Latest Updates
-
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ -
2026 ശുക്ര വക്രസഞ്ചാരം: പണവും പ്രണയവും കൈവിട്ടുപോകുമോ? ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് മുതൽ ഒക്ടോബർ 1 വരെ; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും!
ലാപ്ടോപ്പ് വരുത്തും ആരോഗ്യപ്രശ്നങ്ങള്‍
ലാപ്ടോപ്പ് ഇപ്പോള്‍ പലരുടേയും ദൈനംദിന ജീവിതത്തിന്റെ ഭാഗമായി മാറിക്കഴിഞ്ഞിരിയ്ക്കുന്നു. എന്നാല്‍ ഇത് പലപ്പോഴുമുണ്ടാക്കുന്ന ആരോഗ്യപ്രശ്നങ്ങള്‍ ചില്ലറയല്ല.
കമ്പ്യൂട്ടര്‍ ഉപയോഗിയ്ക്കുന്നത് ആരോഗ്യത്തിനു ചില ദോഷങ്ങള്‍ വരുത്തി വയ്ക്കുന്നുണ്ട്. എന്നാല്‍ ഇതില്‍ തന്നെ ഡെസ്ക്ടോപ്പിനേക്കാള്‍ ലാപ്ടോപ്പ് കൂടുതല്‍ ആരോഗ്യപ്രശ്നങ്ങള്‍ വരുത്തിവയ്ക്കുന്നുണ്ട്.
ലാപ്ടോപ്പ് വരുത്തുന്ന ആരോഗ്യപ്രശ്നങ്ങളെക്കുറിച്ചറിയൂ,

നടുവേദന
ലാപ്ടോപ്പ് പലപ്പോഴും നാം മടിയില്‍ വച്ചോ നിലത്തു വച്ചോ ഒക്കെയാണ് ഉപയോഗിയ്ക്കുക. വളഞ്ഞിരിയ്ക്കുന്നതു കൊണ്ട് ഇത് നടുവേദനയ്ക്കുള്ള ഒരു പ്രധാന കാരണമായി മാറാറുണ്ട്.

വന്ധ്യത
പുരുഷന്മാരില് വന്ധ്യതയ്ക്കുള്ള ഒരു പ്രധാന കാരണമാണ് ലാപ്ടോപ് മടിയില്‍ വച്ചുപയോഗിയ്ക്കുന്നത്. ഇത് ബീജോല്‍പാദനത്തെ ബാധിയ്ക്കുന്നു.

കണ്ണിന്
ഡെസ്ക്ടോപ്പിനേക്കാള്‍ ലാപ്ടോപ്പ് കണ്ണിനു കൂടുതല്‍ അടുത്തായി വച്ചാണ് പലരും ഉപയോഗിയ്ക്കുക. ഇത് കണ്ണിന് ദോഷകരമാണ്.

കഴുത്തു വേദന
കഴുത്തു കുനിച്ചാണ് പലപ്പോഴും ലാപ്ടോപ്പ് ഉപയോഗിയ്ക്കാറ്. ഇത് കഴുത്തു വേദനയ്ക്കുള്ള ഒരു പ്രധാന കാരണമായി മാറാറുണ്ട്.

ചര്‍മം
ലാപ്ടോപ്പില്‍ നിന്നുള്ള ചൂട് ശരീരത്തിന് നിറവ്യത്യാസമുണ്ടാക്കുവാന് സാധ്യത കൂടുതലാണ്.

ക്യാന്‍സര്‍
ശരീരത്തില്‍ ലാപ്ടോപ്പിന്റെ ചൂട് ചൊറിച്ചിലും തടിപ്പുമുണ്ടാക്കുന്നുണ്ടെങ്കില് ഇത് ക്യാന്‍സറിന് കാരണമാകാറുണ്ട്.

വിരലുകള്‍
ലാപ്ടോപ്പില്‍ കൂടുതല്‍ നേരം വിരലുകള്‍ ഉപയോഗിയ്ക്കുന്നത് വിരലുകളുടെ സ്പര്‍ശനശേഷി കുറയ്ക്കാറുണ്ട്. നിങ്ങള്‍ക്ക് ഹൈ ബിപിയുണ്ടോ?
ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ, ഷെയര്‍ ചെയ്യൂ



Click it and Unblock the Notifications
