Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
ഒരു മാസം, 12 ശീലങ്ങള്‍, തടി പോയേ......
തടി കുറയ്ക്കുകയെന്നത് അസാധ്യമായ കാര്യമൊന്നുമല്ല. ഇതിനുള്ള മനസും ഇതനുസരിച്ചുള്ള പ്രവൃത്തിയുമുണ്ടെങ്കില് ഇത് സാധ്യമാണ്. പറയുന്നതിലല്ല, പ്രവൃത്തിയിലാണ് കൂടുതല്‍ ഗുണമിരിയ്ക്കുന്നതെന്നു മാത്രം.
ഒരു മാസം കൊണ്ടു നിങ്ങള്‍ക്കും തടി കുറയ്ക്കാം. ഇതിന് 12 ശീലങ്ങള്‍ പിന്തുടരണമെന്നു മാത്രം. ഇതെക്കുറിച്ചു കൂടുതറിയൂ,

നടക്കുക
ഒരു മൈല്‍ നടക്കുക. ആദ്യ രണ്ടാഴ്ചകളില്‍ ഒരു മണിക്കൂറില്‍ 2 മൈലും പിന്നീട് മൂന്നു മണിക്കൂറുമാക്കാം.

വെള്ളം കുടിയ്ക്കുക.
ധാരാളം വെള്ളം കുടിയ്ക്കുക. നിങ്ങളുടെ ശരീരത്തിലെ കൊഴുപ്പു കളയാന്‍ പറ്റിയ വഴിയാണിത്.

ഇലക്കറികള്‍
ഇലക്കറികള്‍ ദിവസവും കഴിയ്ക്കുക. പറ്റുമെങ്കില്‍ രണ്ടുനേരവും. ഇവയിലെ ഫൈബര്‍ അപയചപ്രക്രിയ ശക്തിപ്പെടുത്തി തടി കുറയ്ക്കും.

ഇലക്കറികള്‍
ഇലക്കറികള്‍ ദിവസവും കഴിയ്ക്കുക. പറ്റുമെങ്കില്‍ രണ്ടുനേരവും. ഇവയിലെ ഫൈബര്‍ അപയചപ്രക്രിയ ശക്തിപ്പെടുത്തി തടി കുറയ്ക്കും.

ഫ്രഷ് ജ്യൂസ്
കോക്ക്, സോഡ. മധുരപാനീയങ്ങള്‍, പായ്ക്കറ്റ് ജ്യൂസ് എന്നിവയ്ക്കു പകരം ഫ്രഷ് ജ്യൂസ്, അതും മധുരം ചേര്‍ക്കാത്തതു കുടിയ്ക്കുക.

വ്യായാമം
ഈ ഒരു മാസക്കാലം ആഴ്ചയില്‍ അഞ്ചു ദിവസമെങ്കിലും ഒരു മണിക്കൂര്‍ വ്യായാമം പതിവാക്കുക. വേണമെങ്കില്‍ ജിമ്മില്‍ പോകാം.

ഉറക്കം
കുറഞ്ഞത് ഏഴു മണിക്കൂറെങ്കിലും ഉറങ്ങുക. ഉറക്കം കുറയുന്നത് ഹോര്‍മോണ്‍ അസന്തുലിതാവസ്ഥയ്ക്കു കാരണമാകും. തടി കൂടും.

കൃത്യസമയത്തു ഭക്ഷണം
കൃത്യസമയത്തു ഭക്ഷണം കഴിയ്ക്കുക. ഇത് അനാരോഗ്യകരമായ ഭക്ഷണവും അമിത ഭക്ഷണവുമെല്ലാം ഒഴിവാക്കാന്‍ സഹായിക്കും.

യോഗ, മെഡിറ്റേഷന്‍
യോഗ, മെഡിറ്റേഷന്‍ പോലുള്ളവ ശീലമാക്കുക. ഇത് തടി കുറയാനുള്ള നല്ലൊരു വഴിയാണ്. സ്ട്രെസ് കുറയ്ക്കുന്നതു വഴിയാണ് ഇതിനു സഹായിക്കുന്നത്.

മധുരം
ഈ 30 ദിവസങ്ങളിലും മധുരം കഴിയ്ക്കരുത്. ഉപ്പും കഴിവതും കുറയ്ക്കുക. ഇവ രണ്ടും തടി കൂട്ടുന്ന ഘടകങ്ങളാണ്.

വീട്ടുജോലികള്‍
വീട്ടുജോലികള്‍ കൊഴുപ്പു കത്തിച്ചു കളയാനുള്ള നല്ലൊരു വഴിയാണ്. ഇവ ജോലിക്കാരെ ആശ്രയിക്കാതെ തനിയെ ചെയ്യുക. നല്ലൊരു വ്യായാമമാണിത്.

വറുത്തത്
ഇടയ്ക്കിടെ വറുത്തതു കൊറിയ്ക്കുന്ന ശീലമുണ്ടെങ്കില്‍ പൂര്‍ണമായും ഉപേക്ഷിയ്ക്കുക. വിശക്കുമ്പോള്‍ പഴങ്ങളോ സാലഡുകളോ കഴിയ്ക്കാം. സ്തനങ്ങള്‍ തൂങ്ങാനിടയാക്കും കാരണങ്ങള്‍



Click it and Unblock the Notifications
