Latest Updates
-
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ് -
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം -
ലോക ഹൃദയ ദിനം: ദമ്പതികൾക്ക് ഹൃദയാരോഗ്യം കാക്കാൻ 30 ദിവസത്തെ ഈ ചാലഞ്ച് പരീക്ഷിക്കൂ -
2026 സെപ്റ്റംബർ 29: ഇന്ന് പുലർച്ചെ അപൂർവ്വ സർവാർത്ഥ സിദ്ധി യോഗം; പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഉത്തമം -
സെപ്റ്റംബർ 29 നക്ഷത്രഫലം: കരിയറിലും സാമ്പത്തികത്തിലും നേട്ടങ്ങൾ, 27 നാളുകാരുടെ ഇന്നത്തെ ദിവസം ഇങ്ങനെ! -
2026 സെപ്റ്റംബർ 28 രാശിഫലം: ഇന്ന് ഈ രാശിക്കാർക്ക് ഭാഗ്യദിനം, കരിയറിലും സാമ്പത്തികത്തിലും വൻ മാറ്റങ്ങൾ!
തടി കുറയ്ക്കാം, ആയുര്‍വേദത്തിലൂടെ
ദീര്‍ഘായുസ്സിന്റെ ശാസ്ത്രമാണ് ആയുര്‍വേദം. പ്രകൃതിയുമായി അടുത്ത് നില്ക്കുന്ന ഈ ചികിത്സ ആരോഗ്യകരമായ ജീവിതം നിങ്ങള്‍ക്ക് സമ്മാനിക്കും.
ആയുര്‍വേദത്തില്‍ പൊണ്ണത്തടി ഒരു ജീവിതശൈലീ രോഗമാണ്. ആയുര്‍വേദത്തില്‍ ഒന്നിനും കുറുക്കുവഴികള്‍ ഇല്ലെന്ന് ഓര്‍ക്കുക.
ജീവിതശൈലി ആരോഗ്യകരമാക്കുന്നതിനുള്ള ചില മാര്‍ഗ്ഗങ്ങള്‍ പരിചയപ്പെടാം.

ലളിതമായ ആഹാരം
ജീവിക്കാന്‍ വേണ്ടി കഴിക്കുക. ലഘുവും ലളിതവുമായ ആഹാരം ശീലമാക്കുക. ആഹാരം പാകം ചെയ്യുമ്പോള്‍ എണ്ണ എത്രത്തോളം കുറയ്ക്കാമോ അത്രത്തോളം കുറയ്ക്കുക. ആഹാരനിയന്ത്രണം ആരംഭിക്കുന്നതിന് മുമ്പ് ആഹാരം കഴിക്കുന്നതുമായി ബന്ധപ്പെട്ട സമീപനം മാറ്റേണ്ടതുണ്ട്. ഇത് അനാരോഗ്യകരമായ ആഹാരങ്ങള്‍ ഒഴിവാക്കാന്‍ സഹായിക്കും. അതുകൊണ്ട് എളുപ്പം ദഹിക്കുന്ന കഞ്ഞി, വേവിച്ച പച്ചക്കറികള്‍, പച്ചക്കറി സൂപ്പുകള്‍, ഗോതമ്പ് വിഭവങ്ങള്‍ മുതലായവ ശീലമാക്കുക.

ലഘുഭക്ഷണങ്ങള്‍
പൊരിച്ചതും എണ്ണമയമുള്ളതുമായ ലഘുഭക്ഷണങ്ങള്‍ ഒഴിവാക്കുക. വാഴയ്ക്കപ്പം പോലുള്ള നാടന്‍ കേരള വിഭവങ്ങള്‍, അധികം പൊരിക്കാത്ത പപ്പടം മുതലായവ കഴിക്കാവുന്നതാണ്.

നാരുകളടങ്ങിയ ധാന്യങ്ങളും പയര്‍വര്‍ഗ്ഗങ്ങളും
യവം അരി അല്ലെങ്കില്‍ നാരുകധാരാളമടങ്ങിയ ബാര്‍ലി പോലുള്ളവ വേവിച്ച പച്ചക്കറികകളോടൊപ്പം കഴിക്കുക. ഇവ കുറച്ച് കഴിച്ചാല്‍ പോലും വിശപ്പ് മാറും. ഉച്ചയ്ക്കോ രാത്രിയോ ഇത് നിര്‍ബന്ധമായും കഴിക്കുക. കഴിയുമ്പോഴൊക്കെ ഓട്സും ഡാലിയയും കഴിക്കുക. വിപണിയില്‍ ലഭിക്കുന്നതോ സംസ്കരിച്ചതോ ആയ ആഹാരസാധനങ്ങള്‍ ഒഴിവാക്കുക.

മധുരപലഹാരങ്ങളും ഡെസര്‍ട്ടുകളും
ചായയിലല്ലാതെ മറ്റൊരു ആഹാരസാധനത്തിലും മധുരം ഉപയോഗിക്കരുത്, മധുരപലഹാരങ്ങള്‍ ഒഴിവാക്കുക. യവം അരി രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയാതെ നിലനിര്‍ത്തും. ഇതുമൂലം വലിയ വിശപ്പും അനുഭവപ്പെടില്ല.

പ്രോട്ടീന്‍ ആഹാരങ്ങള്‍
സോയ, വിവിധതരം പരിപ്പുകള്‍, പച്ചക്കടല മുതലായ പ്രോട്ടീന്‍ അടങ്ങിയ ആഹാരസാധനങ്ങള്‍ കഴിക്കുക. ആയുര്‍വേദത്തില്‍ മാംസാഹരങ്ങള്‍ക്ക് യാതൊരു വിലക്കുമില്ല. പക്ഷെ ഹോര്‍മോണുകള്‍ കുത്തിവച്ച കോഴിയിറച്ചി ഒഴിവാക്കുക. ചെറിയ മീനുകള്‍ കറിവച്ച് കഴിക്കാവുന്നതാണ്, പൊരിച്ച് കഴിക്കുന്നത് ഗുണകരമല്ല.

പാനീയങ്ങള്‍
തൈരിനെക്കാള്‍ നല്ലത് മോരാണ്. കോഫി, ചായ മുതലായവയും ഉപയോഗിക്കാം. ദിവസവും കുറഞ്ഞത് 1500 മില്ലി ഇളംചൂട് വെള്ളം കുടിക്കുക. ഇത് ശരീരത്തിലെ ജലാംശം നിലനിര്‍ത്തുകയും വിശപ്പ് അകറ്റുകയും ചെയ്യും. ചൂട് വെള്ളം വിശപ്പ് കുറയ്ക്കാന്‍ വളരെ ഉത്തമമാണ്.

ഇഷ്ടവിഭവങ്ങള്‍ നിയന്ത്രിക്കാം
ചോറ് ധാരാളം കഴിക്കുന്ന ആളാണെങ്കില്‍, ഗോതമ്പ് ദോശ, ചപ്പാത്തി എന്നിവയിലേക്ക് മാറുക. നിങ്ങള്‍ക്ക് കഴിക്കുന്ന ആഹാരത്തിന്റെ അളവ് കുറയ്ക്കാന്‍ ഇത് സഹായിക്കും.

കലോറി അറിയുക
കഴിക്കുന്ന ആഹാരത്തിന്റെ കലോറി കണക്കാക്കുന്നത് നിറുത്തി, ആഹാരശീലം ക്രമീകരിക്കുക. ആരോഗ്യകരമായ ആഹാരശീലങ്ങളും ആഹാരം കഴിക്കുന്നതുമായി ബന്ധപ്പെട്ട മനോഭാവവും മാറുന്നതോടെ തടി താനേ കുറയും.

ശീലങ്ങള്‍
രാവിലെ എഴുന്നേല്ക്കുക, പകല്‍സമയത്ത് ഉറങ്ങാതിരിക്കുക, രാത്രി വൈകി ടിവി കണ്ടിരിക്കാതിരിക്കുക തുടങ്ങിയവയും ശീലിക്കേണ്ടതാണ്.
മേല്‍പ്പറഞ്ഞ ശീലങ്ങള്‍ ഒരുമാസക്കാലം പാലിച്ചാല്‍, നിങ്ങളുടെ ഭാരം കുറഞ്ഞ് തുടങ്ങും.



Click it and Unblock the Notifications
