Latest Updates
-
മഴക്കാലത്ത് ചർമ്മം ചൊറിഞ്ഞു തടിക്കുന്നുണ്ടോ? ഈ ലളിതമായ കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി! -
വെളുക്കാൻ തേക്കുന്ന ക്രീമുകൾ അപകടമോ? ഈ മൂന്ന് ബ്രാൻഡുകൾ ഉടൻ ഒഴിവാക്കൂ! -
ചന്ദ്രൻ മിഥുനം രാശിയിൽ: ഈ രാശിക്കാർക്ക് ഭാഗ്യം, ഡിജിറ്റൽ ഇടപാടുകളിൽ ശ്രദ്ധ വേണം! -
2026 ജൂലൈ 11: ഈ 5 രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, കരിയറിലും സാമ്പത്തിക രംഗത്തും വൻ നേട്ടം! -
ജൂലൈ 11 ശനിയാഴ്ച: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, കരിയറിലും സാമ്പത്തിക നേട്ടവും ഉറപ്പ്! -
വെള്ളിയാഴ്ചത്തെ രാശിഫലം: ഈ 12 രാശിക്കാർക്കും ഇന്ന് ഭാഗ്യദിനം, ഗ്രഹനിലയിൽ വമ്പൻ മാറ്റങ്ങൾ -
മുംബൈയിൽ എലിപ്പനി ജാഗ്രത: വെള്ളക്കെട്ടിലൂടെ നടന്നവരാണോ നിങ്ങൾ? 72 മണിക്കൂറിനുള്ളിൽ ഈ മുൻകരുതലുകൾ എടുക്കൂ -
അമർനാഥ് യാത്ര: മഴയും തണുപ്പും ചർമ്മത്തെ ബാധിക്കുമോ? പാദങ്ങൾ സുരക്ഷിതമാക്കാൻ ഈ മുൻകരുതലുകൾ -
മഴക്കാലത്ത് വയർ വീർക്കുന്നുണ്ടോ? ഇത് കൊഴുപ്പല്ല, നീർക്കെട്ടാണ്; പരിഹാരമിതാ -
മഴക്കാലത്ത് ഡൽഹിയിൽ ചർമ്മവും മുടിയും നശിക്കുന്നുണ്ടോ? ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ
തണുപ്പ് കാലത്തെ സുരക്ഷിത വ്യായാമങ്ങള്‍
തണുത്തുറഞ്ഞ പ്രഭാതം ഒരിക്കലും വ്യായാമങ്ങള്‍ ചെയ്യാന്‍ പ്രേരിപ്പിക്കുന്നവയല്ല. അവ അലസതയും മടിയും നിറഞ്ഞതാവും. അത്തരമൊരു കാലാവസ്ഥയില്‍ നേരത്തെ എഴുന്നേല്ക്കുക എന്നത് അല്പം പ്രയാസമുള്ള കാര്യം തന്നെ. വൈകുന്നേരത്തെ വ്യായാമങ്ങളും അത്തരത്തില്‍ തന്നെയാവും. തണുത്ത കാറ്റ് പേശികളെ മരവിപ്പിക്കുകയും മന്ദതയുണ്ടാക്കുകയും ചെയ്യും. ഈ സ്തംഭനം മറികടന്നാല്‍ മാത്രമേ ശരീരത്തിന്റെ കരുത്തിനെ ശക്തിപ്പെടുത്താനാവൂ.
ശൈത്യകാലത്ത് ശരീരത്തിന് കരുത്ത് നല്‍കാനുള്ള ഏക മാര്‍ഗ്ഗമാണ് വ്യായാമം. തണുപ്പുള്ള അന്തരീക്ഷത്തില്‍ വ്യയാമങ്ങള്‍ ഉന്മേഷം നല്‍കും. വ്യായാമങ്ങള്‍ ചെയ്യുന്നത് വഴി ശരീരത്തില്‍ ചൂട് നിലനിര്‍ത്താനും ശാരീരിക പ്രവര്‍ത്തനങ്ങളെ സജീവമാക്കാനുമാകും. പ്രഭാതത്തിലെ വ്യായാമം വഴി ശരീരത്തെ അനുദിന ജോലികള്‍ക്കായി തയ്യാറാക്കാനാകും.
വ്യായാമങ്ങള്‍ പതിവായും നിഷ്ഠയോടെയും ചെയ്തുപോരേണ്ടതാണ്. എന്നാല്‍ അവയ്ക്കൊപ്പം ശൈത്യകാലത്തെ വ്യായാമത്തില്‍ ചില സുരക്ഷാ മുന്‍കരുതലുകളും ആവശ്യമാണ്. പതിവായി ചെയ്യുന്ന വ്യായാമരീതികള്‍ തണുപ്പ് കാലത്ത് അനുയോജ്യമായിരിക്കില്ല. തണുപ്പ് കാലത്ത് ചര്‍മ്മം വരളുന്നത് സാധാരണമാണ്. പതിവ് വ്യായാമങ്ങള്‍ പോലും ആരോഗ്യത്തിന് വിപരീത ഫലങ്ങളും പോറലുകളും, വേദനയും മറ്റ് ആരോഗ്യപ്രശ്ങ്ങളുമുണ്ടാക്കിയേക്കാം. ശൈത്യകാലത്ത് വ്യായാമം ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ടുന്ന ചില കാര്യങ്ങളാണ് ഇവിടെ പറയുന്നത്.

1. ചൂട് നല്കുന്ന വസ്ത്രങ്ങള്‍
ചര്‍മ്മത്തിനും, ശരീരത്തിനും രൂക്ഷമായ അനുഭവമാണ് തണുപ്പ് നല്‍കുക. തണുപ്പ് കാലത്ത് ശരിയായി വസ്ത്രം ധരിക്കാതെ വ്യായാമങ്ങളിലേര്പ്പെട്ടാല് അത് ജലദോഷവും ചുമയും ബാധിക്കാന്‍ ഇടയാക്കും. ചെവി മൂടി ഒരു മഫ്ളറോ, സ്കാര്‍ഫോ കെട്ടണം. കാറ്റും, തണുപ്പും ചെവിയെ പെട്ടന്ന് തന്നെ ദോഷകരമായി ബാധിക്കും. ജാക്കറ്റ്, സോക്സ്, കട്ടിയുള്ള പാന്റ്സ് തുടങ്ങിയവയൊക്കെ ധരിച്ചേ തുറന്ന സ്ഥലത്ത് വ്യായാമം ചെയ്യാവൂ. അതുപോലെ തണുത്ത കാറ്റ് അധികമായി എല്ക്കാതെ ശ്രദ്ധിക്കണം. ഈ കാര്യങ്ങള്‍ ശ്രദ്ധിക്കുന്നത് തുറന്ന അന്തരീക്ഷത്തില്‍ വ്യായാമം ചെയ്യുന്നവര്‍ക്ക് ഉപകാരപ്രദമായിരിക്കും.

2. ശരിയായ വ്യായാമം
തണുപ്പ് കടുത്തതാണെങ്കില്‍ ശരീരത്തിലെ സന്ധികളും തണുത്തിരിക്കും. അക്കാരണത്താല്‍ തന്നെ കടുത്ത വ്യായാമങ്ങള്‍ ചെയ്യുന്നത് സന്ധികളില്‍ വീക്കവും, വേദനയും വരുത്താനിടയാക്കും. ഇതൊഴിവാക്കാന്‍ പരിധിയില്‍ കവിഞ്ഞ വ്യായാമങ്ങള്‍ ചെയ്യാതിരിക്കുക. സന്ധി വേദനയുടെ കാര്യവും ശ്രദ്ധിക്കണം. ഇത് അവഗണിച്ചാല്‍ ക്രമേണ വേദന രൂക്ഷമായിത്തീരും. കൂടാതെ അടുത്തകാലത്തെങ്ങാനും പേശിവേദനയോ, അസ്ഥി ഒടിയലോ സംഭവിച്ചിട്ടുണ്ടെങ്കില്‍ ആ ഭാഗം ഉപയോഗിച്ചുള്ള വ്യായാമങ്ങള്‍ ഒഴിവാക്കുക. ശൈത്യകാലത്ത് നിര്‍ബന്ധമായും പിന്തുടരേണ്ടുന്ന ഒരു കാര്യമാണിത്.

3. വെള്ളം കുടിക്കുക
ശാരീരികമായ നിരവധി പ്രശ്നങ്ങള്‍ക്ക് പരിഹാരം നല്‍കുന്നതാണ് വെള്ളം. വ്യായാമം ചെയ്യുമ്പോള്‍ അന്തരീക്ഷത്തിലെ ജലാംശത്തിന്റെ കുറവ് മൂലം തൊണ്ട വരളാനിടയാകും. വ്യായാമം ചെയ്യുന്ന അവസരത്തില്‍ ശരീരം വിയര്‍ത്തും ജലനഷ്ടമുണ്ടാകും. ശരീരത്തിലെ ജലാംശം നഷ്ടമാകുന്നത് പരിഹരിക്കാന്‍ കഴിയുന്നിടത്തോളം വെള്ളം കുടിക്കുക. ആവശ്യത്തിന് ജലം ശരീരത്തിന് ലഭ്യമായില്ലെങ്കില്‍ അത് ദോഷകരമായി ബാധിക്കും. വ്യായാമത്തിനിടെ ചെറിയ അളവില്‍ ഇടക്കിടെ വെള്ളം കുടിക്കാം.

4. ലഘുവ്യായാമങ്ങള്‍
ശൈത്യകാലത്ത് വീട്ടില്‍ തന്നെ ചെയ്യാവുന്ന യോഗ, നൃത്തം, ധ്യാനം എന്നിവ പരിശീലിക്കാം. മാനസികസമ്മര്‍ദ്ധം കുറയ്ക്കാനും ശരീരത്തിന് ഉന്മേഷം ലഭിക്കാനും ഇവ സഹായിക്കും. ഇവയാകട്ടെ പുറത്തെ തണുപ്പുകാലാവസ്ഥയെ അനുഭവിക്കാനിടയാകാതെ വീട്ടിനുള്ളില്‍ തന്നെ ചെയ്യാവുന്നതുമാണ്. ചര്‍മ്മത്തിനും ആരോഗ്യത്തിനും ഈ വ്യായാമമുറകള്‍ വളരെ ഉപകാരപ്രദമാണ്.

5. സമ്മര്‍ദ്ദം ഒഴിവാക്കുക
വ്യായാമങ്ങള്‍ മൂലം സമ്മര്‍ദ്ദമുണ്ടാക്കുന്നത് ഒഴിവാക്കുക. ഭാരോദ്വഹനം, യന്ത്രസഹായത്തോടെയുള്ള വ്യായാമങ്ങള്‍ എന്നിവ കഴിവതും ഒഴിവാക്കി തറയില്‍ ചെയ്യാവുന്നവ തെരഞ്ഞെടുക്കുക. മറ്റുള്ളവ സന്ധികള്‍ക്കും, പേശികള്‍ക്കും സമ്മര്ദ്ധമുണ്ടാക്കാനിടയാകും. തണുപ്പ് കാലത്തെ സമ്മര്‍ദ്ദവും ആയാസവും, അസ്വസ്ഥപ്പെടുത്തുന്നതും, മാനസികമായി ശല്യം ചെയ്യുന്നതുമായിരിക്കും.



Click it and Unblock the Notifications