Latest Updates
-
വിദ്യാരംഭം 2026: ഒക്ടോബർ 20-ന് കുഞ്ഞുങ്ങളെ എഴുത്തിനിരുത്താൻ ഏറ്റവും അനുയോജ്യമായ സമയം ഏത്? -
ജിയോ, പരസ് ഐപിഒ: നിക്ഷേപകർക്ക് വൻ അവസരം; അപേക്ഷിക്കും മുൻപ് അറിയേണ്ട നിർണായക കാര്യങ്ങൾ -
ഇന്ന് സർവ്വാർത്ഥ സിദ്ധി യോഗം: പുതിയ കാര്യങ്ങൾ തുടങ്ങാൻ ഏറ്റവും അനുയോജ്യമായ സമയം ഇതാണ് -
സിന്ദൂർ ഖേല ആഘോഷം കളറാക്കാം; ചർമ്മത്തിന് അലർജിയുണ്ടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
വിദ്യാരംഭത്തിന് കുട്ടികളുടെ പഠനമുറി ഒരുക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ മാറ്റങ്ങൾ വരുത്തിയാൽ ഏകാഗ്രത കൂടും -
ഹോർലിക്സ്, നെസ്കഫേ വാങ്ങുന്നവർ ശ്രദ്ധിക്കുക; തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്ക് കമ്പനികൾക്ക് എഫ്എസ്എസ്എഐ നോട്ടീസ് -
തുലാം സംക്രാന്തി 2026: സൂര്യൻ തുലാം രാശിയിലേക്ക്; നിങ്ങളുടെ രാശിഫലം അറിയാൻ തയ്യാറാണോ? -
മഹാ അഷ്ടമി 2026: സന്ധി പൂജയും കുമാരി പൂജയും എപ്പോൾ? പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ -
മഴക്കാലത്തെ ചർമ്മപ്രശ്നങ്ങൾ: തിളങ്ങുന്ന ചർമ്മത്തിനും ആരോഗ്യകരമായ മുടിക്കും ഈ പൊടിക്കൈകൾ മതി -
ഡെൽഹി ശ്വാസം മുട്ടുന്നു! വായുനില 'അതീവ ഗുരുതരം', പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
ശരീരത്തിന് ദോഷം ചെയ്യും വൈറ്റമിനുകള്
ആരോഗ്യത്തിന് വൈറ്റമിനുകള് ഏറെ പ്രധാനമാണെന്ന കാര്യം എല്ലാവര്ക്കും അറിയാവുന്നതാണ്. പല തരത്തിലുള്ള വൈറ്റമിനുകള് ആരോഗ്യത്തിന് പ്രധാനമാണ്. ഇവയുടെ അഭാവം വിവിധ രോഗങ്ങള്ക്ക് വഴിയൊരുക്കുകയും ചെയ്യും.
എന്നാല് വൈറ്റമിനുകള് ചിലപ്പോള് ദോഷവും ചെയ്യുമെന്നറിയാമോ, പ്രത്യേകിച്ച് അധികമായി കഴിച്ചാല്. ശരീരത്തിനുണ്ടാകുന്ന വൈറ്റമിന് ദോഷങ്ങളെക്കുറിച്ചറിയാന് താല്പര്യമെങ്കില് വായിക്കൂ,

വൈറ്റമിന് സി ശരീരത്തിന് അത്യാവശ്യമായ ഒന്നാണ്. എന്നാല് കൂടിയ അളവില് ഇതു കഴിയ്ക്കുന്നത് മനംപിരട്ടല്, ഛര്ദി, കിഡ്നി സ്റ്റോണ്, വയറിളക്കം, വയറുവേദന എന്നിവയുണ്ടാക്കും. സിങ്ക് അധികമായാലും ഇത്തരം പ്രശ്നങ്ങള് സാധാരണമാണ്.

വൈറ്റമിന് ബി പെട്ടെന്നലിയുന്ന ഒന്നാണ്. എന്നാല് ഇത് അധികമാകുന്നത് നാഡീസംബന്ധമായ പ്രശ്നങ്ങള് വരുത്തി വയ്ക്കും.
വൈറ്റമിന് എ അധികമാകുന്നത് ശാരീരിക വൈകല്യങ്ങള്ക്കു വഴി വയ്ക്കും. വൈറ്റമിന് ഡിയുടെ അളവു കൂടുന്നത് ശരീരത്തിന് നല്ലതല്ല. ഇവ രണ്ടും ശരീരത്തിലെ കോശങ്ങളില് ശേഖരിയ്ക്കപ്പെടുന്ന വൈറ്റമിനുകളാണ്.

വൈറ്റമിന് ഇ, വൈറ്റമിന് കെ എന്നിവയും അധികമാകുന്നത് ആരോഗ്യത്തിനു നല്ലതല്ല. വൈറ്റമിന് ഇ കൂടുതല് കഴിയ്ക്കുന്നത് തലച്ചോറിലെ രക്തസ്രാവത്തിനു കാരണമാകും. വൈറ്റമിന് കെ രക്തം കട്ട പിടിയ്ക്കാനുള്ള പ്രവര്ത്തനത്തെ തടയും. ഇതുവഴി രക്തനഷ്ടത്തിനു വഴിയൊരുക്കും.

വൈറ്റമിന് ഗുളികളിലൂടെ വൈറ്റമിനുകള് ലഭ്യമാക്കാന് ശ്രമിയ്ക്കുന്നത് പലപ്പോഴും ശരീരത്തില് വിഷാംശം വര്ദ്ധിയ്ക്കാന് ഇട വരുത്തും. എപ്പോഴും ആവശ്യത്തിനുള്ള വൈറ്റമിനുകള് ഭക്ഷണം വഴി ലഭ്യമാക്കുന്നതാണ് നല്ലത്.
Disclaimer: ഈ ലേഖനത്തില് പരാമര്ശിച്ചിരിക്കുന്ന വിവരങ്ങള് പൊതുവായ വിവരങ്ങള്ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല് അഭിപ്രായങ്ങളോ, രോഗനിര്ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications

