Latest Updates
-
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ -
2026 ശുക്ര വക്രസഞ്ചാരം: പണവും പ്രണയവും കൈവിട്ടുപോകുമോ? ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് മുതൽ ഒക്ടോബർ 1 വരെ; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും!
പുറത്തു കഴിയ്ക്കുമ്പോള്‍ ഡയറ്റു തെറ്റല്ലേ...
ഡയറ്റെടുക്കുന്നവര്ക്കുള്ള വലിയൊരു ഭീഷണിയാണ് പുറത്തു പോയി ഭക്ഷണം കഴിയ്ക്കുന്നത്. കാണുന്നതെല്ലാം വാരി വലിച്ചു കഴിയ്ക്കും. ഇതോടെ ഡയറ്റിന്റെ താളം തെറ്റും.
പുറത്തു പോയി ഭക്ഷണം കഴിയ്ക്കുമ്പോഴും ഡയറ്റു തെറ്റാതിരിയ്ക്കാനും നിങ്ങളുടെ തടി വര്ദ്ധിപ്പിയ്ക്കാതിരിയ്ക്കാനുമുള്ള ചില വഴികളെക്കുറിച്ചറിയൂ,

സോഡ
പുറത്തു പോയി കഴിയ്ക്കുമ്പോള്‍ സോഡ കലര്‍ന്ന പാനീയങ്ങള്‍, മദ്യം എന്നിവയ്ക്കു പകരം വെള്ളമോ ആരോഗ്യകരമായ ജ്യൂസുകളോ ഉപയോഗിയ്ക്കുക. മദ്യവും സോഡ കലര്‍ന്ന പാനീയങ്ങളും തടി കൂട്ടുന്നവയാണ്.

സൂപ്പ്
സൂപ്പു കുടിയ്ക്കുക. ഇത വിശപ്പു കുറയ്ക്കാന്‍ സഹായിക്കും. ആരോഗ്യത്തിനും ഗുണം ചെയ്യും.

ഡെസര്‍ട്ടുകള്‍
ഭക്ഷണശേഷം ഡെസര്‍ട്ടുകള്‍ കഴിയ്ക്കുന്ന ശീലം ഒഴിവാക്കുക. പകരം ഫ്രൂട്ബൗളോ ഐസ്ക്രീം ചേര്‍ക്കാത്ത ഫ്രൂട്ട് സാലഡോ കഴിയ്ക്കാം.

ആപ്പിറ്റൈസറുകള്‍
വറുത്ത, കൊഴുപ്പുള്ള ആപ്പിറ്റൈസറുകള്‍ ഒഴിവാക്കുക. നിര്‍ബന്ധമെങ്കില്‍ അല്പം മാത്രമാകാം. ബേക്ക്, ഗ്രില്‍ ചെയ്തവ ഉപയോഗിയ്ക്കുന്നതു കൂടുതല്‍ നല്ലത്. ഇവ തന്നെ പച്ചക്കറികളോ കൊഴുപ്പില്ലാത്ത ഇറച്ചിയോ ആകാം.

നാരുകളടങ്ങിയ ഭക്ഷണവസ്തുക്കള്‍
നാരുകളടങ്ങിയ ഭക്ഷണവസ്തുക്കള്‍ കഴിയ്ക്കാന്‍ ശ്രദ്ധിയ്ക്കുക. ഇത് വയര്‍ പെട്ടെന്നു നിറഞ്ഞതായി തോന്നിയ്ക്കും. ആരോഗ്യത്തിനും നല്ലതാണ്.

വീട്ടില്‍ അല്പം ഭക്ഷണം
പുറത്തു കഴിയ്ക്കാന്‍ പോകുന്നതിനു മുന്‍പ് വിശപ്പു കുറയ്ക്കാന്‍ സഹായിക്കുന്ന ഭക്ഷണം അല്പം വീട്ടില്‍ വച്ചു തന്നെ കഴിയ്ക്കുന്നതു നല്ലതാണ്. ഇത് പുറത്തു പോയി കഴിയ്ക്കുന്നതിന്റെ അളവു കുറയ്ക്കും.

സോസുകള്‍
സോസുകളും മറ്റും കഴിവതും ഒഴിവാക്കുക. ഇത് തടി വര്‍ദ്ധിപ്പിയ്ക്കുന്നതിനുള്ള ഒരു പ്രധാന കാരണമാണ്.



Click it and Unblock the Notifications
