Latest Updates
-
ചന്ദ്രൻ മകരം രാശിയിലേക്ക്: കരിയറിൽ വലിയ മാറ്റങ്ങൾ, ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ നേട്ടമുണ്ടാക്കാം -
ശനി വക്രഗതി 2026: കുംഭം, മീനം, മേടം രാശിക്കാർക്ക് ഇനി നിർണ്ണായക സമയം; ശ്രദ്ധിക്കേണ്ടത് എന്ത്? -
ജൂലൈ 27: വൈധൃതി യോഗം; സാമ്പത്തിക ഇടപാടുകളിൽ ജാഗ്രത വേണം, ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ അറിയാം -
ജൂലൈ 27: ഈ 5 രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, കരിയറിലും സാമ്പത്തിക രംഗത്തും വൻ നേട്ടം! -
2026 ജൂലൈ 27 സോമപ്രദോഷം: ചന്ദ്രന്റെ രാശിമാറ്റം ഈ നക്ഷത്രക്കാർക്ക് നൽകുന്നത് വൻ നേട്ടങ്ങൾ -
2026 ജൂലൈ 26 രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, കരിയറിലും സാമ്പത്തിക നേട്ടങ്ങൾ ഉറപ്പ്! -
9 കിലോ കുറച്ച് കുനാൽ കെമ്മു; വാട്ടർ ഫാസ്റ്റിംഗ് ശരിക്കും സുരക്ഷിതമാണോ? അറിയേണ്ടതെല്ലാം -
സലൂണിൽ പോകുമ്പോൾ ഈ അശ്രദ്ധ വേണ്ട, ഹെപ്പറ്റൈറ്റിസ് വരാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഗോവയിലെ മഴക്കാല യാത്ര: ചർമ്മവും മുടിയും സുരക്ഷിതമാക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഗുരു ആദിത്യ യോഗം: ഈ ബുധനാഴ്ച ജീവിതത്തിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരാൻ ഈ സമയം എങ്ങനെ പ്രയോജനപ്പെടുത്താം?
'നിങ്ങള്‍ ഗാഢനിദ്രയിലാണ്'
നിങ്ങളുടെ മാനസികാവസ്ഥ മെച്ചപ്പെടുത്തി നന്നായിരിക്കുകയാണെന്ന തോന്നല്‍ നല്കാന് ഉറക്കത്തിന് കഴിയും . കണ്ണിന് ചുറ്റുമുള്ള കറുത്ത പാടുകള്‍ അകറ്റാനും ഉറക്കത്തിന് കഴിയും. ആരോഗ്യകരമായ ജീവിതശൈലിയില്‍ മതിയായ ഉറക്കത്തിന്റെ സ്ഥാനം വളരെ വലുതാണ്. നന്നായി ഉറങ്ങി ഉണരുമ്പോള്‍ ഉന്മേഷം അനുഭവപ്പെടുകയും ദൈനം ദിന പ്രവര്‍ത്തികള്‍ ചെയ്യുന്നതിന് ഉന്മേഷം തോന്നുകയും ചെയ്യും.
രോഗങ്ങളില്‍ നിന്നും മുക്തി നേടുന്നതിനും സമ്മര്‍ദ്ദങ്ങള്‍ കൈകാര്യം ചെയ്യുന്നതിനും രാത്രയില്‍ നല്ല ഉറക്കം ലഭിക്കണം.
നിങ്ങളുടെ ശരീരം ഉറക്കത്തിന്റെ വിവിധ ഘട്ടങ്ങളിലൂടെ കടന്നു പോകുന്നതിനെ കുറിച്ച് അറിയാമോ? ദൃഷ്ടി ചലന വിഹീന നിദ്ര (എന്‍ആര്‍ഇഎം) അഥവ ഗാഢനിദ്ര , ദ്രുത ദൃഷ്ടി ചലന നിദ്ര അഥവ സജീവ നിദ്ര (ആര്‍ഇഎം) എന്നിങ്ങനെ പ്രധാനമായും രണ്ട് തരം ഉറക്കങ്ങളാണ് ഉള്ളത്.
ഉറക്കത്തിന്റെ ചില ഘട്ടങ്ങള്‍

ദൃഷ്ടി ചലന വീഹീന നിദ്ര
നിങ്ങള്‍ ഉറങ്ങുമ്പോള്‍ ശരീര ചക്രം എന്ആര്ഇഎംമ്മിനും ആര്ഇഎമ്മിനും ഇടയില്‍ മാറികൊണ്ടിരിക്കും. ദൃഷ്ടി ചലന രഹിത നിദ്രയെ നാല് വ്യത്യസ്ത ഘട്ടങ്ങളായി വിഭജിച്ചിട്ടുണ്ട്. ഉക്കത്തിന്റെ ഓരോ ഘട്ടങ്ങളും 4 മുതല്‍ 5 മിനുട്ട് നീണ്ടു നില്ക്കും. ദ്രുത ദൃഷ്ടി ചലന നിദ്രയ്ക്ക് മുമ്പ് ഉറക്കത്തിന്റെ ഓരോ ഘട്ടങ്ങളും വ്യത്യസ്ത ഘട്ടങ്ങളുടെ(1-4) പുരോഗതി ഉള്‍ക്കൊള്ളുകയും പിന്നീട് തിരികെ പോവുകയും ചെയ്യും. യാത്ര വയര്‍ കേടു വരുത്താതിരിയ്ക്കാന്‍.....
ഒന്നാം ഘട്ടം
നിദ്രാ ചക്രത്തിന്റെ വിവിധ ഘട്ടങ്ങളുടെ തുടക്കമായിട്ടാണ് ഒന്നാം ഘട്ടത്തെ കണക്കാക്കുന്നത്. ഉറക്കത്തിന്റെ ഈ ഘട്ടം സ്ഥിതി മാറ്റത്തിന്റെ കാലയളവാണ് എന്നതാണ് ഏറ്റവും പ്രധാനം, ഉറക്കത്തിനും ഉറക്കമില്ലായ്മയ്ക്കും ഇടയിലായിരിക്കുന്ന അവസ്ഥ. യഥാര്‍ത്ഥത്തില്‍ നേരിയ ഉറക്കത്തിന്റെ കാലയളവായിട്ടാണ് ഇതിനെ കണക്കാക്കുന്നത്. ഈ ഘട്ടത്തില്‍ ഉറക്കം 5 മുതല്‍ 10 മിനുട്ട് വരെ നീണ്ടു നില്ക്കാം. ഈ ഘട്ടത്തിലാണ് മസ്തിഷ്കം ഉയര്‍ന്ന ആവേഗത്തിലുള്ള തീറ്റാ
തരംഗങ്ങള്‍ പുറപ്പെടുവിക്കുന്നത്. ഈ കാലയളവില്‍ ആളുകള്‍ 7 മിനുട്ട് നേരം ഉറക്കത്തിലായിരിക്കുമെന്ന് ഗവേഷണങ്ങള്‍ പറയുന്നു.
രണ്ടാം ഘട്ടം
ഈ ഘട്ടത്തില്‍ 20 മിനുട്ട് നേരം ഉറക്കം നീണ്ടു നില്ക്കും. വേഗത്തിലുള്ള താളാത്മകമായ മസ്തിഷ്ക തരംഗങ്ങളെ സൃഷ്ടിക്കാന്‍ ഈ ഘട്ടത്തില്‍ പ്രവണത ഉണ്ടാകും. മസ്തിഷകത്തിന്റെ ഈ പ്രവര്‍ത്തനം ഉറക്കത്തിന്റെ അച്ചുതണ്ട് എന്നാണ് അറിയപ്പെടുന്നത്.
മൂന്നാം ഘട്ടം
ഉറക്കത്തിന്റെ മൂന്നും നാലും ഘട്ടങ്ങള്‍ ഗാഢനിദ്ര ഘട്ടമായാണ് കണക്കാക്കുന്നത്. ഈ ഘട്ടത്തില്‍ ഡെല്‍റ്റ എന്നറിയപ്പെടുന്ന ആഴത്തിലും സാവധാനത്തിലും ഉള്ള മസ്തിഷ്ക തരംഗമാണ് ഉണ്ടാകുന്നത്.മൂന്നാം ഘട്ടത്തില്‍ ചുറ്റും നടക്കുന്ന ശബ്ദങ്ങളോ പ്രവര്‍ത്തനങ്ങളോ ഒന്നും അറിയാത്ത വിധം ഗാഢ നിദ്രയിലായിരിക്കും.
നാലാം ഘട്ടം
മൂന്നാം ഘട്ടത്തിന് ശേഷം നിദ്രാ ചക്രത്തിലെ ഏറ്റവും രസകരമായ ഘട്ടമാണ് .ദ്രുത ദൃഷ്ടി ചലന ഘട്ടമാണിത്. മുന്‍ ഘട്ടത്തേതിലും ഗാഢമായ ഉറക്കമാണ് ഈ ഘട്ടത്തില്‍. നാലാം ഘട്ടം ഡെല്‍റ്റ നിദ്ര എന്നാണ് അറിയപ്പെടുന്നത് കാരണം ഡെല്‍റ്റ തരംഗങ്ങള്‍ക്ക് കൂടുതല്‍ പ്രാധാന്യം ഈ ഘട്ടത്തിലാണ്. വേഗം കുറഞ്ഞ തരംഗം അഥവ ഡെല്‍റ്റ നിദ്ര എന്നാണ് ഈ ഘട്ടം അറിയപ്പെടുന്നത്. നാലാംഘട്ടത്തില്‍ കൂടുതല്‍ ഉത്തേജിതനാവുകയും ക്രമരാഹിത്യം അനുഭവപ്പെടുകയും ചെയ്യും
ആര്‍ഇഎം
നാലാംഘട്ടത്തിന് ശേഷം ഉള്ള ഘട്ടം ആര്‍ഇഎം എന്നാണ് അറിയപ്പെടുന്നത്. ആര്‍ഇഎം ദൃഷ്ടി ചലനവും ഉയര്‍ന്ന് മസ്തിഷ്ക പ്രവര്‍ത്തനവും ഉള്ള ഘട്ടമാണ്. ആര്‍ഇഎം നിദ്രയില്‍ മസ്തിഷകത്തിന്റെ പ്രവര്‍ത്തനം കൂടുന്നതിനാല്‍ ധാരാളം സ്വപ്നങ്ങള്‍ കാണും. കൂടാതെ ഈ ഘട്ടത്തില്‍ സ്വന്തം ഇച്ഛയിലുള്ള പേശികള്‍ മരവിച്ചതായി തോന്നും .
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications