും പ്രതീക്ഷിക്കാത്ത നേട്ടങ്ങളില്‍ ഇവര്‍, സമ്പൂര്‍ണഫലം -
Rashiphalam: ഇന്ന് തെളിയുന്ന ഭാഗ്യ രാശിക്കാര്‍, നിങ്ങളുടെ ഇന്നത്തെ സമ്പൂര്‍ണഫലം ഇതാണ് -
മീനത്തില്‍ ഭാഗ്യം തെളിയുന്നവര്‍: ഇനി അടുത്ത 30 നാള് ഈ നക്ഷത്രക്കാര്‍ക്കുള്ളത്, ധനവും, കരിയറും സുരക്ഷിതം -
ഭക്ഷണത്തില്‍ ഉപ്പ് കൂടുതലോ? അറിയണം കിഡ്നിയെ ബാധിക്കുന്നതെങ്ങനെയെന്ന് -
30 വര്‍ഷത്തിനിപ്പുറം ശനിയും ചൊവ്വയും ചേരുന്നു: ശത്രു മുട്ടുമടക്കും, ധനം നിറഞ്ഞ് കുമിയും, ഭാഗ്യം ഏത് കോണിലും -
തടി കുറയ്ക്കാന്‍ രാവിലെ ഈ ശീലങ്ങള്‍ മാത്രം മതി: മറക്കാതെ ചെയ്യണം ഇതെല്ലാം -
കരള്‍ എന്നെന്നും സുരക്ഷിതമായിരിക്കുന്നതിനും വിഷമുക്തമാക്കുന്നതിനും കഴിക്കണം ഈ ഭക്ഷണങ്ങള്‍ -
മീനം 1 പുലരുന്നത് തന്നെ രാജയോഗത്തോടെ: അശ്വതി - രേവതി വരെ 27 നാളിനും മീനമാസം സമ്പൂര്‍ണ നാള്‍ഫലം -
5 ദിനങ്ങള്‍ക്കുള്ളില്‍ സൂര്യനെത്തുന്നു മീനത്തില്‍: പക്ഷേ ഈ രാശിക്കാര്‍ അല്പം കരുതിയിരിക്കണം, നിര്‍ണായകം -
Rashiphalam: ഇന്ന് ഭാഗ്യയോഗങ്ങളില് മാറ്റങ്ങള്‍ തേടി എത്തുന്ന രാശിക്കാര്‍: സമ്പൂര്‍ണഫലം ഇപ്രകാരം
തടി കുറയ്ക്കാം കഷ്ടപ്പെടാതെ
തടി കുറയ്ക്കണോ പ്രത്യേകിച്ച് ഒന്നും ചെയ്യണ്ട. നമ്മള്‍ ചെയ്യുന്ന ചില കാര്യങ്ങളുണ്ടല്ലോ, അവയില്‍ ഒന്നു കൂടി ശ്രദ്ധ കൊടുത്താല്‍ മതി. അതുകൊണ്ടു തന്നെ എല്ലാവര്‍ക്കും ഈ വഴികള്‍ ഇഷ്ടമാവുകയും ചെയ്യും. നിങ്ങള്‍ ഒരിക്കലെങ്കിലും നിങ്ങളുടെ പൊണ്ണത്തടിയെക്കുറിച്ച് ആലോചിച്ച് സങ്കടപ്പെട്ടിട്ടില്ലേ, എന്നാല്‍ ഇനി സങ്കടപ്പെടണ്ട. എന്തിനും ഏതിനും പരിഹാരമുണ്ട്.
അമിതവണ്ണത്തിന്റെ പേരില്‍ കഴിവുണ്ടായിട്ടും പലയിടത്തു നിന്നും തഴയപ്പെടുന്ന പലരും ഉണ്ട്. പല അവസരങ്ങളും നഷ്ടപ്പെട്ടവര്‍ നമ്മുടെ കണ്‍മുന്നില്‍ തന്നെ ഉണ്ട്. എന്നാല്‍ ഇനി മുതല്‍ അവരാരും തന്നെ വിഷമിക്കേണ്ടതില്ല. അവസരങ്ങള്‍ തനിയേ തേടിവരും. സ്ത്രീകള്‍ക്ക് ജങ്ക് ഫുഡ് ഒഴിവാക്കാനാവില്ല, കാരണം?
അമിത വണ്ണം മധ്യവയസ്‌കരെ മാത്രം ബാധിക്കുന്ന ഒരു വിഷയമല്ല. അമിത വണ്ണം കൊണ്ട് ഇന്നത്തെ ചെറുപ്പക്കാരും ധാരാളം ബുദ്ധിമുട്ടുന്നുണ്ട്. അതുകൊണ്ടു തന്നെ പ്രായഭേദമില്ലാതെ ചെയ്യാന്‍ പറ്റിയ ചില സൂത്രപ്പണികള്‍ ഇതാ. ദിവസങ്ങള്‍ കൊണ്ടു തന്നെ നിങ്ങളുടെ വണ്ണം കുറഞ്ഞ് ആരും ഒന്നു നോക്കിപ്പോവും.

കൊഴുപ്പാണോ തടിയാണോ
കൊഴുപ്പാണോ തടിയാണോ നിങ്ങളുടെ ശരീരത്തെ ബാധിച്ചിരിക്കുന്നതെന്ന് ആദ്യം തിരിച്ചറിയുകയാണ് വേണ്ടത്. രണ്ടും തമ്മിലുള്ള വ്യത്യാസം വളരെ വലുതാണ്.

അളവുകളെ ദൂരെക്കളയൂ
തടി കുറഞ്ഞോ കുറഞ്ഞോ എന്ന് എന്നും അളന്ന് തിട്ടപ്പെടുത്തേണ്ട ആവശ്യമില്ല. ഇത് നമുക്ക് ആവശ്യമില്ലാത്ത ടെന്‍ഷന്‍ നല്‍കും. അതുകൊണ്ടു തന്നെ വണ്ണം അളക്കാനുപയോഗിക്കുന്ന എല്ലാ വസ്തുക്കളേയും ആദ്യം തന്നെ ദൂരെക്കളയുക.

ആഴ്ചകള്‍ക്കു പ്രാധാന്യം
ദിവസവും വണ്ണം കുറഞ്ഞത് അളന്ന് തിട്ടപ്പെടുത്തുന്നതിനു പകരം ആഴ്ചയില്‍ ഭാരം കണക്കാക്കുക. അടുത്തയാഴ്ചയാവുമ്പോഴേക്കും ഇത്ര ഭാരം കുറച്ചിരിക്കും എന്ന് മനസ്സില്‍ കണക്കു കൂട്ടുക.

എല്ലാ കലോറികളും ഒരുപോലല്ല
ദിവസം നിങ്ങള്‍ 70 കലോറി വരുന്ന മൂന്ന് മുട്ട കഴിച്ചെന്നിരിക്കട്ടം എന്നാല്‍ അടുത്ത ദിവസം അത് ഒരു ചോക്ലേറ്റ് ആയി കുറച്ചുവെങ്കിലും രണ്ടിലും ഉള്ള കലോറി ഒരേ അളവിലായിരിക്കും. ഭക്ഷണത്തിന്റെ അളവിലെ വ്യത്യാസമല്ല കലോറിയിലുള്ള വ്യത്യാസമാണ് ഇവിടെ കണക്കാക്കപ്പെടുന്നത്. പക്ഷേ മുട്ടയിലാണെങ്കില്‍ ഉള്ള പ്രോട്ടീന്‍ നിങ്ങളെ ആരോഗ്യമുള്ളവരാക്കും. എന്നാല്‍ നേരെ മറിച്ച് ചോക്ലേറ്റ് നിങ്ങളെ വീണ്ടും തടിയന്‍മാരാക്കും.

ആപ്പിനുമുണ്ട് ഒരു പങ്ക്
സാങ്കേതിക വിദ്യയുടെ വളര്‍ച്ച മനുഷ്യന്റെ ആരോഗ്യകാര്യത്തിലും ശ്രദ്ധ ചെലുത്തിത്തുടങ്ങിയിട്ടുണ്ട്. പല വിധത്തിലുള്ള ആപ്പുകളും നിങ്ങളെ കഴിക്കുന്ന ഭക്ഷണം, ഭക്ഷണത്തിന്റെ ഗുണങ്ങള്‍, ഫിറ്റ്‌നസ്സ് തുടങ്ങിയവ മനസ്സിലാക്കിത്തരും. നിങ്ങള്‍ക്ക് അനുയോജ്യമെന്നു തോന്നുന്നവ കണ്ടെത്തി അതനുസരിച്ച് ജീവിക്കൂ.

സുഹൃത്തുക്കളോടൊപ്പം
ജീവിതത്തില്‍ സുഹൃത്തുക്കളോടൊപ്പം ചിലവഴിക്കാന്‍ നിങ്ങള്‍ക്ക് സമയം കിട്ടാറുണ്ടോ? എന്നാല്‍ ഇനി മുതല്‍ നിങ്ങള്‍ സുഹൃത്തുക്കളോടൊപ്പം ചിലവഴിക്കൂ നിങ്ങളുടെ ഓരോ നിമിഷവും. വ്യായാമം ചെയ്യുമ്പോഴും, നടക്കാനിറങ്ങുമ്പോഴും ഏതെങ്കിലും ഒരു സുഹൃത്തിന്റെ കൂടെയാവൂ. അത് നിങ്ങളുടം അമിത വണ്ണവും മടിയും മാറ്റി നിങ്ങളെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടു വരും.

ഭക്ഷണം ആവശ്യത്തിന്
നിങ്ങളുടെ ശരീരത്തിനാവശ്യമായ ഭക്ഷണം കഴിക്കാന്‍ അറിഞ്ഞിരിക്കണം. ഏത് ഭക്ഷണം കഴിച്ചാലാണ് കൂടുതല്‍ ഉപയോഗപ്രദമാവുക എന്ന കാര്യം ആദ്യം അറിഞ്ഞിട്ടായിരിക്കണം ഭക്ഷണം തിരഞ്ഞെടുക്കേണ്ടത്. കൂടുതല്‍ കെമിക്കലുകള്‍, കാര്‍ബോ ഹൈഡ്രേറ്റ് തുടങ്ങിയവ ചേര്‍ത്ത ഭക്ഷണം ഒഴിവാക്കുക.

പഞ്ചസാര കുറയ്ക്കാം
പഞ്ചസാര കൂടിയ അളവില്‍ ഉപയോഗിക്കുന്നത് ഇന്‍സുലിന്റെ അളവ് വര്‍ദ്ധിപ്പിക്കും. ഇതില്‍ ആവശ്യമുള്ളവ ഊര്‍ജ്ജമായും ബാക്കിയുള്ളവ കൊഴുപ്പ് ആയും അടിഞ്ഞു കൂടും. അതുകൊണ്ട് തന്നെ പഞ്ചസാരയുടെ അളവ് കുറക്കുന്നത് പൊണ്ണത്തടി കുറയ്ക്കുമെന്ന കാര്യത്തില്‍ സംശയമില്ല.

സോഫ്റ്റ് ഡ്രിങ്കുകള്‍ വേണ്ട
പല സോഫ്റ്റ് ഡ്രിങ്കുകളും ശരീരത്തിന് ഹാനീകരമാണെന്ന് നമുക്ക് തന്ന അറിയാം എന്നാല്‍ ഇവയുടെ അളവ് നിര്‍ബന്ധമായും കുറയ്ക്കണം. ഇവ അമിത കലോറിയാണ് ശരീരത്തില്‍ ഉണ്ടാക്കുന്നത്. ഇവ ഒഴിവാക്കിയെങ്കില്‍ മാത്രമേ അമിത വണ്ണം കുറഞ്ഞ് ഒതുക്കമുള്ള ശരീരം ലഭിക്കുകയുള്ളൂ.

വ്യായാമം മറക്കരുത്
ഇത്രയൊക്കെ ചെയ്താലും ഒരു ദിവസം കൊണ്ടു തന്നെ തടി കുറയുകയൊന്നുമില്ല. സ്ഥിരമായ വ്യായാമവും ഇതിലൂടെ ആവശ്യമാണ്. എന്നാല്‍ മാത്രമേ നമ്മള്‍ ഉദ്ദേശിച്ച ഫലപ്രാപ്തി ഉണ്ടാവൂ.

ചെറിയ പാത്രത്തില്‍ ശീലമാക്കാം
ചെറിയ പാത്രത്തില്‍ ഭക്ഷണം കഴിക്കുന്നത് ഒരു ശീലമാക്കാം. വിശപ്പ് മാറാന്‍ തരത്തില്‍ ഭക്ഷണം ഇതാവണം നമ്മുടെ ശീലം.

ഉറക്കത്തില്‍ പിശുക്കണ്ട
ഉറക്കത്തിന്റെ കാര്യത്തില്‍ നാം പിശുക്ക് കാണിക്കേണ്ട. എത്ര സമയം വേണമെങ്കിലും ഉറങ്ങി നമുക്ക് തടി കുറയ്ക്കാം. മിക്കവരും എഴുന്നേറ്റാലുടനെ ഒരു ചായയോ അല്ലെങ്കില്‍ മധുരമുള്ള എന്തെങ്കിലും പാനീയമോ കുടിക്കാന്‍ ആഗ്രഹിക്കുന്നതാണ് ഇതൊഴിവാക്കാന്‍ ഉറക്കം നല്ലതാണ്.

മാനസിക സമ്മര്‍ദ്ദം കുറയ്ക്കുക
മാനസിക സമ്മര്‍ദ്ദം കൂടുതല്‍ ഉള്ള ആളുകള്‍ക്ക് ഭക്ഷണം കൂടുതല്‍ കഴിക്കുക എന്നത് ഒരു ശീലമാണ്. അതുകൊണ്ട് തന്നെ മാനസിക സമ്മര്‍ദ്ദം ഒഴിവാക്കാന്‍ വേണ്ടി ധ്യാനമോ, യോഗയോ ചെയ്യുന്നതും നല്ലതായിരിക്കും.

സ്‌നാക്‌സ് നല്ലതിന്?
പലരും ഒഴിവു സമയങ്ങളില്‍ സ്‌നാക്‌സ് കൊറിച്ചിരിക്കുന്നതു കാണാം. എന്നാല്‍ ശരീരത്തിന് ആരോഗ്യം തരുന്ന വിഭവങ്ങളാണെങ്കില്‍ അവ ശീലമാക്കുന്നതില്‍ തെറ്റില്ല.

വീട്ടിലെ ഭക്ഷണം ശീലമാക്കൂ
തക്കം കിട്ടിയാല്‍ ഭക്ഷണം പുറത്തു നിന്നു കഴിക്കാന്‍ ഇഷ്ടപ്പെടുന്നവരാണ് ഓരോ ശരാശരി മലയാളിയും. എന്നാല്‍ വീട്ടില്‍ നിന്നും ആരോഗ്യകരമായ ഭക്ഷണം ഉള്ളപ്പോള്‍ എന്തിനു പുറത്ത് നിന്ന് പണം കൊടുത്ത് രോഗങ്ങളും അമിത വണ്ണവും വാങ്ങിക്കണം? അതുകൊണ്ട് വീട്ടിലെ ഭക്ഷണം ശീലമാക്കുന്നതാണ് എന്തുകൊണ്ടും നല്ലത്.

ഒരു ദിവസം ആഘോഷിക്കാം
കൂടുതല്‍ ആരോഗ്യകരമായ ജീവിതത്തിനു വേണ്ടി ഒരു ദിവസം അവനവന്റെ ഇഷ്ടങ്ങള്‍ക്കനുസരിച്ച് ജീവിക്കാം. എന്നാല്‍ അതൊരു ശീലമാക്കിയാല്‍ പിന്നെ ജീവിതം ആലോചിക്കേണ്ടി വരും.

ഭക്ഷണത്തിനു പകരം സമ്മാനങ്ങള്‍
നമ്മുടെ സുഹൃത്തിന് ഐസ്‌ക്രീം വാങ്ങിക്കൊടുക്കുന്നതോ ഭക്ഷണം വാങ്ങിക്കൊടുക്കുന്നതോ എല്ലാം നല്ലതായിരിക്കും. അതോടൊപ്പം ആ സുഹൃത്തിനെ നമ്മള്‍ അമിത കലോറി തീറ്റിച്ച് തടി വെപ്പിക്കുകയാണെന്ന കാര്യം മറക്കുന്നു. അതുകൊണ്ട് ഭക്ഷണത്തിനു പകരം ഒരു ദിവസം ബ്യൂട്ടി പാര്‍ലറിലോ വാങ്ങിച്ചു കൊടുത്തോ സന്തോഷിപ്പിക്കാം.

വില്ലന്‍ ജങ്ക് ഫുഡ്
എവിടേയും വില്ലന്‍ ജങ്ക് ഫുഡ് തന്നെ. ഇന്നത്തെ തലമുറയുടെ ഏറ്റവും വലിയ പ്രത്യേകതയുമാണ് ജങ്ക് ഫുഡിനു പുറകേ പോകുന്നത്. ഇതൊഴിവാക്കിയാല്‍ തന്നെ 50 ശതമാനം ആരോഗ്യ പ്രശ്‌നങ്ങളും തീര്‍ന്നു.

ആരോഗ്യകരമായ കൊഴുപ്പിനെ പേടിക്കണ്ട
ആരോഗ്യകരമായ പല കൊഴുപ്പുകളും ഉണ്ട്. അതുകൊണ്ടു തന്നെ ഇവയെ ഒന്നിനേയും പേടിക്കേണ്ട കാര്യമില്ല. ആവ്ക്വാഡോ, മറ്റു ധാന്യങ്ങള്‍, ഡ്രൈഫ്രൂട്‌സ് തുടങ്ങിയവയെ ഒന്നും പേടിക്കണ്ട ആവശ്യമില്ല.

ലക്ഷ്യം തടി കുറയ്ക്കല്‍
എന്തു കഷ്ടപ്പെട്ടാണെങ്കിലും തടി കുറയ്ക്കുക എന്നതായിരിക്കണം നമ്മുടെ ലക്ഷ്യം. അതിനു നമ്മള്‍ കഷ്ടപ്പെടാന്‍ തയ്യാറാവണം.

വെള്ളം കുടി പ്രധാനം
എപ്പോഴും നമ്മുടെ ശരീരത്തില്‍ ജലാംശം പ്രധാനമാണ്. അതുകൊണ്ടു തന്നെ ധാരാളം വെള്ളം കുടിയ്ക്കുന്നത് ശരാരത്തില്‍ ജലാംശം നിലനിര്‍ത്തും. ഇത് ശരീരത്തില്‍ അടിഞ്ഞു കൂടിയിരിക്കുന്ന അമിത കൊഴുപ്പിനെ ഇല്ലാതാക്കും.



Click it and Unblock the Notifications











