Latest Updates
-
ബോളിവുഡിലെ ഓസെംപിക് തരംഗം; വണ്ണം കുറയ്ക്കാൻ മരുന്ന് തേടുമ്പോൾ ഈ അപകടങ്ങൾ അറിയാതെ പോകരുത് -
മഴക്കാലത്തെ ഫംഗസ് ബാധ പേടിപ്പെടുത്തുന്നുണ്ടോ? ചർമ്മത്തെ സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
മഴക്കാലത്ത് ഹിമാലയൻ യാത്രയാണോ? അട്ട കടിയും ചർമ്മരോഗങ്ങളും ഒഴിവാക്കാൻ ഈ മുൻകരുതലുകൾ മതി -
2026 ജൂലൈ 14 മുതൽ ഗുരു അസ്തമയം: ജീവിതത്തിൽ വലിയ മാറ്റങ്ങൾ, ഈ രാശിക്കാർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
സൂര്യ-ബുധ കാസിമി: ആശയക്കുഴപ്പങ്ങൾ നീക്കി ജീവിതത്തിൽ വ്യക്തത കൊണ്ടുവരാൻ ഈ സമയം പ്രയോജനപ്പെടുത്തൂ! -
ഇന്ന് ജൂലൈ 12: വൃദ്ധി യോഗത്തിൽ തൊഴിൽ-സാമ്പത്തിക നേട്ടങ്ങൾ കൊയ്യാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ! -
2026 ജൂലൈ 12: ഈ 5 രാശിക്കാർക്ക് ഇന്ന് ഭാഗ്യകാലം, കരിയറിലും സാമ്പത്തിക രംഗത്തും വൻ നേട്ടം! -
ജൂലൈ 12 ഞായറാഴ്ച: 27 നക്ഷത്രക്കാർക്കും സവിശേഷ മാറ്റങ്ങൾ, രാഹുകാലവും ശുഭമുഹൂർത്തവും അറിയാം! -
ജൂലൈ 12 രാശിഫലം: ഇന്ന് ഭാഗ്യം തെളിയുന്ന രാശിക്കാർ ഇവർ; ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം -
മഴക്കാലത്ത് ചർമ്മം ചൊറിഞ്ഞു തടിക്കുന്നുണ്ടോ? ഈ ലളിതമായ കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി!
ഫാസ്റ്റ്ഫുഡുകളിലെ കൊഴുപ്പ് നിയന്ത്രിക്കാം
രുചി നല്ലതാണ് എന്ന കാരണത്താല്‍ തന്നെയാണ് എല്ലാവരും ഫാസ്റ്റ് ഫുഡുകള്‍ ഇഷ്ടപ്പെടുന്നത്. എന്നാല്‍ ആ രുചിക്ക് പിന്നിലെ പ്രധാന വസ്തുക്കള്‍ കൊഴുപ്പും ഉപ്പുമാണ്. അതിനാല്‍ തന്നെ ഫാസ്റ്റ് ഫുഡ് ഉപയോഗത്തില്‍ ശ്രദ്ധ പുലര്‍ത്തേണ്ടതുണ്ട്.
ഫാസ്റ്റ് ഫുഡ് കമ്പനികളിലെ മുന്‍നിരക്കാരനായ മക് ഡൊണാള്‍ഡ്സ് തന്നെയാണ് അവയിലെ കൊഴുപ്പിന്റെ കാര്യത്തിലും ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നത്. വലിയ ഒരെണ്ണത്തില്‍ തന്നെ 540 കലോറിയും 34 ഗ്രാം കൊഴുപ്പമുണ്ട്. എന്നാല്‍ ഒരു ഹാംബര്‍ഗറും സാലഡുമാണെങ്കില് 200 കലോറി കുറയ്ക്കാനാകും. നിങ്ങള്‍ക്ക് ഡെസര്‍ട്ട് കഴിക്കാനാണ് ആഗ്രഹമെങ്കില്‍ മക്ഫ്ലൂറിയില് നിന്ന് ഒരു പ്ലെയിന്‍ വാനില കോണ്‍ കഴിക്കുന്നത് വഴി 300 കലോറിയാണുണ്ടാവുക.
ബര്‍ഗര്‍ കിങ്ങ് ഡബിള്‍ വോപ്പറിന്റെ ബര്‍ഗറും ചീസും കൂടി 900 കലോറിയും, 64 ഗ്രാം കൊഴുപ്പും വരും. ഇത് ഒരു ദിവസത്തേക്ക് മതിയാകുന്ന കലോറിയാണ്. മെനേസ് ഇല്ലാത്ത സാന്ഡ്വിച്ചില് 290 കലോറിയും, 12 ഗ്രാം കൊഴുപ്പുമാണ് ഉണ്ടാവുക.

കെ.എഫ്.സി പൊരിച്ച ഭക്ഷണങ്ങളിലെ കൊഴുപ്പിന്റെയും കലോറിയുടെയും പേരില്‍ ഏറെ കുപ്രസിദ്ധമാണ്. മൂന്ന് ക്രിസ്പി സ്ട്രൈപില് 400 കലോറിയും, 24 ഗ്രാം കൊഴുപ്പമുണ്ട്. ടെന്‍ഡര്‍ റോസ്റ്റ് ചിക്കനിലാകട്ടെ 250 കലോറിയും 11 ഗ്രാം കൊഴുപ്പുമാണുള്ളത്. സൈഡ് ഡിഷുകളും ഇത്തരത്തില്‍ കൊഴുപ്പ് കൂട്ടുന്നവയാണ്. പുഴുങ്ങിയ ഉരുളക്കിഴങ്ങും ഗ്രേവിയും 130 കലോറിയും 4.5 ഗ്രാം കൊഴുപ്പും അടങ്ങിയതാണ്. കാബേജുകൊണ്ടുണ്ടാക്കുന്ന കോല്സ്ലായില് 190 കലോറിയും, 11 ഗ്രാം കൊഴുപ്പും അടങ്ങിയിരിക്കുന്നു.
പിസ്സ ഹട്ടും ഇക്കാര്യത്തില്‍ പിന്നിലല്ല. പിസ്സ ഉണ്ടാക്കാനുപയോഗിക്കുന്ന ചീസ് കൊഴുപ്പ് ഉയര്‍ന്ന തോതില്‍ അടങ്ങിയതാണ്. പച്ചക്കറികൊണ്ടുള്ള പിസ്സ 500 കലോറിയും, 23 ഗ്രാം കൊഴുപ്പും അടങ്ങിയതാണ്. മാംസം കൊണ്ടുള്ളതില് 760 കലോറിയും, 41 ഗ്രാം കൊഴുപ്പുമുണ്ട്. അതുകൊണ്ട് തന്നെ പച്ചക്കറികൊണ്ടുള്ളതാണ് അനുയോജ്യം.
ഫാസ്റ്റ് ഫുഡില്‍ കലോറി,ഉപ്പ്, കൊഴുപ്പ് എന്നിവയുടെ അളവ് വളരെ ഉയര്‍ന്നതാണ്. പല ഫാസ്റ്റ് ഫുഡ് റസ്റ്റോറന്റുകളിലും മെനുവിലുള്ള വിഭവങ്ങളുടെ പോഷകമൂല്യം രേഖപ്പെടുത്തിയ ലിസ്റ്റ് ലഭ്യമാണ്. ഇത് നിങ്ങള്‍ക്ക് ആവശ്യപ്പെടാവുന്നതാണ്. ശരീരഭാരം കുറയ്ക്കാനായി ശ്രമിക്കുന്ന അവസരത്തില്‍ ഏറ്റവും പ്രിയങ്കരമായ ഇനമാവും ഏറ്റവും ദോഷകരമായി മാറുക.
നിങ്ങള്‍ പതിവായി ഫാസ്റ്റ് ഫുഡുകള്‍ കഴിക്കുന്ന ആളാണെങ്കില്‍ ഏതാണ് കഴിക്കാവുന്നത്, ഏതാണ് ഒഴിവാക്കേണ്ടത് എന്ന് അറിഞ്ഞിരിക്കണം. ഇത് മനസിലാക്കാന്‍ പ്രമുഖ ഫാസ്റ്റ് ഫുഡ് കമ്പനികളുടെ വെബ്സൈറ്റില്‍ തിരഞ്ഞാല്‍ മതി. അഥവാ അവരത് പ്രദര്ശിപ്പിക്കുന്നില്ലെങ്കില് അത് ആവശ്യപ്പെട്ട് മെയില്‍ അയക്കുക. കഴിക്കുന്ന ഭക്ഷണത്തെക്കുറിച്ച് ശരിയായ അറിവില്ലെങ്കില്‍ ശരീരഭാരം കുറയ്ക്കുക എന്നത് അത്ര എളുപ്പമാകില്ല.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications