Latest Updates
-
നവരാത്രിക്ക് മുൻപ് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്ന ശരിയായ വഴികൾ ഇതാ -
2026 ഒക്ടോബർ രാശിഫലം: ഗ്രഹമാറ്റങ്ങൾ ജീവിതത്തെ ബാധിക്കുമോ? ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം -
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ് -
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം -
ലോക ഹൃദയ ദിനം: ദമ്പതികൾക്ക് ഹൃദയാരോഗ്യം കാക്കാൻ 30 ദിവസത്തെ ഈ ചാലഞ്ച് പരീക്ഷിക്കൂ -
2026 സെപ്റ്റംബർ 29: ഇന്ന് പുലർച്ചെ അപൂർവ്വ സർവാർത്ഥ സിദ്ധി യോഗം; പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഉത്തമം
അമിതമായ സ്വയംഭോഗം നിയന്ത്രിയ്ക്കൂ
സ്വയംഭോഗം പങ്കാളിയില്ലാതെ തന്നെ ലൈംഗികസുഖം ലഭിയ്ക്കാനുള്ള ഒരു വഴിയാണ്. ലൈംഗികത്വര അടക്കാനുള്ള ഒരു വഴി കൂടിയാണിത്.
സ്വയംഭോഗം ഗുണദോഷ സമ്മിശ്രമാണെന്നു പറയാം. ഇത് ചിലപ്പോഴൊക്കെ ഒരു അഡിക്ഷനായി മാറാറുണ്ട്. അപ്പോഴാണ് കൂടുതല്‍ ദോഷം വരുന്നതും.
അമിതമായ സ്വയംഭോഗം നിര്‍ത്താനോ നിയന്ത്രിയ്ക്കാനോ സാധിയ്ക്കാത്തതാണ് പലരുടേയും പ്രശ്നം. ഇതിനുളള ചില വഴികളെക്കുറിച്ചറിയൂ,

ഹോബികളോ ശീലങ്ങളോ
മറ്റെന്തെങ്കിലും ഹോബികളോ ശീലങ്ങളോ തുടങ്ങുക. നീന്തലാകാം, നൃത്തമാകാം, വായനയാകാം....ഇങ്ങനെയെന്തെങ്കിലും.

സ്പോട്സ്
സ്പോട്സിലേയ്ക്കു ശ്രദ്ധ തിരിയ്ക്കൂ. ഇത് സ്വയംഭോഗം നിയന്ത്രിയ്ക്കാനുള്ള ഒരു പ്രധാന വഴിയാണ്.

സിനിമ, നെറ്റ്
സിനിമ, നെറ്റ് ഇതിന് നിങ്ങളെ പ്രേരിപ്പിയ്ക്കുന്ന ഘടകങ്ങളില്‍ നിന്നും, ഇവ സിനിമകളാണെങ്കിലും ഇന്റര്നെറ്റാണെങ്കിലുമെല്ലം അകലം പാലിയ്ക്കുക.

നേരത്തെ ഉറങ്ങുക
നേരത്തെ കിടന്നുറങ്ങുക. നേരം വൈകിയിരിയ്ക്കുന്നവര്ക്ക്, പ്രത്യേകിച്ച് ഏറെ വൈകിയും ടിവി കാണുന്നവര്‍ക്കും കമ്പ്യൂട്ടര്‍ നോക്കുന്നവര്‍ക്കുമെല്ലാം അശ്ലീല ചിത്രങ്ങള്‍ കാണാനുള്ള താല്പര്യം വര്‍ദ്ധിയ്ക്കും.

മനസിനോട് സംസാരിയ്ക്കുക
നിങ്ങളുടെ മനസിനോട് നിങ്ങള്‍ തന്നെ സംസാരിയ്ക്കുക. മനസിനെ പറഞ്ഞു നിര്‍ത്തുക.

കൈകള്‍
ഇത്തരം തോന്നലുണ്ടാകുമ്പോള്‍ കൈകള്‍ കൊണ്ടുള്ള മറ്റു പ്രവൃത്തികളില്‍, വീഡിയോ ഗെയിമാകാം, ഗാര്ഡനിംഗാകാം, വ്യാപൃതരാവുക.

കുളി
ഏറെ നേരം കുളിയ്ക്കുന്നത്, പ്രത്യേകിച്ചും ചൂടുവെള്ളത്തില്‍ ബാത്ടബില്‍ കിടക്കുന്നത് പലരിലും ലൈംഗികവികാരമുണര്ത്തുകയും സ്വയംഭോഗത്തിലേയ്ക്കു നയിക്കുകയും ചെയ്യാറുണ്ട്. ഇത്തരം ശീലങ്ങള്‍ ഉപേക്ഷിയ്ക്കുക.

ഒറ്റപ്പെടല്‍
ഒറ്റപ്പെടല്‍ ഒഴിവാക്കി തിരക്കുള്ള ഒരു സാമൂഹ്യജീവിതത്തിലേയ്ക്കു തിരിയുക. ഇത്സ്വയംഭോഗത്തില് നിന്നും നിങ്ങള്‍ക്കു വിടുതല്‍ നല്‍കും.

കൗണ്‍സിലിംഗ്
ആവശ്യമെങ്കില്‍ കൗണ്‍സിലിംഗ് തേടാം.

യോഗ
യോഗ പോലുള്ളവ പ്രാക്ടീസ് ചെയ്യുന്നതും നല്ലതാണ്.

ചോക്ലേറ്റ്
ചോക്ലേറ്റ് കഴിയ്ക്കുക. ഇതില്‍ നിന്നുള്ള എന്‍ഡോര്‍ഫിനുകള്‍ മനസിനു സന്തോഷം നല്‍കും.സ്വയംഭോഗത്തിനുള്ള ആവശ്യം കുറയും.

ക്ഷമ
ക്ഷമ ഇതിനു വളരെ പ്രധാനം. തുടക്കത്തില്‍ നിങ്ങള്‍ക്കു ബുദ്ധിമുട്ടുണ്ടായെന്നെരിയ്ക്കാം, എന്നാല്‍ തോല്‍വി സമ്മതിയ്ക്കരുത്. നിങ്ങളെത്തന്നെ വെറുക്കരുത്. നിരാശപ്പെടരുത്. ലക്ഷ്യം മുന്നിലുണ്ടാകുക.

പ്രാര്‍ത്ഥന
ഇത്തരം വികാരങ്ങളെ നിയന്ത്രിയ്ക്കാന്‍ കഴിയുന്ന ഒരു വഴിയാണ് പ്രാര്‍ത്ഥന. പ്രാര്‍ത്ഥിയ്ക്കാം, വികാരങ്ങളെ നിയന്ത്രിയ്ക്കാം

സെക്സ് ടോയ്സ്
സെക്സ് ടോയ്സ് ഉപയോഗിയ്ക്കുന്ന ശീലവും സ്വയംഭോഗം വര്‍ദ്ധിപ്പിയ്ക്കും. ഇവ മാ്റ്റി വയ്ക്കുകയോ കളയുകയോ ചെയ്യുക.

ഡയറ്റില്‍
ആരോഗ്യകരമായ ഡയറ്റില്‍ ശ്രദ്ധിയ്ക്കുക. ഇത് ശരീരത്തിനും മനസിനും ആരോഗ്യവും ഊര്‍ജവും ഉന്മേഷവുമെല്ലാം നല്‍കും.

ലക്ഷ്യം
നിങ്ങള്‍ ആഗ്രഹിയ്ക്കുന്ന, നിങ്ങള്‍ക്കു നേടാന്‍ കഴിയുന്ന ഒരു ലക്ഷ്യം മനസില്‍ കാണുക. ഇതനുസരിച്ചു പ്രവര്‍ത്തിയ്ക്കുക. ഇത് സ്വയംഭോഗ ചിന്തകളില്‍ നിന്നും മനസിനെ വഴി തിരിച്ചു വിടാന്‍ പ്രേരിപ്പിയ്ക്കും.സ്വയംഭോഗം, ഗുണദോഷവശങ്ങള് അറിഞ്ഞിരിയ്ക്കൂ



Click it and Unblock the Notifications
