Latest Updates
-
ഇന്ത്യ-പാകിസ്ഥാൻ പോരാട്ടം ഇന്ന്: ദുബായിൽ ആര് വാഴും ആര് വീഴും? സെമി ലക്ഷ്യമിട്ട് നീലപ്പട -
മേക്കപ്പിനൊപ്പം തിളങ്ങുന്ന ചർമ്മം; കത്രീന കൈഫിന്റെ കെയ് ബ്യൂട്ടി സ്കിൻകെയർ വിപണിയിൽ, അറിയാം പ്രത്യേകതകൾ -
ബുധാദിത്യ യോഗം: സെപ്റ്റംബർ 5 മുതൽ 7 വരെ നേട്ടങ്ങളുടെ കാലം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ് -
58-ൽ നിന്ന് 72 കിലോയിലേക്ക്! നിമിഷ സജയന്റെ 14 കിലോ മേക്കോവർ രഹസ്യം ഇതാണ്; ആരോഗ്യകരമായി ഭാരം കുറയ്ക്കാം -
ചന്ദ്രൻ മിഥുനത്തിലേക്ക്: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, സാമ്പത്തിക കാര്യങ്ങളിൽ ശ്രദ്ധ വേണം! -
ശുക്രൻ തുലാം രാശിയിൽ: സെപ്റ്റംബർ 5-7 വരെ സാമ്പത്തിക ഇടപാടുകളിൽ ശ്രദ്ധ വേണം -
2026 സെപ്റ്റംബർ 5: ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ അറിയാം; രാഹുകാലവും യമകണ്ഠകവും ഒഴിവാക്കി കാര്യങ്ങൾ ചെയ്യൂ -
2026 സെപ്റ്റംബർ 5: ഇന്ന് ഭാഗ്യം തിളങ്ങുന്ന 4 രാശിക്കാർ ഇവർ; സാമ്പത്തിക നേട്ടവും കരിയർ ഉയർച്ചയും ഉറപ്പ്! -
സെപ്റ്റംബർ 5 നക്ഷത്രഫലം: അശ്വതി മുതൽ രേവതി വരെ, ഇന്നത്തെ ഭാഗ്യനിറവും മന്ത്രവും അറിയാം -
സെപ്റ്റംബർ 4 രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം; 12 രാശികളുടെയും സമ്പൂർണ്ണ പ്രവചനങ്ങൾ ഇതാ
ഇക്കാര്യത്തില്‍ ഫേസ് ബുക്കും ചതിക്കും
സോഷ്യല്‍ മീഡിയയുടെ കടന്നു കയറ്റം ഇപ്പോള്‍ സ്വകാര്യ ജീവിതത്തിലേക്കും വ്യാപിച്ചിരിക്കുകയാണ് എന്ന കാര്യത്തില്‍ സംശയമില്ല. എന്നാല്‍ പലപ്പോഴും ആരോഗ്യകാര്യത്തില്‍ ഫേസ്ബുക്ക് സുഹൃത്തുക്കള്‍ നമ്മളെ ആധികാരികമായി സഹായിക്കാറുണ്ട്. തടിയാണോ പ്രശ്നം? പരിഹാരം ഫേസ് ബുക്കില്‍
പലപ്പോഴും ഫേസ്ബുക്കിലെ ചില ആരോഗ്യ തെറ്റുകള്‍ തടി കുറയ്ക്കാനല്ല തടി കൂട്ടാനാണ് നമ്മെ സഹായിക്കുക എന്നതാണ് സത്യം. മറ്റുള്ളവരുടെ ജീവിതശൈലി അനുകരിച്ച് നമ്മള് പലപ്പോഴും അവരുടെ ഭക്ഷണക്രമം പിന്തുടരുകയും അതിലൂടെ തടി വര്‍ദ്ധിക്കുകയും ചെയ്തത് സത്യം.
എന്നാല്‍ തടി കുറയ്ക്കാന്‍ വേണ്ടി നമ്മള് ചെയ്യുന്ന ചില കാര്യങ്ങളില്‍ അല്പം ഫേസ്ബുക്ക് വിശേഷം കൂടിയാവുമ്പോള്‍ അതുണ്ടാക്കുന്ന ചില തെറ്റുകള്‍ എന്തൊക്കെയെന്ന് നോക്കാം.

ലക്ഷ്യം മാര്‍ഗ്ഗത്തെ....
പല കാര്യങ്ങളും നമ്മള് അപ്പോള്‍ തന്നെ ഫേസ്ബുക്കിലൂടെ ലോകത്തെ അറിയിക്കാറുണ്ട്. എന്നാല്‍ തടി കുറയ്ക്കുക എന്ന ലക്ഷ്യം നമ്മള് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തോ പിന്നെ നമ്മളെ അനു കൂലിച്ചും പ്രതികൂലിച്ചും നിരവധി കമന്റുകളുടെ പ്രവാഹമായിരിക്കും. അതുകൊണ്ടു തന്നെ ഇത്തരം കാര്യങ്ങള്‍ക്ക് ഫേസ്ബുക്കില്‍ അമിത പ്രാധാന്യം നല്‍കാതിരിക്കുക.

വിജയിച്ചെങ്കില്‍...
തടി കുറയ്ക്കുന്നതില്‍ അല്പമെങ്കിലും വിജയിച്ചുവെങ്കില്‍ ഇത് പിന്നീട് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുന്നതില്‍ പ്രശ്നമില്ല. അല്ലാത്ത പക്ഷം അത് നമ്മുടെ ആത്മവിശ്വാസത്തെ തകര്‍ക്കും എന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല എന്നതാണ്.

സ്റ്റാറ്റസുകള്‍ വില്ലനാവുമ്പോള്‍...
പല ഫേസ്ബുക്ക് സ്റ്റാറ്റസുകളും നമ്മുടെ ജീവിതത്തില്‍ പിന്നീട് വില്ലനാവാറുണ്ട് എന്നതാണ് സത്യം. എന്നാല്‍ വ്യായാമത്തിനിടയ്ക്കിടുന്ന ഇത്തരം സ്റ്റാറ്റസ്സുകള്‍ അല്ലെങ്കില്‍ പലപ്പോഴായി സ്മാര്‍ട്ഫോണ്‍ ഉപയോഗിക്കുന്നത് വിപരീത ഫലമാണ് ഉണ്ടാക്കുക എന്നത് സത്യം.

വ്യായാമത്തിലാണോ നോ കമന്റ്സ്
വ്യായാമം ചെയ്യുന്നതിനിടയ്ക്കാണ് ഫേസ്ബുക്ക് ഉപയോഗമെങ്കില്‍ ഇതുണ്ടാക്കുന്ന പ്രശ്നങ്ങള്‍ ചില്ലറയല്ല. എന്നാല്‍ പലപ്പോഴും ഇത്തരം പ്രവണത നമുക്കിടയില്‍ കൂടുതലാണ് എന്നതാണ് സത്യം.

ഭക്ഷണ കാര്യത്തിലും ചതിയ്ക്കും
ഭക്ഷണ കാര്യത്തിലും ഫേസ്ബുക്ക് ഉപയോഗം നമ്മളെ ചതിയ്ക്കും. ഇവിടെ ഫേസ്ബുക്കും വാട്സ് ആപ്പും എല്ലാം ഒരു പോലെയാണ്. എന്തുകൊണ്ടെന്നാല്‍ ഭക്ഷണം കഴിക്കുമ്പോളുള്ള ഇവയുടെ ഉപയോഗം അമിതമായി ഭക്ഷണം കഴിക്കാന്‍ പ്രേരിപ്പിക്കും എന്നതാണ് സത്യം. ഇത് പിന്നീട് തടി വര്‍ദ്ധിപ്പിക്കുമെന്ന കാര്യത്തില്‍ സംശയമില്ലല്ലോ.

ആര്‍ത്തി വര്‍ദ്ധിപ്പിക്കും
ഇതു പക്ഷേ ഭക്ഷണക്കൊതിയന്മാരുടെ മാത്രം കാര്യമാണ്. എന്നാല്‍ ഇവരായിരിക്കും തടി കുറയ്ക്കാന്‍ പെടാപാടു പെടുന്നത്. ഫേസ്ബുക്കില്‍ കാണുന്ന പുതിയ ഒരു ഭക്ഷണത്തിന്റെ ചിത്രം നിങ്ങലിലുണ്ടാക്കുന്ന പ്രവണത ചിലപ്പോള്‍ നിങ്ങളെ വീണ്ടും തടിയനാക്കിയേക്കാം.

ആഗ്രഹങ്ങളെ അടക്കി നിര്‍ത്തുക
പലപ്പോഴും ഭക്ഷണത്തോടുള്ള നമ്മുടെ അമിത ആഗ്രഹം അറിഞ്ഞുകൊണ്ടു തന്നെ നമ്മുടെ ചില സുഹൃത്തുക്കള്‍ പലപ്പോഴും നമ്മളെ പ്രകോപിതരാക്കാന്‍ വേണ്ടി ഭക്ഷണകാര്യം തന്നെ ചാറ്റില്‍ സംസാരിച്ചു കൊണ്ടിരിക്കും. അതോടെ നമ്മുടെ ഡയറ്റില്‍ മാറ്റങ്ങള്‍ സംഭവിക്കും.

നമ്മുടെ പുരോഗതി നമുക്ക് മാത്രം
നമ്മള് തടി കുറച്ചാല്‍ അതുകൊണ്ടുണ്ടാകുന്ന നേട്ടം ആരോഗ്യപരമായും നമുക്ക് മാത്രമാണ്. അതുകൊണ്ടു തന്നെ മറ്റൊരു തരത്തിലുള്ള മത്സരത്തിനും ഫേസ്ബുക്കില്‍ ഇടം നല്‍കാതിരിക്കുക.

സുഹൃത്തുക്കളുമായി താരതമ്യം ചെയ്യാതിരിക്കുക
ഫേസ്ബുക്കില്‍ നമ്മുടെ സുഹൃത്തുക്കളിലാരെങ്കിലും തടി കുറച്ച് സുന്ദരി അല്ലെങ്കില്‍ സുന്ദരന്‍ ആയിട്ടുള്ള ഒരു ഫോട്ടോ ഇട്ടിട്ടുണ്ടെങ്കില്‍ അന്നു നമ്മുടെ ഉറക്കം പോയി എന്ന കാര്യം സത്യം. എന്നാല്‍ അവിടേയും ആരോഗ്യകരമായ ഒരു മത്സരമാണെങ്കില്‍ എല്ലാം ശുഭം.

ചോദ്യങ്ങള്‍ നിങ്ങളോടു തന്നെ..
ചോദ്യങ്ങള്‍ നമ്മളോടു തന്നെ ചോദിയ്ക്കുക. അതിനായി രണ്ടാമതൊരാളെ സോഷ്യല്‍ മീഡിയയില്‍ നിന്നും ആശ്രയിക്കാതിരിക്കുക. ചിലപ്പോള്‍ എത്ര അടുത്ത സുഹൃത്താണെങ്കിലും തരുന്ന പല ഉപദേശങ്ങളും തെറ്റായിരിക്കും.



Click it and Unblock the Notifications