Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
തലവേദന മാറ്റും ഗുളികകള്‍ക്ക് പാര്‍ശ്വഫലങ്ങളും
ജീവിതത്തില്‍ ഒരിക്കലെങ്കിലും തലവേദന വരാത്തവര്‍ ചുരുങ്ങും. തലവേദന തന്നെ പല തരമുണ്ട്. മൈഗ്രേന് പോലുള്ള തലവേദനകള്‍ ജീവിതകാലം മുഴുവന്‍ ശല്യപ്പെടുത്തുന്നതവയാണെന്നു പറയുന്നതിലും തെറ്റില്ല.
തലവേദനയ്ക്കു കാരണങ്ങള്‍ പലതുണ്ടാകാം. അസുഖം കാരണം തലവേദനയുണ്ടാകാം, സ്ട്രെസ് പോലുള്ള പ്രശ്നങ്ങള്‍ തലവേദനയക്കു കാരണമാകാം.
ചില തലവേദനകള്‍ മരുന്ന കൂടാതെ തന്നെ മാറും. ഉറങ്ങിയാല്‍, കാപ്പി കുടിച്ചാല്‍, റിലാക്സ് ചെയ്താല്‍ ഇങ്ങനെ തലവേദന മാറാന്‍ പല വഴികളുമുണ്ട്. എന്നാല്‍ ചിലര്‍ക്കാവട്ടെ, മരുന്നു കഴിച്ചാല്‍ മാത്രമേ തലവേദന മാറുകയുള്ളൂ. ഇതൊരു ശീലമായാല്‍ പിന്നെ വിടുതല്‍ നേടാനും ബുദ്ധിമുട്ടാണ്.
തലവേദനയ്ക്ക് ഗുളികകള്‍ കഴിയ്ക്കുന്നത് താല്‍ക്കാലിക ആശ്വാസം നല്‍കുമെങ്കിലും ഇത് വരുത്തി വയ്ക്കുന്ന മറ്റു പല പാര്‍ശ്വഫലങ്ങളുമുണ്ട്. ഇവയെന്തൊക്കെയെന്നറിയൂ,

തലചുറ്റല്‍
തലവേദനയ്ക്ക് തുടര്‍ച്ചയായി ഗുളികകള്‍ കഴിച്ചാല്‍ തലചുറ്റല്‍ പോലുള്ള പ്രശ്നങ്ങളുണ്ടാകാന്‍ സാധ്യത കൂടുതലാണ്.

വന്ധ്യതാ പ്രശ്നങ്ങള്‍
തലവേദനയ്ക്കുള്ള ഗുളികകള്‍ കഴിയ്ക്കുന്നത് വന്ധ്യതാ പ്രശ്നങ്ങള്‍ വരുത്തി വയ്ക്കും. പ്രത്യേകിച്ച് സ്ത്രീകള്‍ക്ക്.

മലബന്ധം
മലബന്ധം ഇത്തരം ഗുളികകള്‍ വരുത്തുന്ന മറ്റൊരു പാര്‍ശ്വഫലമാണ്.

ഡിപ്രഷന്
ഇത്തരം ഗുളികകള്‍ കഴിയ്ക്കുന്നത് ഡിപ്രഷന് വരുത്തിവയ്ക്കാനും കാരണമാകും.

വേദന
കാലുകളിലും കൈമുട്ടുകളിലുമെല്ലാം വേദനയുണ്ടാകുന്നത് ഇത്തരം ഗുളികകള്‍ വരുത്തി വയ്ക്കുന്ന മറ്റൊരു ദോഷഫലമാണെന്നു പറയാം.

അലര്‍ജി
തലവേദനയക്കുള്ള ഗുളികകളുടെ അമിത ഉപയോഗം ചര്‍മത്തില്‍ അലര്‍ജിയ്ക്കുള്ള കാരണവുമാകും.

ഛര്‍ദി
ചിലര്‍ക്ക് തലവേദനയ്ക്കുള്ള ഗുളികകള്‍ കഴിയ്ക്കുന്നത് ഛര്‍ദിയും മനംപിരട്ടലും ഉണ്ടാക്കാറുമുണ്ട്.

നെഞ്ചെരിച്ചില്‍
നെഞ്ചെരിച്ചില്‍ ഇത്തരം ഗുളികകള്‍ ഉണ്ടാക്കുന്ന മറ്റൊരു ദൂഷ്യഫലമാണ്.

ലിവര്‍
ഗുളികകളുടെ അമിത ഉപയോഗം ലിവര്‍ പ്രശ്നങ്ങള്‍ക്ക് വഴിയൊരുക്കും.

രക്തസംബന്ധമായ പ്രശ്നങ്ങള്‍
തലവേദനകള്‍ക്കുള്ള ഇത്തരം ഗുളികകള്‍ രക്തസംബന്ധമായ പ്രശ്നങ്ങളും വരുത്തു വയ്ക്കും.

ഊര്‍ജം
ഇത്തരം ഗുളികകളുടെ തുടര്‍ച്ചയായ ഉപയോഗം ഊര്‍ജം നശിപ്പിയ്ക്കും, തളര്‍ച്ചയും ക്ഷീണവുമുണ്ടാക്കും.

രക്തസ്രാവം
ഗുളികകള്‍ ഉപയോഗിച്ച് തലവേദന മാറ്റുന്ന ശീലം ചിലരില്‍ മൂക്കില്‍ നിന്നുള്ള രക്തസ്രാവത്തിന് വഴിയൊരുക്കാറുണ്ട്.

മാറിടവേദന
സ്ത്രീകളില്‍ മാറിടവേദനയ്ക്ക് ഇത്തരം ഗുളികളുടെ ഉപയോഗം വഴി വയ്ക്കും.

സ്ട്രോക്ക്
സ്ട്രോക്ക് പോലുള്ള പ്രശ്നങ്ങള്‍ക്ക് തലവേദനയ്ക്കുള്ള ഗുളികകളുടെ നിരന്തരഉപയോഗം വഴി വയ്ക്കുന്നതായി തെളിഞ്ഞിട്ടുണ്ട്.



Click it and Unblock the Notifications
