Latest Updates
-
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ -
2026 ശുക്ര വക്രസഞ്ചാരം: പണവും പ്രണയവും കൈവിട്ടുപോകുമോ? ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് മുതൽ ഒക്ടോബർ 1 വരെ; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും!
മലബന്ധമകറ്റും വീട്ടുചികിത്സകള്‍
ഇന്ന് അനേകമാളുകള്‍ നേരിടുന്ന ഒരു ആരോഗ്യപ്രശ്നമാണ് മലബന്ധം. മലബന്ധമകറ്റാന്‍ വീട്ടില്‍ തന്നെ ചെയ്യാവുന്ന ചില പരിഹാരമാര്‍ഗ്ഗങ്ങളുണ്ട്. ഇവ നിലവിലുള്ള പ്രശ്നം അകറ്റുക മാത്രമല്ല സ്ഥിരമായ പരിഹാരവും നല്‍കും.

ത്രിഫല
ത്രിഫല പൊടി അല്ലെങ്കില്‍ ത്രിഫല ചൂര്‍ണ്ണം - നെല്ലിക്ക, കടുക്ക, താന്നി എന്നീ മൂന്ന് ഫലങ്ങള്‍ ചേര്‍ന്നതാണ് ത്രിഫല. ഇത് മികച്ച ഒരു വിരേചനൗഷധമാണ്. ദഹനവും വിരേചനവും നിയന്ത്രിക്കാന്‍ ഇത് സഹായിക്കും.
എങ്ങനെ ഉപയോഗിക്കണം - ചൂട് വെള്ളത്തിലോ തേനിലോ ഒരു സ്പൂണ്‍ ത്രിഫല പൊടി ചേര്‍ത്ത് കിടക്കാന്‍ പോകുന്നതിന് മുമ്പായോ രാവിലെ എഴുന്നേറ്റ ഉടനെ വെറും വയറ്റിലോ കഴിക്കുക.

ഉണക്കമുന്തിരി
ഫൈബറിനാല്‍ സമ്പന്നമായ ഉണക്കമുന്തിരി ഒരു മികച്ച വിരേചനൗഷധമാണ്.
എങ്ങനെ ഉപയോഗിക്കണം - ഒരു പിടി ഉണക്ക മുന്തിരി രാത്രി വെള്ളത്തില്‍ കുതിര്‍ത്ത് വെച്ച് രാവിലെ വെറും വയറ്റില്‍ കഴിക്കുക.

പേരയ്ക്ക
പേരയ്ക്കയുടെ പള്‍പ്പില്‍ ലയിക്കുന്ന ഫൈബറും, കുരുവില്‍ ലയിക്കാത്ത ഫൈബറും അടങ്ങിയിട്ടുണ്ട്. ഗുദത്തില്‍ ശ്ളേഷ്മം ഉത്പാദിപ്പിക്കപ്പെടാനും ഇത് സഹായിക്കും.

നാരങ്ങ നീര്
കുടല് ശുദ്ധീകരിക്കാന്‍ സഹായിക്കുന്ന നാരങ്ങ നീരിലെ ഉപ്പിന്റെ അംശം മലം വേഗത്തില്‍ വിസര്ജ്ജിക്കപ്പെടാന് സഹായിക്കും.
എങ്ങനെ ഉപയോഗിക്കണം - ഒരു ഗ്ലാസ്സ് ചൂടുവെള്ളത്തില്‍ ഒരു ടീസ്പൂണ്‍ നാരങ്ങ നീര് ചേര്‍ക്കുക. അല്പം ഉപ്പും ചേര്‍ത്ത് രാവിലെ വെറും വയറ്റില്‍ കുടിക്കുക.

ഫിഗ്
ഉണക്കിയതോ, പഴുത്തതോ ആയ അത്തിപ്പഴം ഫൈബര്‍ ധാരാളമായി അടങ്ങിയ പ്രകൃതിദത്തമായ വിരേചനൗഷധമാണ്.
എങ്ങനെ ഉപയോഗിക്കണം - ഒരു ഗ്ലാസ്സ് പാലില്‍ ഏതാനും അത്തിപ്പഴമിട്ട് തിളപ്പിച്ച് രാത്രി കടക്കുന്നതിന് മുമ്പായി കുടിക്കുക. കുടിക്കുമ്പോള്‍ ചൂടുണ്ടെന്ന് ഉറപ്പ് വരുത്തണം.

ചണവിത്ത്
ഫൈബര്‍ ധാരാളമടങ്ങിയ ചണവിത്ത് മലബന്ധത്തിന് മികച്ച പ്രതിവിധിയാണ്.
എങ്ങനെ ഉപയോഗിക്കണം -എല്ലാ ദിവസവും രാവിലെ ഭക്ഷ്യധാന്യങ്ങളില്‍ ചേര്‍ത്തോ, അല്ലെങ്കില്‍ ചൂട് വെള്ളത്തിനൊപ്പമോ കഴിക്കാം.

ആവണക്കെണ്ണ
നൂറ്റാണ്ടുകളായി മലബന്ധത്തിന് പരിഹാരമായി ഉപയോഗിക്കപ്പെടുന്നതാണ് ആവണക്കെണ്ണ. കുടലിലെ വിരകളെ കൊല്ലാന്‍ സഹായിക്കുന്ന ഘടകങ്ങള്‍ ഇതിലടങ്ങിയിട്ടുണ്ട്.
എങ്ങനെ ഉപയോഗിക്കണം - ഒരു സ്പൂണ്‍ ആവണക്കെണ്ണ നേരിട്ട് കുടിക്കുന്നത് നിങ്ങള്‍ ഇഷ്ടപ്പെടാനിടയില്ല. പകരം ചൂടുള്ള പാലിലോ വെള്ളത്തിലോ ചേര്‍ത്ത് കഴിക്കാം. രാത്രി ഉറങ്ങാന്‍ പോവുന്നതിന് മുമ്പായി ഇത് കുടിക്കാം.

ചീര
കുടലിലെ പ്രതലങ്ങളെ വൃത്തിയാക്കാനും, പുനര്‍നിര്‍മ്മിക്കാനും കഴിവുള്ളതാണ് ചീര.
എങ്ങനെ ഉപയോഗിക്കണം - 100 മില്ലി ചീര സത്ത് അതേ അളവില്‍ വെള്ളവുമായി ചേര്‍ത്ത് ദിവസം രണ്ട് തവണ വീതം കഴിക്കാം.

ഓറഞ്ച്
വിറ്റാമിന്‍ സിയുടെ മികച്ച ഉറവിടം മാത്രമല്ല ഫൈബറും ധാരാളമായി അടങ്ങിയതാണ് ഓറഞ്ച്.
എങ്ങനെ ഉപയോഗിക്കണം - ഒരെണ്ണം രാവിലെയും ഒരെണ്ണം വൈകുന്നേരവുമായി ദിവസം രണ്ട് ഓറഞ്ച് വീതം കഴിക്കുക. ഇത് മലബന്ധത്തിന് പരിഹാരം നല്‍കും.

പലതരം വിത്തുകള്‍
ഫൈബറിന്റെ മികച്ച ഉറവിടമായ ഇവ മലബന്ധത്തിന് പരിഹാരം നല്‍കും.
എങ്ങനെ ഉപയോഗിക്കണം - 2-3 സൂര്യകാന്തി വിത്ത്, അല്പം ചണവിത്ത്, എള്ള്, ബദാം എന്നിവ നന്നായി പൊടിച്ച് കഴിക്കാം. ദിവസം ഒരു ടേബിള്‍ സ്പൂണ്‍ വീതം ഒരാഴ്ചത്തേക്ക് കഴിക്കുക.

മലബന്ധം ഒഴിക്കാന്‍ സഹായിക്കുന്ന ഭക്ഷണരീതികള്‍
മലബന്ധം അകറ്റി നിര്‍ത്താന്‍ ആരോഗ്യകരമായ ഒരു ഭക്ഷണക്രമം പിന്തുടരേണ്ടതുണ്ട്.
1. മൈദ, പഞ്ചസാര, മറ്റ് സംസ്കരിച്ച ഭക്ഷ്യവസ്തുക്കള്‍ എന്നിവ ഒഴിവാക്കുക.
2. ലഘുവായ ഭക്ഷണങ്ങള്‍ കഴിക്കുക. രാത്രി ഉറങ്ങാന്‍ പോകുന്നതിന് 3-4 മണിക്കൂര്‍ മുമ്പ് ആഹാരം കഴിക്കണം.
3. പഴങ്ങളും പച്ചക്കറികളും ദൈനംദിന ആഹാരക്രമത്തിലുള്പ്പെടുത്തുക.
4. ഭക്ഷണം തയ്യാറാക്കുമ്പോള്‍ ജീരകം, മഞ്ഞള്‍,അയമോദകം എന്നിവ ചേര്‍ക്കുന്നത് മികച്ച ദഹനം ലഭിക്കാന്‍ സഹായിക്കും.
5. ദിവസം കുറഞ്ഞത് 8 ഗ്ലാസ്സ് വെള്ളമെങ്കിലും കുടിക്കുക. എല്ലാ ദിവസവും രാവിലെയും രാത്രി കിടക്കാന്‍ പോകുന്നതിന് മുമ്പും ഒരു ഗ്ലാസ്സ് ചൂട് വെള്ളം കുടിക്കുക.



Click it and Unblock the Notifications
