Latest Updates
-
ഒക്ടോബറിൽ സർവ്വാർത്ഥ സിദ്ധി യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം ഇതാണ് -
ദൃശ്യം 3 ലുക്ക് സ്വന്തമാക്കാം: മോഹൻലാലിനെപ്പോലെ സ്റ്റൈലിഷ് താടിയും തിളങ്ങുന്ന ചർമ്മവും നേടാൻ ഈ ഗ്രൂമിംഗ് ടിപ്സ് പരീക്ഷിക്കൂ -
ചൂല് വെക്കുന്നതിൽ ഈ തെറ്റ് പറ്റിയോ? വീട്ടിലെ ഐശ്വര്യം കുറയാൻ കാരണമാകും, ശ്രദ്ധിക്കുക -
ആമസോൺ, ഫ്ലിപ്കാർട്ട് ഓഫറുകൾ: വമ്പൻ ലാഭം നേടാൻ ഈ കാര്യങ്ങൾ മറക്കരുത് -
ദില്ലിയിലെ വായുനിലവാരം മോശമാകുന്നു; യാത്രക്കാർക്കും താമസക്കാർക്കും ജാഗ്രതാ നിർദ്ദേശം -
ഗാന്ധി ജയന്തി: ഇന്ന് കേരളത്തിൽ മദ്യശാലകൾ തുറക്കുമോ? അറിയേണ്ടതെല്ലാം ഇവിടെ! -
ശുക്രന്റെ വക്രഗതി 2026: സ്വർണ്ണവും ഗാഡ്ജെറ്റുകളും വാങ്ങുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്! -
ആർബിഐ യോഗം വരുന്നു; ഇഎംഐയും പലിശ നിരക്കും മാറുമോ? അറിയേണ്ടതെല്ലാം -
20 കിലോ കുറഞ്ഞു! ഖുശ്ബു സുന്ദറിന്റെ 'ജാപ്പനീസ് പ്ലേറ്റ്' ഡയറ്റ്; ഇത് ശരിക്കും ഫലപ്രദമാണോ? -
കേരളത്തിൽ മഴ കനക്കുന്നു: ഇടുക്കിയിൽ യെല്ലോ അലർട്ട്, ഒക്ടോബർ 7 വരെ അതീവ ജാഗ്രത!
സ്ത്രീകളിലെ മാനസിക സമ്മര്‍ദ്ദത്തിന് പിന്നില്‍!
എത് പ്രായത്തിലുള്ളവര്‍ക്കും ലിംഗഭേദമില്ലാതെ അനുഭവപ്പെടാവുന്നതാണ് മാനസിക സമ്മര്‍ദ്ദം. തങ്ങളുടെ ഓഫീസ് മേലധികാരികളെയും ബോസിനെയും തൃപ്തിപ്പെടുത്താനായി ജോലി ചെയ്യുന്നവര്‍ക്ക് മാനസികസമ്മര്‍ദ്ദം സ്വഭാവികമാണ്. ലക്ഷ്യങ്ങളിലെത്താനാവാതെ വരുമ്പോളാണ് മാനസിക സമ്മര്‍ദ്ദം ഉണ്ടാവുന്നത്. ആളുകള്‍ക്കനുസരിച്ച് അനുഭവിക്കുന്ന സമ്മര്‍ദ്ദത്തിന്റെ സ്വഭാവവും ലക്ഷണങ്ങളുമൊക്കെ വ്യത്യസ്ഥമായിരിക്കും. അതേപോലെ തന്നെ സ്ത്രീകളിലുള്ള മാനസിക സമ്മര്‍ദ്ദം പുരുഷന്മാരില് നിന്ന് വ്യത്യസ്ഥമാണെന്നും കാണാനാവും.
സ്ത്രീകളിലെ മാനസികസമ്മര്‍ദ്ദത്തിന് പല കാരണങ്ങളുമുണ്ടാകും. അതിലൊന്ന് ഹോര്‍മോണുമായി ബന്ധപ്പെട്ടതാണ്. മാനസിക സമ്മര്‍ദ്ദത്തിന് പിന്നിലുള്ള മറ്റൊരു കാര്യം സാമൂഹികമായ സമ്മര്‍ദ്ദമാണ്. ഇവയെക്കുറിച്ച് മനസിലാക്കാനായാല് ഫലപ്രദമായ പരിഹാരവും നേടാനാവും.
സ്ത്രീകളിലെ മാനസിക സമ്മര്‍ദ്ദത്തിനുള്ള കാരണങ്ങള്‍

പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളുടെ ജീനും മനോഭാവവും തികച്ചും വ്യത്യസ്ഥമാണ്. എല്ലാ സ്ത്രീകള്‍ക്കും ഒരേ കാരണം മാനസികസമ്മര്‍ദ്ദത്തിന് ഇടയാക്കണമെന്നില്ല. പല വ്യത്യസ്ഥമായ കാരണങ്ങളും ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നുണ്ടാകും. അവയില്‍ ചിലത് പരിചയപ്പെടാം.
1. വന്ധ്യതയും ഗര്‍ഭവും - വന്ധ്യത അനുഭവിക്കുന്ന സ്ത്രീകള്‍ക്ക് ഹോര്‍മോണ്‍ ഘടനയിലെ വ്യതിയാനം സംഭവിക്കും. അതേ പോലെ ഗര്‍ഭധാരണത്തിലും പലവിധത്തിലുള്ള ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ സ്ത്രീകളില്‍ സംഭവിക്കുന്നുണ്ട്. ഗര്‍ഭകാലത്തിന്റെ പുരോഗതിയില്‍ ഗര്‍ഭം അലസാനുള്ള ഉയര്‍ന്ന സാധ്യതയുണ്ടാവും. ഇവയെല്ലാം സ്ത്രീകളില്‍ മാനസികസമ്മര്‍ദ്ദം വളര്‍ത്തും.
2. ആരോഗ്യപ്രശ്നങ്ങള്‍ - ഒട്ടേറെ സ്ത്രീകള്‍ ആരോഗ്യപരമായ പ്രശ്നങ്ങള്‍ അനുഭവിക്കുന്നവരാണ്. ചില ആരോഗ്യ പ്രശ്നങ്ങള്‍ മാനസിക രോഗങ്ങള്‍, ഡയറ്റിങ്ങ്, പുകവലി നിര്‍ത്തല്‍ എന്നിവയുമൊക്കെയായി ബന്ധപ്പെട്ടുള്ളതാകാം. സ്ത്രീയുടെ ശാരീരിക ആരോഗ്യം ശരിയായ വിധത്തിലല്ലെങ്കില്‍ മാനസികമായ പ്രശ്നങ്ങള്‍ ഉണ്ടാവുകയും അവ സമ്മര്‍ദ്ദം ഉയര്‍ത്തുകയും ചെയ്യും.
3. ആര്‍ത്തവ വിരാമം - ആര്‍ത്തവവിരാമത്തിന്റെ സമയത്ത് എല്ലാ സ്ത്രീകള്‍ക്കും മാനസികമായ പ്രത്യേകമായ ഒരു അവസ്ഥ നേരിടേണ്ടി വരും. ഒരു സ്ത്രീയിലെ ആര്‍ത്തവം അവസാനിക്കുന്ന ഈ സമയത്ത് ഒരു കുഞ്ഞിന് ജന്മം നല്‍കാനുള്ള കഴിവ് നഷ്ടപ്പെടുകയാണ്. ഈ സമയത്ത് പ്രത്യുദ്പാദന അവയവങ്ങളിലും മാറ്റങ്ങള്‍ സംഭവിക്കും. മുന്‍കാലത്ത് മാനസിക സമ്മര്‍ദ്ദം അനുഭവിച്ചിരുന്ന ഒരു സ്ത്രീക്ക് വീണ്ടും അത് അനുഭവിക്കേണ്ടതായി വരും.
4. ശാരീരികമായ പ്രശ്നങ്ങള്‍ - ഒരു സ്ത്രീ കൗമാരത്തിലെത്തുമ്പോള്‍ ലിംഗവ്യത്യാസം സംബന്ധിച്ച് മാനസിക സമ്മര്‍ദ്ദമുണ്ടാകും. ആര്‍ത്തവം ആരംഭിക്കുന്നതോടെ ഈ വ്യത്യാസം മാനസികസമ്മര്‍ദ്ദത്തിനുള്ള ഒരു പ്രധാന കാരണമാകും. ശാരീരികമായ അസംതൃപ്തിയും സമ്മര്‍ദ്ദം വര്‍ദ്ധിപ്പിക്കും. ആര്‍ത്തവം മുതലുള്ള ഒരു സ്ത്രീയിലെ ലൈംഗികമായ വളര്‍ച്ച മാനസികസമ്മര്‍ദ്ദത്തിന് പിന്നിലെ പ്രധാനപ്പെട്ട ഒരു കാരണമാണ്.
5. അമിതമായ സംഘര്‍ഷം - ചെയ്യാവുന്നതിലധികം ജോലികള്‍ വന്നുപെടുന്നത് സംഘര്‍ഷമുണ്ടാക്കും. പുരുഷനുമായി താരതമ്യപ്പെടുത്തുമ്പോള്‍ ജോലിസ്ഥലത്തായാലും, വീട്ടിലായാലും സ്ത്രീകള്‍ വേഗത്തില്‍ മാനസിക സംഘര്‍ഷത്തിന് ഇരയാകുകയും സമ്മര്‍ദ്ദം വര്‍ദ്ധിക്കുകയും ചെയ്യും. ഗവേഷകരുടെ അഭിപ്രായമനുസരിച്ച് സ്ത്രീകളിലെ സ്ട്രെസ്സ് ഹോര്‍മോണിന്റെ അളവ് പുരുഷന്മാരുടേതിനേക്കാള് കൂടുതലാണ്. ഇത്തരം കാര്യങ്ങള്‍ ദിവസം കളയും
കാര്യങ്ങളെ സംബന്ധിച്ച് നെഗറ്റീവായി ചിന്തിക്കുമ്പോഴാണ് സ്ത്രീകള്‍ക്ക് മാനസികസമ്മര്‍ദ്ദമുണ്ടാവുക. അതോടെ പോസിറ്റീവ് ചിന്തകള്‍ അവരുടെ മനസില്‍ നിന്ന് പുറന്തള്ളപ്പെടും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
