Latest Updates
-
വീട്ടിൽ പണം വരണോ? അടുക്കളയിൽ ഇന്ന് രാത്രി ഈ ചെറിയ മാറ്റങ്ങൾ വരുത്തൂ -
പുതിയ മാസം തുടങ്ങുമ്പോൾ വീടിന്റെ ഉമ്മറത്ത് ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യം തേടിവരും! -
മഴക്കാലത്ത് ചർമ്മവും പാദങ്ങളും സുരക്ഷിതമാണോ? അണുബാധ ഒഴിവാക്കാൻ ഈ കാര്യങ്ങൾ മറക്കരുത് -
ഓഗസ്റ്റ് 2-ന് ചൊവ്വ മിഥുനം രാശിയിലേക്ക്: ആശയവിനിമയത്തിൽ വൻ മാറ്റം, ഈ രാശിക്കാർക്ക് ഇനി സുവർണ്ണകാലം -
2026 ഓഗസ്റ്റ് 1: കരിയറിൽ വൻ നേട്ടത്തിന് ഈ സമയം നോക്കി തുടങ്ങാം, അഭിജിത്ത് മുഹൂർത്തം ഇങ്ങനെ പ്രയോജനപ്പെടുത്താം -
ഓഗസ്റ്റ് 1: ഈ 5 രാശിക്കാർക്ക് പ്രണയത്തിൽ വസന്തകാലം, പങ്കാളിയുമായുള്ള ബന്ധം ദൃഢമാക്കാൻ ഈ വഴികൾ നോക്കൂ -
ഓഗസ്റ്റ് 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, കരിയറിലും കുടുംബത്തിലും വൻ മാറ്റങ്ങൾ! -
ജൂലൈ 31 രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം -
ചെന്നൈയിലെ കടുത്ത വെയിലും മഴയും: ചർമ്മവും മുടിയും സംരക്ഷിക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ -
ഓഗസ്റ്റ് മാസത്തിൽ വീട്ടിൽ ഐശ്വര്യം നിറയാൻ ചൂല് എവിടെ വെക്കണം? വാസ്തു പറയുന്ന ഈ രഹസ്യം അറിയൂ
വ്യായാമത്തിന് ശേഷം ഒഴിവാക്കേണ്ട തെറ്റുകള്‍
പതിവായി വ്യായാമം ചെയ്യുക എന്നത് വളരെ നല്ലകാര്യമാണ്. എന്നാല്‍, പലരും വ്യയാമത്തിന് ശേഷം ചെയ്യുന്ന ചില സാധാരണ തെറ്റുകള്‍ ഈ ശ്രമങ്ങളുടെ ഫലം ഇല്ലാതാക്കും. ഓരോ തവണയും വ്യായാമം ചെയ്ത് കഴിയുമ്പോള്‍ ശരീരത്തിന് പൂര്‍വ സ്ഥിതിയിലക്ക് തിരിച്ചെത്തേണ്ടതുണ്ട്.
പുരുഷന് സഹിയ്ക്കാന്‍ കഴിയാത്ത 8 കാര്യങ്ങള്‍
ഓരോ വ്യായാമ ഘട്ടത്തിലും ക്രമാനുസരണം ശരീരത്തെ പീഢിപ്പിക്കുകയാണ് ചെയ്യുന്നത് അതുകൊണ്ട് കൂടുതല്‍ കൂടുതല്‍ സമ്മര്‍ദ്ദം സഹിക്കേണ്ടി വരുന്നു.
വ്യായാമം പോലെ പ്രധാനമാണ് വ്യായാമത്തിന് ശേഷമുള്ള ശീലങ്ങളും. വ്യായാമത്തിന് ശേഷം ചെയ്യേണ്ട കാര്യങ്ങള്‍ ചെയ്തില്ലെങ്കില്‍ ശരീരത്തിന് കൂടുതല്‍ സഹിക്കേണ്ടി വരുമെന്ന കാര്യം മറക്കരുത്. എന്തെല്ലാമാണത്? അക്കാര്യങ്ങളാണിവിടെ പറയുന്നത്.

ശരീരം തണുപ്പിക്കാതിരിക്കുക
കഠിനമായ വ്യായാമം പൂര്‍ത്തിയാക്കിയതിന് ശേഷം ശരീരം തണുപ്പിക്കുക എന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. രക്ത സമ്മര്‍ദ്ദവും ഹൃദയമിടിപ്പും സാധാരണ നിലയിലേക്ക് കൊണ്ടു വരുന്നതിനും ആഘാതങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കാനും ഇതാവശ്യമാണ്.

വിയര്‍ത്ത വസ്ത്രം മാറ്റാതിരിക്കുക
വ്യായാമം കഴിഞ്ഞാല്‍ ഉടന്‍ തന്നെ വിയര്‍പ്പില്‍ കുതിര്‍ന്ന വസ്ത്രങ്ങള്‍ മാറ്റണം. വിയര്‍പ്പുള്ള വസ്ത്രങ്ങള്‍ ബാക്ടീരിയകളുടെയും ഫംഗസുകളുടെയും വിളനിലങ്ങളാണ്. ദീര്‍ഘ നേരം ഇവ ധരിക്കുന്നത് ചര്‍മ്മങ്ങളിലെ അണുബാധയ്ക്ക് കാരണമായേക്കും.

വൃത്തിയാകാതിരിക്കുക
വ്യായാമത്തിന് ശേഷം വിയര്‍ത്ത വസ്ത്രങ്ങള്‍ മാറ്റി അവ കഴുകുന്നതു പോലെ പ്രധാനമാണ് കുളിക്കുന്നതും. കുളിച്ചില്ല എങ്കില്‍ ശരീരത്തില്‍ നിന്നും വിയര്‍പ്പു കണങ്ങള്‍ പോകില്ല. വിയര്‍പ്പ് ശരീരത്തില്‍ തന്നെ ഇരിക്കാന്‍ അനുവദിക്കുകയാണെങ്കില്‍ ബാക്ടീരിയ വളരുന്നതിനുള്ള സാധ്യത ഉയരും.

മദ്യപാനം
വ്യായാമത്തിന് തൊട്ടു പിന്നാലെ ചെയ്യുന്ന വലിയ തെറ്റുകളില്‍ ഒന്നാണ് മദ്യപാനം. വ്യായാമത്തിന് തൊട്ടു പിന്നാലെ മദ്യപിച്ചാല്‍ ശരീരം പൂര്‍വ സ്ഥിതിയില്‍ എത്താന്‍ കാലതാമസം എടുക്കും. കൂടാതെ കഠിനമായ വ്യായാമത്തിന് തൊട്ടുപിന്നാലെ മദ്യപിച്ചാല്‍ ശരീരത്തിലെ ജലാംശം നഷ്ടമാവുകയും ചെയ്യും.

ആവശ്യത്തിന് വെളളം കുടിക്കാതിരിക്കുക
വ്യായാമത്തിന് ശേഷം ശരീരത്തിന് ആവശ്യമായ വെള്ളം നല്‍കണമെന്നത് വളരെ പ്രധാനമാണ്. വ്യായാമം പൂര്‍ത്തിയായി കഴിഞ്ഞാല്‍ ആദ്യം ശരീരം തണുപ്പിക്കുകയും അല്പം വിശ്രമിക്കുകയും ചെയ്യുക. ശരീരം പൂര്‍വ സ്ഥിതിയില്‍ എത്തിയാല്‍ കുറച്ച് വെള്ളം കുടിച്ചിട്ട് വീണ്ടും വിശ്രമിക്കുക.

ഉറങ്ങാതിരിക്കുക
വ്യായാമം ചെയ്യുന്ന ദിവസങ്ങളില്‍ വേണ്ടത്ര ഉറങ്ങാതിരിക്കുന്നത് ശരീരത്തിന്റെ തിരിച്ചുവരവിനെ പ്രതികൂലമായി ബാധിക്കും. ഉറങ്ങുന്ന സമയത്താണ് ശരീരം സ്വയം ഭേദമാക്കുന്നതും തകര്‍ന്ന പേശികളുടെ തകരാറുകള്‍ മാറ്റുന്നതും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.




Click it and Unblock the Notifications
