Latest Updates
-
2026 സെപ്റ്റംബർ 7: നിങ്ങളുടെ ജന്മസംഖ്യ പ്രകാരം ഇന്നത്തെ ഭാഗ്യനിറവും ദിശയും ഇതാ -
ചന്ദ്ര-മംഗള യോഗം 2026: സെപ്റ്റംബർ 7-ന് ഈ കാര്യങ്ങൾ ചെയ്താൽ നേട്ടങ്ങൾ ഉറപ്പ്! -
സെപ്റ്റംബർ 7-ന് സർവാർത്ഥ സിദ്ധി യോഗം: ഈ സമയത്ത് ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും -
കനത്ത മഴ മുന്നറിയിപ്പ്: ചർമ്മവും മുടിയും ഫംഗസ് ബാധയിൽ നിന്ന് രക്ഷിക്കാൻ ഈ മുൻകരുതലുകൾ മതി -
വീട്ടിൽ ചൂൽ വെക്കാൻ ശരിയായ ദിശ ഏതാണ്? വാസ്തു പ്രകാരം ഈ തെറ്റുകൾ വരുത്തിയാൽ ദാരിദ്ര്യം വരാം -
ബുധൻ കന്നി രാശിയിലേക്ക്: ഔദ്യോഗിക രേഖകളും ഡിജിറ്റൽ കാര്യങ്ങളും കൃത്യമാക്കാൻ സുവർണ്ണാവസരം -
വീട്ടിൽ മണി പ്ലാന്റ് വെക്കുമ്പോൾ ഈ 6 തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്നത് ഇതാണ് -
സ്വർണ്ണവില കുറഞ്ഞു! വീട്ടിൽ ഐശ്വര്യം നിറയാൻ ലോക്കർ എവിടെ വെക്കണം? അറിയേണ്ട വാസ്തു ടിപ്സ് -
കേരളത്തിൽ കടുത്ത ചൂടും യുവി രശ്മികളും; പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
അജ ഏകാദശി: പാരണ സമയം അറിയാം; കേരളത്തിലെ പ്രധാന നഗരങ്ങളിലെ സമയക്രമം ഇതാ
മെലിഞ്ഞവരുടെ ആരോഗ്യരഹസ്യങ്ങള്‍!!
തടി ഒരിക്കലും സൗന്ദര്യലക്ഷണമായി ആരും കണ്ടിട്ടില്ല. സൗന്ദര്യത്തിനു മാത്രമല്ല, ആരോഗ്യത്തിനും തടി നല്ലതല്ല.
മെലിയാന്‍ വേണ്ടി ഡയറ്റും വ്യായാമവുമെല്ലാം ചെയ്യുന്നവരുണ്ട്. ഇതുകൊണ്ട് ചിലര്‍ക്ക് ഗുണമുണ്ടാകും. ചിലര്‍ക്ക് ഗുണം ലഭിച്ചില്ലെന്നും വരാം.
മെലിഞ്ഞവരെ കാണുമ്പോള്‍ ഇവര്‍ ഇങ്ങനെയാവാന്‍ കാരണമെന്തെന്നു തിരക്കുന്നവരുണ്ട്. ഇതിനു പുറകിലെ രഹസ്യം തിരയുന്നവരുണ്ട്. മെലിയാനുള്ള വഴികള്‍ എന്നു വേണമെങ്കില്‍ പറയാം.
മെലിഞ്ഞിരിയ്ക്കുന്നതിലെ ചില ആരോഗ്യരഹസ്യങ്ങള്‍ നിങ്ങള്‍ക്കറിയണോ,

വെള്ളം
ഇവര്‍ ധാരാളം വെള്ളം കുടിയ്ക്കുന്നവരായിരിയ്ക്കും. ദിവസം ചുരുങ്ങിയത് 2 ലിറ്റര്‍ വെള്ളം. ശരീരത്തിലെ കൊഴുപ്പു കളയുന്നതിന് ഇതൊരു പ്രധാന വഴിയാണ്.

സിട്രസ് പഴവര്‍ഗങ്ങള്‍
തടി കുറഞ്ഞിരിയ്ക്കാന് പലരും സ്വീകരിയ്ക്കുന്ന ഒരു വഴിയാണ് സിട്രസ് പഴവര്‍ഗങ്ങള്‍ ഉപയോഗിയ്ക്കുന്നത്. ഇത് ശരീരത്തിലെ വിഷാംശങ്ങളും ഒപ്പം കൊഴുപ്പും പുറന്തള്ളുന്നു.

ജങ്ക് ഫുഡ്
ഇത്തരക്കാര്‍ ജങ്ക് ഫുഡ് വളരെ കുറവു മാത്രം ഉപയോഗിയ്ക്കുന്നവരായിരിയ്ക്കും.

കയ്പുള്ള ഭക്ഷണങ്ങള്‍
മെലിയാന്‍ കയ്പുള്ള ഭക്ഷണങ്ങളും സഹായിക്കും. ഇവ ശരീരത്തിലെ കൊഴുപ്പു പുറന്തള്ളും. പ്രമേഹം പോലുള്ള അസുഖങ്ങള്‍ ഒഴിവാക്കാനും ഇത്തരം ഭക്ഷണങ്ങള്‍ സഹായിക്കും.

കുറച്ചു മാത്രം
ശരീരവടിവില്‍ മികച്ചു നില്ക്കുന്ന മോഡലുകളുടേയും മറ്റും ഭക്ഷണചിട്ടകള്‍ ശ്രദ്ധിയ്ക്കൂ. ഇവര്‍ ഇടയ്ക്കിടെ കുറച്ചു മാത്രം കഴിയ്ക്കുന്നവരായിരിയ്ക്കും. അല്ലാതെ വിശക്കുമ്പോള്‍ മാത്രം വലിച്ചു വാരി കഴിയ്ക്കുന്ന ശീലമുള്ളവരാകില്ല.

നോണ്‍ വെജിറ്റേറിയന്‍
മെലിഞ്ഞിരിയ്ക്കുന്നവര്‍ നോണ്‍ വെജിറ്റേറിയന്‍ ഭക്ഷണം പൂര്‍ണമായി ഒഴിവാക്കുന്നവരാകണമെന്നില്ല. എന്നാല്‍ കൊഴുപ്പു കുറഞ്ഞ മാംസമായിരിയ്ക്കും ഉപയോഗിയ്ക്കുക.

ഡാന്‍സ്, ഏറോബിക്സ്, യോഗ, സെക്കിളിംഗ്, സ്വിമ്മിംഗ്
ശരീരത്തിനും മനസിലും ആരോഗ്യവും സന്തോഷവും നല്‍കുകയും ഒപ്പം തടി കുറയ്ക്കുകയും ചെയ്യുന്ന ധാരാളം ഹോബികളുണ്ട്. ഡാന്‍സ്, ഏറോബിക്സ്, യോഗ, സെക്കിളിംഗ്, സ്വിമ്മിംഗ് എന്നിവയെല്ലാം ഇതില്‍ ഉള്‍പ്പെടുന്നു. ഇവയിലേതെങ്കിലും പരീക്ഷിയ്ക്കുന്നവരായിരിയ്ക്കും ഇവര്‍.

ഉറക്കം
ഉറക്കക്കുറവ് ഹോര്‍മോണ്‍ പ്രവര്‍ത്തനം തകിടം മറിയ്ക്കും. തടി വര്‍ദ്ധിപ്പിയ്ക്കും. മെലിഞ്ഞിരിയ്ക്കുന്നതിന് കൃത്യമായ ഉറക്കം പ്രധാനമാണ്.

പാകത്തിനു മാത്രം ഭക്ഷണം
അമിതഭക്ഷണം മെലിഞ്ഞിരിയ്ക്കുന്നവരുടെ ശീലമായിരിയ്ക്കില്ല. പാകത്തിനു മാത്രം എന്ന പ്രമാണം പിന്തുടരുന്നവരായിരിയ്ക്കും ഇവര്‍.

വ്യായാമം
ദിവസവുമുള്ള വ്യായാമം ഇവരുടെ ശീലമായിരിയ്ക്കും. ചുരുങ്ങിയ പക്ഷം നടക്കുക, കോണിപ്പടികള്‍ കയറുക തുടങ്ങിയവയെങ്കിലും.

ഉപ്പും മധുരവും
ഉപ്പും മധുരവും വറുത്തതുമെല്ലാം വളരെ കുറവു മാത്രം ഉപയോഗിയ്ക്കുക. ഇത് മെലിഞ്ഞിരിയ്ക്കുന്നവരുടെ മറ്റൊരു രഹസ്യമായിരിയ്ക്കും.

ഭക്ഷണം ഉപേക്ഷിയ്ക്കുന്ന ശീലം
ഭക്ഷണം ഉപേക്ഷിയ്ക്കുന്ന ശീലക്കാരായിരിയ്ക്കില്ല, മെലിഞ്ഞിരിയ്ക്കുന്നവര്‍. കാരണം ഭക്ഷണം ഉപേക്ഷിയ്ക്കുന്നതിലൂടെ അമിതവിശപ്പു കാരണം കൂടുതല്‍ കഴിയ്ക്കും. ശരീരത്തിന്റെ അപചയപ്രക്രിയ കുറയും.

ബ്രേക്ഫാസ്റ്റ്
മെലിഞ്ഞിരിയ്ക്കുന്നവര്‍ ബ്രേക്ഫാസ്റ്റ് ഒഴിവാക്കില്ല. കാരണം ബ്രേക്ഫാസ്റ്റ് ഒഴിവാക്കുന്നത് തടി കൂട്ടുന്ന ഒരു ശീലമാണ്.

കാര്‍ബോഹൈഡ്രേറ്റുകള്‍
കാര്‍ബോഹൈഡ്രേറ്റുകള്‍ കൂടുതലടങ്ങിയ ഭക്ഷണം ഇവര്‍ അല്പം മാത്രം ഉപയോഗിയ്ക്കും. പകരം നാരുകള്‍ അടങ്ങിയ ഭക്ഷണങ്ങള്‍ കൂടുതല്‍ കഴിയ്ക്കും.



Click it and Unblock the Notifications
