Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
കാപ്പി ഒഴിവാക്കൂ, ഗുണം പറഞ്ഞു തരാം
കള്ളിനെപ്പോലെയാണ് കാപ്പി എന്നു വേണമെങ്കില്‍ പറയാം. ഒരിക്കല്‍ അഡിക്റ്റായാല്‍ പിന്നീട് ഉപേക്ഷിക്കാന്‍ ബുദ്ധിമുട്ടും.

കാപ്പിയിലെ കഫീനാണ് ഇവിടെ വില്ലനാകുന്നത്. ഇത് വീണ്ടും വീണ്ടും കാപ്പി ഉപയോഗിക്കാനുള്ള ഒരു തോന്നലുണ്ടാക്കുന്നു. ചെറിയ രീതിയിലുള്ള കഫീന്‍ പ്രശ്നങ്ങളുണ്ടാക്കില്ലെങ്കിലും കഫീന്‍ അളവു കൂടുമ്പോള്‍ ആരോഗ്യത്തിന് ധാരാളം പ്രശ്നങ്ങലുണ്ടാക്കുന്നു. കാപ്പി ഒഴിവാക്കിയാലുള്ള ഗുണങ്ങളെക്കുറിച്ച് അറിയൂ.
കഫീന്‍ അളവ് കൂടുമ്പോള്‍ ഇത് തലച്ചോറിലെ കേന്ദ്ര നാഡീവ്യൂഹത്തെ ബാധിക്കും. ഹൃദയമിടിപ്പ് കൂടുതലാകും. എപ്പോഴും മൂത്രമൊഴിക്കുവാന്‍ തോന്നും. ഛര്‍ദി, അസ്വസ്ഥത, ഡിപ്രഷന്, വിറയല്‍ തുടങ്ങിയ പല പ്രശ്നങ്ങളുമുണ്ടാകും.
ജോലിക്കിടെയും പഠിക്കുമ്പോഴും ഉറക്കം വരാതിരിക്കാന്‍ കാപ്പി നല്ലതാണ്. എന്നാല്‍ കാപ്പി ഉപയോഗം കൂടുമ്പോള്‍ ഉറങ്ങണമെന്നുണ്ടെങ്കിലും ഉറക്കം വരാത്ത അവസ്ഥയുണ്ടാകും. ഉറക്കക്കുറവ് ശരീരത്തിന്റെ ആകെയുള്ള ആരോഗ്യനിലയെ ബാധിക്കുകയും ചെയ്യും.
ഹൈപ്പര്ടെന്ഷന് ഉള്ളവര്‍ കാപ്പി ഉപയോഗം കുറയ്ക്കുകയാണ് ചെയ്യുന്നത്. ഹൈപ്പര്ടെന്ഷന് കൂടാന്‍ കാപ്പിയിലെ കഫീന്‍ വഴിയൊരുക്കം. രക്തസമ്മര്‍ദം കൂട്ടാനും കാപ്പി വഴി വയ്ക്കും. അമിതമായ ഉത്കണ്ഠയും ഒരു രോഗം തന്നെ. കാപ്പി ഇതിനും കാരണമാകും.
നാഡീവ്യവസ്ഥയെ ബാധിക്കുന്നതു കൊണ്ട് കാപ്പി ദേഷ്യം, അസ്വസ്ഥത തുടങ്ങിയവയ്ക്ക് വഴിയൊരുക്കും. ബിപി കൂടാനും ശാരീരിക, മാനസിക നില തകരാറിലാകാനും ഇത് കാരണവുമാകും. കാപ്പി കുറച്ചാല്‍ ഗുണമുണ്ടാകുകയും ചെയ്യും.
ഗ്യാസ്, അസിഡിറ്റി തുടങ്ങിയ പ്രശ്നങ്ങള്‍ക്കും കാപ്പിയിലെ കഫീന്‍ കാരണമാകും. ഗ്യാസ് പ്രശ്നങ്ങള്‍ അലട്ടുന്നവരാണെങ്കില്‍ കാപ്പികുടി ഒഴിവാക്കുന്നതാണ് ബുദ്ധി.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
