Latest Updates
-
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ -
2026 ശുക്ര വക്രസഞ്ചാരം: പണവും പ്രണയവും കൈവിട്ടുപോകുമോ? ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് മുതൽ ഒക്ടോബർ 1 വരെ; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും!
മുടി വളരാന്‍ യോഗാപോസുകള്‍
ആരോഗ്യകരമായ ജീവിതശൈലിയാണ് യോഗയിലൂടെ നാം നേടുന്നത്. ശരീരത്തിന്റെയും മനസിന്റെയും ആരോഗ്യം.
ആരോഗ്യത്തിനു മാത്രമല്ല, അസുഖങ്ങള്‍ മാറുന്നതിനും യോഗ ഉപകാരപ്രദമാണ്. ഇതിനു പുറമെ സൗന്ദര്യത്തിനും യോഗ നല്ലതാണ്.
സൗന്ദര്യത്തിനു മാത്രമല്ല, മുടി വളരുന്നതിനും യോഗ സഹായിക്കുമെന്നറിയാമോ, മുടി വളരുന്നതിന് സഹായിക്കുന്ന ചില യോഗ പൊസിഷനുകളെക്കുറിച്ചറിയൂ,

കപലഭക്തി
കപലഭക്തി എന്നൊരു യോഗമുറയുണ്ട്. ഇത് പ്രാണായാമത്തിന്റെ ഒരു ഭാഗമാണ്. ഒരു നാസ്വാദ്വാരം കൈ കൊണ്ട് അടച്ചു പിടിച്ച് മറുഭാഗം കൊണ്ട് ശ്വാസം കഴിയുന്നത്ര ശ്വസിയ്ക്കുകയും മറ്റേ നാസ്വാദാരത്തിലൂടെ മാത്രം ശക്തിയില്‍ പുറത്തു വിടുകയും ചെയ്യുന്നു. ഇതുവഴി ശരീരത്തില്‍ ഓക്സിജന്‍ ധാരാളം എത്തുന്നു. ഇത് മുടിവളര്‍ച്ചയ്ക്കു സഹായിക്കുകയും ചെയ്യും.

വജ്രാസനം
മുടിവളര്‍ച്ചയ്ക്കു സഹായിക്കുന്ന മറ്റൊരു യോഗാഭ്യാസമുറയാണ് വജ്രാസനം. ഇതിലൂടെ ശരീരത്തിന്റെ മുകള്‍ഭാഗത്തേയ്ക്ക് രക്തപ്രവാഹം വര്‍ദ്ധിയ്ക്കും. ഇത് മുടിവളര്‍ച്ചയെ സഹായിക്കുകയും ചെയ്യും.

ശശാങ്കാസനം
മുയല്പോസ് അഥവാ ശശാങ്കാസനം മുടി വളര്‍ച്ചയ്ക്കു സഹായിക്കുന്ന മറ്റൊരു ഘടകമാണ്.

ഉസ്ത്രാസനം
ഉസ്ത്രാസനം പുറകിലേയ്ക്കു സ്ട്രെച്ചിംഗ് വരുന്ന ഒരു യോഗാഭ്യാസമുറയാണ്. ഇതും മുടിവളര്‍ച്ചയ്ക്കു സഹായിക്കും.

ബാലായാമ യോഗമുദ്ര
ബാലായാമ യോഗമുദ്ര എന്നൊരു യോഗാരീതിയുണ്ട്. വിരലുകള്‍ പരസ്പരം അല്നേരം കൂട്ടിത്തിരുമ്മുക. ഇത് മുടിവളര്‍ച്ചയെ സഹായിക്കും. എപ്പോള്‍ വേണമെങ്കിലും ചെയ്യാവുന്ന ഒന്നാണിത്.

മത്സ്യാസനം
മത്സ്യാസനം മുടിവളര്‍ച്ചയെ ത്വരിതപ്പെടുത്തുന്ന മറ്റൊരു യോഗാരീതിയാണ്. ശരീരം വിവിധ വശങ്ങളിലേയ്ക്കു വളയ്ക്കുന്ന ഒരു യോഗാരീതിയാണിത്. ഇത് മുടി പെട്ടെന്ന് വളരാന്‍ സഹായിക്കും.

ഉത്തനാസനം
മുടി വളരാന്‍ സഹായിക്കുന്ന മറ്റൊരു യോഗാരീതിയാണ് ഉത്തനാസനം. ഇത് തലയിലേയ്ക്കുള്ള രക്തപ്രവാഹം ശക്തിപ്പെടുത്തുന്നു.

ഉത്താനപദാസന
ഉത്താനപദാസന എന്ന ഈ യോഗാരീതി കാലുകള്‍ മുകളിലേക്കുയര്‍ത്തി ചെയ്യാവുന്ന ഒന്നാണ്. ഇത് തലച്ചോറിലേയ്ക്കുള്ള രക്തപ്രവാഹം ശക്തിപ്പെടുത്തുന്നു.



Click it and Unblock the Notifications
