Latest Updates
-
ഗാന്ധി ജയന്തി ലോങ് വീക്കെൻഡ്: ഭാഗ്യം തേടിയെത്തുന്ന ആ 5 രാശിക്കാർ ഇവർ; ഈ ദിവസങ്ങളിൽ നേട്ടങ്ങൾ ഉറപ്പ്! -
ഒക്ടോബർ 2 നക്ഷത്രഫലം: ഇന്നത്തെ ഭാഗ്യനക്ഷത്രങ്ങൾ ഇവരാണ്, രാഹുകാലം ശ്രദ്ധിക്കൂ! -
എൽപിജി വിലയിൽ ഞെട്ടിക്കുന്ന മാറ്റം: വാണിജ്യ സിലിണ്ടറുകൾക്ക് വില കുതിച്ചുയർന്നു, ഗാർഹിക ഉപഭോക്താക്കൾക്ക് ആശ്വാസം -
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത
തടി കുറയ്ക്കും ഇന്ത്യന്‍ പ്രാതലുകള്‍
പ്രാതല്‍ അഥവാ ബ്രേക്ഫാസ്റ്റ് ഒരു ദിവസത്തെ ഏറ്റവും പ്രധാന ഭക്ഷണമാണെന്നു പറഞ്ഞാല്‍ തെറ്റില്ല. നീണ്ട ഇടവേളയ്ക്കു ശേഷം ശരീരത്തിനു ലഭിയ്ക്കുന്ന ഒരു പ്രധാന ഭക്ഷണമാണിത്.
എന്നാല്‍ പ്രാതല്‍ അപ്പാടെ തന്നെ ഒഴിവാക്കുന്നവരുണ്ട്. തടി കൂടുമെന്ന ഭയവും സമയമില്ലായ്മയുമാണ് ഇതിന്റെ പ്രധാന കാരണങ്ങള്‍.
സമയമില്ലാത്തവര്‍ക്കു പരിഹാരം നേരത്തെ എഴുന്നേല്‍ക്കുകയെന്നതാണ്. എന്നാല്‍ തടി കൂടുമെന്നു ഭയക്കുന്നവര്‍ക്ക് തടി കൂട്ടാതെ തന്നെ കഴിയ്ക്കാന്‍ കഴിയുന്ന ചില ഇന്ത്യന്‍ പ്രാതലുകളുണ്ട്.
തടി കുറയ്ക്കാന്‍ സഹായിക്കുന്ന ഇത്തരം ഇന്ത്യന്‍ പ്രാതലുകളെക്കുറിച്ചറിയൂ, ഇതില്‍ പല സംസ്ഥാനങ്ങളിലെ വിഭവങ്ങളും ഉള്‍പ്പെടുന്നു.

കിച്ചഡി
കിച്ചഡി ഇത്തരത്തില്‍ തടി കുറയ്ക്കാന്‍ സഹായിക്കുന്ന ഒരു പ്രാതലാണ്. ഇതില്‍ കൂടുതല്‍ പച്ചക്കറികള്‍ ചേര്‍ത്ത് കൂടുതല്‍ ആരോഗ്യസമൃദ്ധമാക്കാം.

പൊഹ
പൊഹ അവല് കൊണ്ടുണ്ടാക്കുന്ന ഒരു വിഭവമാണ്. ഇതില്‍ കലോറി തീരെ കുറവുമാണ്.

ദലിയ
കലോറി തീരെ കുറഞ്ഞ മറ്റൊരു പ്രാതല്‍ വിഭവമാണ് ദലിയ. ഒരു നോര്‍ത്തിന്ത്യന്‍ വിഭവമെന്നു പറയാം. നുറുങ്ങു ഗോതമ്പു കൊണ്ടാണ് ഇതുണ്ടാക്കുന്നത്.

ഇഡ്ഡലി
ഇഡ്ഡലി ആവിയില്‍ വേവിച്ചെടുക്കുന്നതു കൊണ്ടുതന്നെ ആരോഗ്യത്തിന് ഏറെ നല്ലതുമാണ്. ദഹിയ്ക്കാന്‍ എളുപ്പം. കാര്യമായ കലോറിയുമില്ല. ആരോഗ്യകരമായ ഇന്ത്യന്‍ പ്രാതലുകളുടെ കാര്യത്തില്‍ ഇഡ്ഢലിയ്ക്കു പ്രധാന സ്ഥാനമുണ്ട്.

എഗ് സാന്റ്വിച്ച്
പ്രോട്ടീന്‍ സമ്പുഷ്ടമായ ഒരു ബ്രേക്ഫാസ്റ്റിന് എഗ് സാന്റ്വിച്ച് ഏറെ നല്ലതാണ്. സാന്റ്വിച്ച് ഉണ്ടാക്കാന്‍ വീറ്റ് ബ്രെഡ് ഉപയോഗിയ്ക്കണമെന്നു മാത്രം.

ഓട്സ്
ഓട്സ് ആരോഗ്യസമൃദ്ധമായ ഒരു പ്രാതല്‍ വിഭവമാണ്. ഇതില്‍ പച്ചക്കറികളും പഴങ്ങളും ചേര്‍ത്തു കഴിയ്ക്കാം. അ്ല്ലെങ്കില്‍ ഇതുകൊണ്ടുണ്ടാക്കാവുന്ന ഇഡ്ഢലി, ദോശ, ഉപ്പുമാവ് എന്നിവ ഉപയോഗിയ്ക്കാം. ആരോഗ്യമുള്ള 20 ഇന്ത്യന്‍ രുചികള്‍



Click it and Unblock the Notifications
