Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
കടുകെണ്ണ വിന്ററില്‍ ഉപയോഗിയ്ക്കുമ്പോള്‍....
പാചകത്തിനും തേച്ചു കുളിയ്ക്കാനുമെല്ലാം പലതരം എണ്ണകള്‍ ലഭ്യമാണ്. ഇതിലൊന്നാണ് കടുകെണ്ണ.
കേരളത്തില്‍ കടുകെണ്ണ അധികം ഉപയോഗിയ്ക്കാറില്ലെങ്കിലും മറ്റു പല സ്ഥലങ്ങളിലും പാചകത്തിനു വരെ ഇത് ഉപയോഗിയ്ക്കാറുണ്ട്. പാചകത്തിന് മാത്രമല്ല, ശരീരത്തില്‍ പുരട്ടാനും ഇത് ഉപയോഗിച്ചു വരുന്നു.
തണുപ്പു കാലത്ത് കടുകെണ്ണ ഉപയോഗിയ്ക്കുന്നതു കൊണ്ട് പല ഗുണങ്ങളുമുണ്ട്. ഇത്തരം ഗുണങ്ങളെന്തെന്നറിയൂ,

വരണ്ട ചര്‍മം
മഞ്ഞുകാലത്തുള്ള പൊതുവായ ഒരു പ്രശ്നമാണ് ചര്‍മം വരളുകയെന്നത്. വരണ്ട ചര്‍മത്തിനുള്ള ഒരു ഉത്തമപ്രതിവിധിയാണ് കടുകെണ്ണ. കടുകെണ്ണ പുരട്ടുന്നത് ചര്‍മത്തിന് ഈര്‍പ്പം നല്‍കും.

മസാജ്
കടുകെണ്ണ കൊണ്ട് മുഖം മസാജ് ചെയ്യുന്നത് രക്തപ്രവാഹം വര്‍ദ്ധിപ്പിയ്ക്കും. ഇത് മുഖത്തിന് സൗന്ദര്യം നല്കുമെന്നു മാത്രമല്ല, മുഖത്തെ കുരുവും കറുത്ത പാടുകളുമെല്ലാം മാറാന്‍ ഇത് സഹായിക്കുകയും ചെയ്യും.

സണ്‍ടാന്‍
സണ്‍ടാന്‍ അകറ്റുന്നതിനുള്ള നല്ലൊരു വഴിയാണ് കടുകെണ്ണ. ടാന്‍ വന്ന ഭാഗങ്ങളില്‍ കടുകെണ്ണ പുരട്ടിയാല്‍ മതിയാകും. സൂര്യനിലെ അള്‍ട്രാവയലറ്റ് രശ്മികളെ ചെറുക്കാനുള്ള കഴിവ് ഇതിനുണ്ട്.

മുടി
ചര്‍മത്തിന് മാത്രമല്ല, മുടിയ്ക്കും കടുകെണ്ണ നല്ലതാണ്. ഇത് തലയോടില്‍ പുരട്ടി മസാജ് ചെയ്യുന്നത് താരനടക്കമുള്ള പ്രശ്നങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരമാണ്.

കോള്‍ഡ്, ഫഌ
കോള്‍ഡ്, ഫഌ എന്നിവയെ ചെറുക്കാനും കടുകെണ്ണയ്ക്കു കഴിയും.

ദഹനം
ദഹനപ്രശ്നങ്ങള്‍ക്കുള്ള നല്ലൊരു മരുന്നാണ് കടുകെണ്ണ. കടുകെണ്ണയില്‍ പാചകം ചെയ്യുന്നത് വയറിന് നല്ലതാണ.്

ശരീരത്തിന് ചൂടു നല്കാന്
വിന്ററില്‍ ശരീരത്തിന് ചൂടു നല്‍കേണ്ടത് ആരോഗ്യത്തിനും അത്യാവശ്യമാണ്. ഇതിനുള്ളൊരു വഴിയാണ് കടുകെണ്ണ. ഇത് ശരീരത്തിന് ചൂടു നല്കാന് നല്ലതാണ്.

ശരീരവേദന
ശരീരവേദനയകറ്റാനുള്ള നല്ലൊരു വഴിയാണ് കടുകെണ്ണ. വേദനയുള്ളിടത്ത് കടുകെണ്ണ പുരട്ടി തടവുന്നത് നല്ല്താണ്.



Click it and Unblock the Notifications
