Latest Updates
-
ഭാദ്രപദ അമാവാസി 2026: തർപ്പണം നടത്തേണ്ട കൃത്യമായ സമയം ഇതാണ്, ശ്രദ്ധിക്കുക! -
ഗണേശ ചതുർത്ഥി: ബാങ്കുകൾക്ക് തുടർച്ചയായി അവധി; പണമിടപാടുകൾക്ക് മുൻകരുതൽ വേണം -
സെപ്റ്റംബർ 10 സിദ്ധയോഗം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഇന്ന് ചെയ്യേണ്ടവ ഇവയാണ് -
വെയിൽ കടുക്കുന്നു! മേക്കപ്പ് കേടാകാതെ ചർമ്മത്തെ സംരക്ഷിക്കാൻ ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
വീട്ടിലെ പൂജാമുറിയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വാസ്തു പ്രകാരം ഐശ്വര്യവും സമാധാനവും ഉറപ്പ് -
ഐഫോൺ 18 പ്രോയും മടക്കാവുന്ന ഡ്യുവോയും ഇന്ത്യയിൽ; ഞെട്ടിക്കുന്ന വിലയും ഫീച്ചറുകളും! -
ഗണേഷ് ചതുർത്ഥി: വീട്ടിൽ ഗണപതിയെ പ്രതിഷ്ഠിക്കുമ്പോൾ ഈ വാസ്തു മാറ്റങ്ങൾ വരുത്താൻ മറക്കരുത് -
ബ്രിക്സ് ഉച്ചകോടി: ഡൽഹിയിൽ കടുത്ത ഗതാഗത നിയന്ത്രണം; യാത്രക്കാർക്ക് ജാഗ്രതാ നിർദ്ദേശം! -
കേരളത്തിൽ മഴ മുന്നറിയിപ്പ്: ആലപ്പുഴയിലും എറണാകുളത്തും യെല്ലോ അലർട്ട്; യാത്രകളിൽ അതീവ ജാഗ്രത വേണം -
സെപ്റ്റംബർ 11: ചന്ദ്രദർശനം ഇന്ന്; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും!
ആഘോഷങ്ങള്‍ തടി കൂട്ടുന്നുവോ?
പലരുടേയും വിഷമത്തിന്റെ പ്രധാന കാരണമാണ് ഓണം, വിഷു, പെരുന്നാള്‍ തുടങ്ങി ആഘോഷം എന്തായാലും അത് കഴിയുമ്പോഴേക്ക് ആകെ തടിച്ചു വൃത്തികേടായിട്ടുണ്ടാവും. പക്ഷേ പലരും തടി കൂടുമെന്നതിനാല്‍ പലപ്പോഴും സ്വാദിഷ്ഠമായ ഭക്ഷണം പോലും ഉപേക്ഷിക്കുന്ന അവസ്ഥയിലേക്കായിട്ടുണ്ടാവും. ആരോഗ്യവും സൗന്ദര്യവും ഭക്ഷണത്തിലൂടെ
എന്നാല്‍ ഇനിമുതല്‍ ആഘോഷ വേളകളിലും ആവശ്യത്തിന് ഭക്ഷണം കഴിക്കാം. എന്നാല്‍ അതിനും ചില നിയന്ത്രണങ്ങള്‍ ആവശ്യമെന്നു മാത്രം. വായില്‍ കപ്പലോടിക്കാനുള്ള സാഹചര്യമുണ്ടായിട്ടും ഭക്ഷണം കഴിക്കാതിരിക്കുന്നതാണ് ഏറ്റവും വലിയ സങ്കടം. അമിത ഭക്ഷണത്തിന്റെ കാരണങ്ങള്‍
എന്നാല്‍ ആഘോഷവേളകളിലും ആഘോഷമായി ഭക്ഷണം കഴിച്ചു കൊണ്ടു തന്നെ ആഘോഷിക്കാം. അതിനായി ഇത്രയും കാര്യങ്ങള്‍ ചെയ്താല്‍ മതി.

ശുദ്ധീകരിച്ച പദാര്‍ത്ഥങ്ങള്‍
ശുദ്ധീകരിച്ച പദാര്‍ത്ഥങ്ങള്‍ തന്നെ ഉപയോഗിക്കുക. ഏത് തരത്തിലുള്ള ആഘോഷമായാലും മൈദ, പഞ്ചസാര തുടങ്ങിയ പദാര്‍ത്ഥങ്ങള്‍ ശുദ്ധീകരിച്ചവ നോക്കി വാങ്ങുക.

എണ്ണകളും ശ്രദ്ധിക്കുക
എണ്ണകളിലും അല്പം ശ്രദ്ധ നല്‍കുക. അതായത് വനസ്പതി ഉപയോഗിക്കുന്നതിനു പകരം വെജിറ്റബിള്‍ ഓയില്‍ ഉപയോഗിക്കാന്‍ ശ്രമിക്കുക. ഇത് കലോറി വര്‍ദ്ധിപ്പിക്കില്ല.

പഞ്ചസാരയ്ക്കു പകരം ശര്‍ക്കര
പഞ്ചസാര ഉപയോഗിക്കുന്നതിനു പകരം ശര്‍ക്കര ഉപയോഗിക്കുക. മധുരത്തിനായി അത്യാവശ്യഘട്ടങ്ങളില്‍ തേനും ഉപയോഗിക്കാം.

പകരം സംവിധാനങ്ങള്‍ ഉപയോഗിക്കുക
എണ്ണയില്‍ വറുത്തെടുത്ത സാധനങ്ങള്‍ക്കു പകരമായി ആവിയില്‍ വേവിച്ചോ എയര്‍ ഫ്രൈയിംഗ് ചെയ്ത് ഭക്ഷണം കൂടുതല്‍ രുചികരമാക്കാന്‍ ശ്രമിക്കുക.

ആദ്യദിവസം നന്നായി കഴിക്കുക
ആഘോഷങ്ങള്‍ ദിവസങ്ങളോളം നിലനില്ക്കുന്നതാണെങ്കില് ആദ്യദിവസം നന്നായി ഭക്ഷണം കഴിക്കുക. എന്നാല്‍ പിന്നീടുള്ള ദിവസങ്ങളില്‍ അതിനെ കോംപന്‍സേറ്റ് ചെയ്യാവുന്ന രീതിയില്‍ മാത്രം ഭക്ഷണം കഴിക്കുക.

ശരീരമാദ്യം
ശരീരത്തിന് ആവശ്യമുള്ള സാലഡുകളും, പഴങ്ങളും കൊണ്ട് ശരീരത്തെ നന്നാക്കുക. ശേഷം മറ്റു ഭക്ഷണസാധനങ്ങള്‍ക്ക് പ്രാധാന്യം നല്‍കുക.

വെള്ളം ധാരാളം കുടിയ്ക്കുക
ധാരാളം വെള്ളം കുടിയ്ക്കുക എന്നതാണ് മറ്റൊരു കാര്യം. ഇത് നമ്മുടെ ശരീരത്തെ ഹൈഡ്രേറ്റഡ് ആക്കുന്നതോടൊപ്പം അമിത വിശപ്പും ഇല്ലാതാക്കുന്നു.

അത്താഴം നേരത്തേ
ആഘോഷം എന്തായാലും അത്താഴം കഴിക്കുന്നത് നേരത്തേ ആക്കുക. ഇത് ദഹനപ്രവര്‍ത്തനങ്ങളെ സഹായിക്കുന്നു.

മദ്യവും പുകയിലയും ഒഴിവാക്കുക
മദ്യവും പുകയിലയും ആഘോഷവേളകളിലെങ്കിലും ഒഴിവാക്കുക. ഇവയുടെ അമിതോപയോഗം ആഘോഷത്തിന്റെ നിറം കെടുത്തുമെന്ന് മാത്രമല്ല. ആരോഗ്യത്തേയും കുഴപ്പത്തിലാക്കും.

പ്രഭാത ഭക്ഷണം കൂടുതല്‍
പ്രഭാത ഭക്ഷണത്തിന് പ്രാധാന്യം നല്‍കുക. ഉച്ചഭക്ഷണം ഒഴിവാക്കിയാലും പ്രഭാത ഭക്ഷണം അല്പം കട്ടിയോടെ കഴിച്ചാലും കുഴപ്പമില്ല.

ഇടനേരത്ത് കഴിക്കുക
ഉച്ചഭക്ഷണം കഴിക്കുന്നതിനു മുന്‍പ് തന്നെ എന്തെങ്കിലും ഇടനേരഭക്ഷണം കഴിക്കുക. എന്നാല്‍ അമിതമായി കഴിക്കുന്നത് ഒഴിവാക്കാം.

മദ്യത്തിനു പകരം എനര്‍ജി ഡ്രിങ്ക്സ്
മദ്യത്തിനു പകരം എന്തെങ്കിലും എനര്‍ജി ഡ്രിങ്ക്സ് കഴിക്കുക. ആല്‍ക്കഹോള്‍ കണ്ടെന്റ് അടങ്ങിയതെല്ലാം ഒഴിവാക്കുക.

വ്യായാമം പ്രധാനം
വ്യായാമമാണ് ഏറ്റവും പ്രധാനം എന്നുള്ളത് മറക്കരുത്. ഏത് ആഘോഷമാണെങ്കിലും ദിവസവും ചെയ്യുന്ന വ്യായാമത്തിന് മുടക്കം വരുത്തരുത്.



Click it and Unblock the Notifications
