Latest Updates
-
ഇന്നത്തെ രാജയോഗം: ഹംസ, മാളവ്യ യോഗങ്ങൾക്കായുള്ള ശുഭമുഹൂർത്തങ്ങൾ; നഗരം തിരിച്ചുള്ള സമയക്രമം ഇതാ -
2026 വിനായക ചതുർത്ഥി: ഗണേശ പൂജയ്ക്ക് ശുഭമുഹൂർത്തം ഇതാ, രാഹു-ഗുളിക കാലങ്ങൾ ഒഴിവാക്കി വിഗ്രഹ പ്രതിഷ്ഠ നടത്താം -
കത്തുന്ന വെയിലിലും ഈർപ്പത്തിലും ചർമ്മം തളരുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
വിശ്വകർമ്മ പൂജ 2026: വർക്ക്ഷോപ്പിലും ഓഫീസിലും ഐശ്വര്യവും സുരക്ഷയും ഉറപ്പാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ -
2026 സെപ്റ്റംബർ 13: ഇന്നത്തെ രാഹുകാലവും ഗുളികകാലവും; പ്രധാന കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ബുധൻ അത്തം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
ഗണേശ ചതുർത്ഥി: വിയർപ്പിൽ മായാത്ത മേക്കപ്പും തിളങ്ങുന്ന ചർമ്മവും; ആഘോഷത്തിനിടയിലും സുന്ദരിയായിരിക്കാൻ ഈ ടിപ്പുകൾ -
ഡൽഹിയിൽ ഇന്ത്യ-അഫ്ഗാനിസ്ഥാൻ ട്വന്റി20 പോരാട്ടം ഇന്ന്; സാധ്യത ഇലവനും പിച്ച് റിപ്പോർട്ടും അറിയാം -
58-ൽ നിന്ന് 72 കിലോയിലേക്ക്! നിമിഷ സജയന്റെയും രജിഷ വിജയന്റെയും ഞെട്ടിക്കുന്ന മേക്കോവർ രഹസ്യം ഇതാണ്
വായിക്കൂ, എളുപ്പം തടി കുറയ്ക്കാം
ശരീരവടിവിനു വേണ്ടി മാത്രമല്ല, ആരോഗ്യപരമായ കാരണങ്ങളാലും തടി കുറയേണ്ടത് വളരെ അത്യാവശ്യമാണ്. തടി കൂടുതലുള്ളവരുടെ കാര്യമെടുത്തു നോക്കൂ, പ്രമേഹം, കൊളസ്ട്രോള്‍, ബിപി തുടങ്ങിയ പ്രശ്നങ്ങളില്‍ ചിലതെങ്കിലും ഇവര്‍ക്കുണ്ടാകുമെന്ന കാര്യത്തില്‍ സംശയം വേണ്ട.
തടി കുറയ്ക്കുന്നതെങ്ങനെയെന്നതായിരിയ്ക്കും അടുത്ത ചോദ്യം. ഇതിനുള്ള ചില അടിസ്ഥാന തത്വങ്ങള്‍ തിരിച്ചറിയൂ.

വ്യായാമം
ശരീരമനങ്ങാതിരുന്നാല്‍ തടി കുറയില്ല. വ്യായാമം ചെയ്യുന്നത് ഒരു ശീലമാക്കുക. ഇത് തടി കുറയാന്‍ സഹായിക്കും.

വിശ്രമം
വിശ്രമം വ്യായാമത്തെപ്പോലെ പ്രധാനം. വേണ്ട രീതിയില്‍ വിശ്രമിയ്ക്കാതിരുന്നാല് വ്യായാമത്തോട് ശരീരം വേണ്ട രീതിയില്‍ പ്രതികരിക്കില്ല. ശരീരത്തിലെ അപചയപ്രക്രിയ തടസപ്പെടും. ഇതെല്ലാം തടി കുറയാതിരിയ്ക്കാനുള്ള ചില കാരണങ്ങളുമാണ്.

അത്താഴം
രാത്രി അത്താഴം വേഗത്തിലാക്കുക. കിടക്കും മുന്‍പ് ദഹനം പൂര്‍ത്തിയാകാനും ഇതുവഴി വയര്‍ ചാടാതിരിയ്ക്കാനുമെല്ലാം ഇത് സഹായിക്കും.

മധുരം
മധുരം, പ്രത്യേകിച്ച് പഞ്ചസാര കുറയ്ക്കുക. പകരം തേന്‍ പോലുള്ള ആരോഗ്യകരമായ മധുരങ്ങള്‍ ഉപയോഗിയ്ക്കുക.

പ്രോട്ടീന്‍ ഭക്ഷണങ്ങള്‍
സറ്റാര്‍ച്ച് അടങ്ങിയ ഭക്ഷണങ്ങള്‍ കുറച്ച് പകരം പ്രോട്ടീന്‍ ഭക്ഷണങ്ങള്‍ പതിവാക്കുക. ഇത് വേണ്ട രീതിയില്‍ ഊര്‍ജം ലഭിയ്ക്കാനും അതേ സമയം തടി വര്‍ദ്ധിയ്ക്കാതിരിയ്ക്കാനും സഹായിക്കും.

അത്താഴശേഷം ഡെസര്‍ട്ട്
അത്താഴശേഷം ഡെസര്‍ട്ട് കഴിയ്ക്കുന്ന പതിവുള്ളവരുണ്ട്. ഇത് ഒഴിവാക്കുക. തടി വര്‍ദ്ധിപ്പിയ്ക്കാന്‍ ഇത് ഇട വരുത്തും.

പ്രാതല്‍
പ്രാതല്‍ ഒരു കാരണവശാലും ഉപേക്ഷിയ്ക്കരുത്. കാരണം നീണ്ട ഇടവേളയ്ക്കു ശേഷമുള്ള ഈ ഭക്ഷണം ആരോഗ്യത്തിനും തടി കുറയ്ക്കാനുമെല്ലാം പ്രധാനം. പ്രാതല്‍ ഉപേക്ഷിച്ചാല്‍ വിശപ്പു വര്‍ദ്ധിച്ച് വാരിവലിച്ചു കഴിയ്ക്കാന്‍ ഇട വരും. മാത്രമല്ല, ശരീരത്തിന്റെ അപചയപ്രക്രിയയും സാവധാനമാകും.

ലഘുവായ അത്താഴം
ലഘുവായ അത്താഴം പതിവാക്കുക. രാത്രിയില്‍ വാരി വലിച്ചു കഴിയ്ക്കുന്നതാണ് പലപ്പോഴും തടി വര്‍ദ്ധിയ്ക്കാന്‍ ഇട വരുത്തുക.

ആരോഗ്യകരമായ സ്നാക്സ്
സ്നാക്സ് ശീലമാണ് പലപ്പോഴും തടി കൂടാനുള്ള ഒരു പ്രധാന കാരണം. ആരോഗ്യകരമായ സ്നാക്സുകള്‍ മാത്രം കഴിയ്ക്കുക. വറുത്തവ കഴിവതും ഉപേക്ഷിയ്ക്കുക.

ഫ്രൂട്സ്
ഫ്രൂട് ജ്യൂസുകള്‍ക്ക് പകരം ഫ്രൂട്സ് ഉപയോഗിയ്ക്കുക. ജ്യൂസിലൂടെ ഫൈബര്‍ ശരീരത്തിന് ലഭിയ്ക്കില്ല. പകരം മധുരമാകും കൂടുതല്‍ ലഭ്യമാവുക.

വീട്ടിലുണ്ടാക്കിയ ഭക്ഷണം
വീട്ടിലുണ്ടാക്കിയ, അതും പഴകിയതല്ലാത്ത ഭക്ഷണം മാത്രം ഉപയോഗിയ്ക്കുക. ഫ്രിഡ്ജ് സൗകര്യമാണെങ്കിലും ആരോഗ്യകരമല്ലെന്നോര്്ക്കുക.

ഹോട്ടല്‍ ഭക്ഷണം
ഹോട്ടല്‍ ഭക്ഷണം തടി വര്‍ദ്ധിപ്പിയ്ക്കുന്നവയാണ്. ഇത്തരം ശീലം കുറയ്ക്കുക.

ടിന്നിലടച്ച ഭക്ഷണങ്ങള്‍
ടിന്നിലടച്ച ഭക്ഷണങ്ങള്‍ ഇന്ന് പലരുടേയും ഭക്ഷണോപാധിയാണ് ഇവ തടി കൂട്ടുമെന്നു മാത്രമല്ല, പല തരം അസുഖങ്ങള്‍ക്ക് വഴിയൊരുക്കുകയും ചെയ്യും. ടിന്നിലടച്ച ഭക്ഷണങ്ങളില്‍ എണ്ണയും സോഡിയവുമെല്ലാം അധികമാണ്.

തൂക്കത്തെ പറ്റി വ്യക്തമായ ധാരണ
നിങ്ങളുടെ തൂക്കത്തെ പറ്റി വ്യക്തമായ ധാരണ വേണം. കൃത്യമായ തൂക്കം നില നിര്‍ത്താന്‍ സഹായിക്കും.

വയര്‍ നിറയുന്നതു വരെ
വയര്‍ നിറയുന്നതു വരെ കഴിയ്ക്കുന്ന ശീലമാണ് പലര്‍ക്കും. ഇത് ഒഴിവാക്കുക. വയറ്റില്‍ അല്പം സ്ഥലം ഒഴിച്ചിടുക. ശരീരത്തിന്റെയും വയറിന്റെയും സുഖത്തിനും ഇത് നല്ലതാണ.്

യോഗ, മെഡിറ്റേഷന്‍
തടി കുറയ്ക്കാന്‍ വീട്ടുവിദ്യകള്‍ യോഗ, മെഡിറ്റേഷന്‍ തുടങ്ങിയവ അഭ്യസിക്കുക. ഇത് സ്ട്രസ്,ടെന്‍ഷന്‍ എന്നിവയില്‍ നിന്നും വിടുതല്‍ നല്‍കും. തടി വര്‍ദ്ധിപ്പിക്കാന്‍ ഇവയും കാരണം തന്നെ.

സൈക്കിള്‍
സൈക്കിള്‍ ചവിട്ടാന്‍ അറിയുന്നവരാണെങ്കില്‍ ദിവസവും ഇതു ചെയ്തു നോക്കൂ, ആരോഗ്യം നന്നാവുകയും ചെയ്യും. തടി കുറയുകയും കാലുകളിലെ മസിലുകള്‍ക്ക് ഉറപ്പുണ്ടാവുകയും ചെയ്യും.

കൃത്യസമയത്ത് ഉറങ്ങുക, ഉണരുക
കൃത്യസമയത്ത് ഉറങ്ങുക, ഉണരുക. ഇതിലെ ചിട്ടയില്ലായ്മ തടി കൂട്ടുവാന്‍ ഇട വരുത്തും.

ടിവിയ്ക്കു മുന്നില്‍ ഭക്ഷണം
ടിവിയ്ക്കു മുന്നിലിരുന്നു ഭക്ഷണം കഴിയ്ക്കരുത്. ഭക്ഷണത്തിന്റെ കൃത്യമായ അളവ് അറിയാതെ വരും. തടി കൂടുന്നതിനുള്ള ഒരു പ്രധാന കാരണമാണിത്. സൗന്ദര്യ, ആരോഗ്യസംബന്ധമായ വാര്‍ത്തകള്‍ കൂടുതറിയാന്‍ ഞങ്ങളുടെ ഫേസ്ബുക് പേജിലേക്കു പോകൂ, ലൈക് ചെയ്യു, ഷെയര്‍ ചെയ്യൂ, https://www.facebook.com/boldskymalayalam



Click it and Unblock the Notifications
