മരുന്നായി വെളുത്തുള്ളി ഉപയോഗിയ്‌ക്കൂ

By Super

ശരീരത്തെ വിഷവിമുക്തമാക്കാന്‍ സഹായിക്കുന്ന ഏറ്റവും മികച്ച ആഹാര പദാര്‍ത്ഥങ്ങളില്‍ ഒന്നായാണ്‌ വെളുത്തുള്ളിയെ സമാന്തര ചികിത്സാ വിഭാഗത്തില്‍ കരുതുന്നത്‌. പരാദങ്ങളെയും വിരകളെയും അകറ്റാനും പകര്‍ച്ചപ്പനി, പ്രമേഹം, വിഷാദം, ചിലതരം അര്‍ബുദങ്ങള്‍ എന്നിവ പ്രതിരോധിക്കാനുമുള്ള ശക്തി വെളുത്തുള്ളിക്കുണ്ട്‌ എന്ന്‌ ഈ വൈദ്യശാസ്‌ത്ര വിഭാഗത്തിലെ വിദഗ്‌ധര്‍ പറയുന്നു.

വെളുത്തുള്ളിയോട്‌ അലര്‍ജി ഉള്ളവരും എച്ച്‌ഐവി/ എയ്‌ഡ്‌സ്‌ രോഗത്തിന്‌ മരുന്നുകള്‍ കഴിച്ചു കൊണ്ടിരിക്കുന്നവരും ഡോക്ടറുടെ നിര്‍ദ്ദേശം നേടിയിട്ടെ ഇത്‌ കഴിക്കാവു

ക്ഷയം

ക്ഷയം

ദിവസവും വെളുത്തുളളിയുടെ അല്ലികള്‍ അടര്‍ത്തിയെടുത്ത്‌ പൂര്‍ണ്ണമായി കഴിക്കുക.

ശ്വാസനാള രോഗങ്ങള്‍

ശ്വാസനാള രോഗങ്ങള്‍

200 ഗ്രാം വെളുത്തുള്ളി, 700 ഗ്രാം പഞ്ചസാര , 1000 ഗ്രാം വെള്ളം എന്നിവയാണ്‌ ഇതിന്‌ വേണ്ടത്‌. വെളുത്തുള്ളി ഇട്ട്‌ വെള്ളം തിളപ്പിച്ചിട്ട്‌ പഞ്ചസാര ചേര്‍ക്കുക. ദിവസവും ഈ ലായിനി മൂന്ന്‌ ടേബിള്‍ സ്‌പൂണ്‍ കുടിക്കുക.

മൂലക്കുരു, മലബന്ധം, ചെവി വേദന എന്നിവ വെളുത്തുള്ളി പരിഹരിക്കും. മലബന്ധത്തിനും മൂലക്കുരുവിനും വെളുത്തുള്ളി നല്ല പോലെ ഇട്ട്‌ വെള്ളം ചൂടാക്കുക. വെള്ളം ചൂടാറുന്നത്‌ വരെ ആവി പിടിക്കുക. ചെവി വേദനയ്‌ക്ക്‌, വെളുത്തുള്ളിയുടെ നീരെടുത്ത്‌ വേദനയുള്ള ചെവിയില്‍ ഒന്നോ രണ്ടോ തുള്ളി ഒഴിക്കുക.

ആസ്‌തമ

ആസ്‌തമ

വെളുത്തുള്ളി നീര്‌ 10 തുള്ളി, 2 സ്‌പൂണ്‍ തേന്‍ എന്നിവ ഒരു ഗ്ലാസ്സ്‌ വെള്ളത്തില്‍ ചേര്‍ത്ത്‌ ദിവസവും കുടിക്കുന്നത്‌ ആസ്‌തമ വരുന്നത്‌ തടയാന്‍ സഹായിക്കും. ആസ്‌തമ ഉള്ളപ്പോഴും ഇത്‌ നല്‍കാം.

തൊണ്ട വേദന

തൊണ്ട വേദന

വെളുത്തുള്ളി നീര്‌ ചേര്‍ത്ത ചൂടു വെള്ളം കവിള്‍ക്കൊള്ളുക.

ന്യുമോണിയ

ന്യുമോണിയ

ചൂട്‌ വെള്ളത്തില്‍ വെളുത്തുള്ളി നീര്‌ ചേര്‍ത്ത്‌ കുടിക്കുക. ഇത്‌ നെഞ്ച്‌ വേദന കുറയ്‌ക്കാനും നല്ലതാണ്‌.

ചുമ

ചുമ

60 ഗ്രാം കടുകെണ്ണയില്‍ ഒരു വെളുത്തിള്ളി പൂര്‍ണ്ണമായി തൊലി കളഞ്ഞത്‌ ഇട്ട്‌ ചൂടാക്കുക. ഈ എണ്ണ നെഞ്ചത്തും തൊണ്ടയിലും പുരട്ടുക.

ചൊറിച്ചില്‍

ചൊറിച്ചില്‍

വെളുത്തുള്ളി എണ്ണയിലിട്ട്‌ ചൂടാക്കുക.പിഴിഞ്ഞെടുത്ത്‌ തണുപ്പിക്കുക. ഈ എണ്ണ കൊണ്ട്‌ തടവുക.

ദന്തരോഗങ്ങള്‍

ദന്തരോഗങ്ങള്‍

മോണ വീര്‍പ്പ്‌, വേദന, വായനാറ്റം എന്നിവയ്‌ക്ക്‌ 20 തുള്ളി വെളുത്തുള്ളി നീര്‌ 1 ടേബിള്‍ സ്‌പൂണ്‍ തേനില്‍ ചേര്‍ത്ത്‌ കഴിക്കുക. 60 ഗ്രാം കടുക്‌ എണ്ണയില്‍ 1 വെളുത്തുള്ളി തൊലികളഞ്ഞ്‌ ചേര്‍ക്കുക. വെളുത്തുള്ളി വേവുന്നത്‌ വരെ ഇത്‌ ചൂടാക്കുക. എണ്ണ തണുപ്പിച്ച്‌ പിഴിഞ്ഞെടുക്കുക. 30 ഗ്രാം ചൂടാക്കിയ അയമോദകം 15 ഗ്രാം കല്ലുപ്പ്‌ എന്നിവ ചേര്‍ത്ത്‌ ഈ എണ്ണ കൊണ്ട്‌ പല്ല്‌ തേയ്‌ക്കുക.രണ്ട്‌ മൂന്ന്‌ മാസം തുടര്‍ച്ചയായി ചെയ്‌താല്‍ സാധാരണ ദന്തരോഗങ്ങള്‍ക്ക്‌ ആശ്വാസം ലഭിക്കും.

പേന്‍

പേന്‍

വെളുത്തുള്ളി അരച്ച്‌ നാരങ്ങ നീര്‌ ചേര്‍ത്ത്‌ മുടിയില്‍ തേയ്‌ക്കുക. രാവിലെ മുടി കഴുകുക. തുടര്‍ച്ചയായി അഞ്ച്‌ ദിവസം ഇങ്ങനെ ചെയ്യുക. പേന്‍ നശിക്കും.

കൊളസ്‌ട്രോള്‍

കൊളസ്‌ട്രോള്‍

കൊളസ്‌ട്രോള്‍ കുറയ്‌ക്കാന്‍ വെളുത്തുള്ളി വളരെ നല്ലതാണ്‌. അതുകൊണ്ട്‌ തന്നെ ഹൃദയസ്‌തംഭനവും ഹൃദ്രോഗവും കുറയ്‌ക്കാനും ഇവ സഹായിക്കും. ശുദ്ധമായ വെണ്ണ രക്തത്തിന്റെ കട്ടി കൂട്ടുകയും കൊളസ്‌ട്രോള്‍ ഉയര്‍ത്തുകയും ചെയ്യും . ഇത്‌ രക്തധമനികള്‍ കട്ടിയാകുന്നതിനും കനം വയ്‌ക്കുന്നതിനും കാരണമാകും. ഇത്തരം മാറ്റങ്ങള്‍ ഉണ്ടാകുന്നത്‌ വെളുത്തുള്ളി തടയും.

വെളുത്തുള്ളി

വെളുത്തുള്ളി

വെളുത്തുള്ളി കഴിച്ച്‌ ഒന്നോ രണ്ടോ മണിക്കൂറിനുള്ളില്‍ അല്ലിസിന്‍ സജീവമാവുകയും എല്ലാ ആരോഗ്യ ഗുണങ്ങളും ലഭ്യമാവുകയും ചെയ്യും.

ചൂട്‌ അല്ലിസിനെ നശിപ്പിക്കുകയും സള്‍ഫര്‍ അടങ്ങിയ മിശ്രിതത്തിന്‌ കാരണമാവുകയും ചെയ്യും. അതുകൊണ്ട്‌ ഉയര്‍ന്ന ചൂടില്‍ കുറെ നേരം വെളുത്തുള്ളി ചൂടാക്കുന്ന വിഭവങ്ങളില്‍ ഇതിന്റെ പോഷകാംശം കുറവായിരിക്കും.

വെളുത്തുള്ളി വറത്താലും പൊരിച്ചാലുംം അല്ലിസിന്‍ ഉത്‌പാദനം സാധ്യമാവില്ല. പകരം വെളുത്തുള്ളി അരിഞ്ഞും, പൊടിച്ചും ചതച്ചും ചേര്‍ത്തിളക്കിയാല്‍ അല്ലിസിന്‍ ഉണ്ടാകും.

മുന്‍കരുതല്‍

മുന്‍കരുതല്‍

വെളുത്തുള്ളിക്ക്‌ രൂക്ഷമായ ഗന്ധമാണുള്ളത്‌. ഇവ ചര്‍മ്മത്തില്‍ എരിച്ചില്‍ ഉണ്ടാക്കുകയും പൊള്ളിക്കുകയും ചെയ്യും. അതുകൊണ്ട്‌ ശ്രദ്ധയോടെ വളരെ കുറച്ച്‌ നേരത്തേയ്‌ക്ക്‌ മാത്രമെ പുരട്ടാവു.

തൊലികളഞ്ഞ വെളുത്തുള്ളി വെള്ളത്തില്‍ 12 മണിക്കൂര്‍ കുതിര്‍ത്ത്‌ വെച്ച്‌ ഇതിന്റെ രൂക്ഷ ഗന്ധം അകറ്റാം. മല്ലി ഇല ചവയ്‌ക്കുന്നതും വെളുത്തുള്ളി മണം അകറ്റാന്‍ സഹായിക്കും.മെലിഞ്ഞവരുടെ ആരോഗ്യരഹസ്യങ്ങള്‍!!

Story first published: Saturday, January 10, 2015, 18:00 [IST]
X
Desktop Bottom Promotion