Latest Updates
-
ഒക്ടോബർ 2 നക്ഷത്രഫലം: ഇന്നത്തെ ഭാഗ്യനക്ഷത്രങ്ങൾ ഇവരാണ്, രാഹുകാലം ശ്രദ്ധിക്കൂ! -
എൽപിജി വിലയിൽ ഞെട്ടിക്കുന്ന മാറ്റം: വാണിജ്യ സിലിണ്ടറുകൾക്ക് വില കുതിച്ചുയർന്നു, ഗാർഹിക ഉപഭോക്താക്കൾക്ക് ആശ്വാസം -
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം!
സ്ട്രെസ് നിങ്ങളുടെ ഉറക്കം കെടുത്തുന്നുവോ?
ഇന്നത്തെ തിരക്കു പിടിച്ച ജീവിതത്തിന്റെ ഒരു ഭാഗമായി മാറിക്കഴിഞ്ഞിരിയ്ക്കുന്നു, സ്ട്രെസും ടെന്‍ഷനുമെല്ലാം. പ്രത്യേകിച്ച് പ്രൊഫഷണലുകള്‍ക്ക്. ജീവിതവും ജോലിയും ബാലന്‍സ് ചെയ്യാനുള്ള പെടാപ്പാടുകളാണ് പലപ്പോഴും ഇതിന് കാരണമാകുന്നതും.
സ്ട്രെസ് പല രീതിയിലും നമ്മെ ബാധിയ്ക്കും. ഇതുകൊണ്ടു തന്നെ സ്ട്രെസ് കാരണം ഉറങ്ങാന്‍ കഴിയാത്തവരുടെ എണ്ണവും കൂടുകയാണ്.
ഉറക്കം ആരോഗ്യമുള്ള ശരീരത്തിനും മനസിലും വളരേയേറെ അത്യാവശ്യമാണ്. സ്ട്രെസ് നിങ്ങളുടെ ഉറക്കത്തെ ബാധിയ്ക്കാതിരിയ്ക്കാനുള്ള ചില വഴികളെക്കുറിച്ചറിയൂ,

കുളി
നല്ലൊരു കുളി സ്ട്രെസ് കുറയ്ക്കാനുള്ള ഒരു പ്രധാന വഴിയാണ്. ഉറങ്ങാന്‍ കിടക്കുന്നതിനു മുന്‍പ് തണുത്ത വെള്ളത്തിലോ ഇളം ചൂടുവെള്ളത്തിലോ കുളിയ്ക്കാം.

ഭക്ഷണം
ഉറങ്ങാന്‍ കിടക്കുന്നതിന് രണ്ടു മണിക്കൂര്‍ മുന്‍പ് ഭക്ഷണം കഴിയ്ക്കാം. കാരണം സ്ട്രെസുള്ളപ്പോള്‍ പലരും വേണ്ട രീതിയില്‍ ഭക്ഷണം ചവച്ചരച്ചു കഴിച്ചുവെന്നു വരില്ല. ഇത് ദഹനപ്രശ്നങ്ങള്‍ ഉണ്ടാക്കുകയും ഉറക്കം തടസപ്പെടുത്തുകയും ചെയ്യും. നേരത്തെ ഭക്ഷണം കഴിയ്ക്കുന്നത് ഇതിനുള്ള പരിഹാരമാണ്.

ടിവി
ടിവി കണ്ട് സ്ട്രെസ് കുറയ്ക്കാന്‍ ശ്രമിയ്ക്കുന്നവരുണ്ട്. ഇത് ഉറക്കം കെടുത്തുന്ന ഒരു വഴിയാണെന്നു തിരിച്ചറിയുക.

പ്രശ്നങ്ങള്‍ പറയുക
സ്ട്രെസ് നിറഞ്ഞ ഒരു ദിവസം ഉറങ്ങുന്നതിനു മുന്‍പായി ആരോടെങ്കിലും പ്രശ്നങ്ങള്‍ തുറന്നു പറയുക. ഇത് സ്ട്രെസ് കുറയ്ക്കാനുള്ള നല്ലൊരു വഴിയാണ്.

നടക്കുക
കിടക്കുന്നതിനു മുന്‍പ് പുറത്തിറങ്ങി നടക്കുക. ഇത് സ്ട്രെസുള്ളപ്പോഴും ഉറങ്ങാന്‍ സഹായിക്കും.

നിങ്ങള്‍ക്കിഷ്ടപ്പെട്ട ഭക്ഷണം
സ്ട്രെസുള്ളപ്പോള്‍ നിങ്ങള്‍ക്കിഷ്ടപ്പെട്ട ഭക്ഷണം കഴിയ്ക്കുക. ഇത് സ്ട്രെസ് കുറയ്ക്കാനും ഉറക്കം വരാനും സഹായിക്കും. എന്നാല്‍ ഇതൊരു ശീലമാക്കരുത്.

സൗന്ദര്യസംരക്ഷണത്തില്‍
സൗന്ദര്യസംരക്ഷണത്തില്‍ ശ്രദ്ധിയ്ക്കുന്നവരെങ്കില് കിടക്കും മുന്‍പ് ഇത്തരം കാര്യങ്ങള്‍ ചെയ്യാം. ഇത് ഉറക്കം വരാന്‍ സഹായിക്കും.

ജോലിഭാരം
ജോലിഭാരം ഒരിക്കലും ബെഡ്റൂമിലേയ്ക്കു കയറ്റാതിരിയ്ക്കുക. ഇത് സ്ട്രെസ് വര്‍ദ്ധിപ്പിയ്ക്കും. ഉറക്കം കെടുത്തും.

സമയം
ഉറക്കത്തിനിടെ ഇടയ്ക്കിടെ സമയമെത്രയായെന്നു നോക്കുന്നവരുണ്ട്. ഇത് ഉറക്കം കെടുത്തുന്ന ഒരു ശീലമാണ്.



Click it and Unblock the Notifications
