Latest Updates
-
Rashiphalam: ഇന്നത്തെ രാശിഫലം ആര്‍ക്കെല്ലാം അനുകൂലം, അറിയാം സമ്പൂര്‍ണഫലം -
ഇവയെല്ലാം ശീലമാക്കണം ദിനവും: ഹൃദയവും പേശികളും എല്ലാം സുരക്ഷിതം -
ന്യൂമറോളജി പ്രകാരം അറിയണം ഇക്കാര്യങ്ങള്‍: വരുന്ന 7 ദിനത്തില്‍ ജീവിതം മാറുന്നതിങ്ങനെ -
കോളിഫ്ളവര്‍ ഇഷ്ടമാണോ? എന്നാല്‍ അമിതമായി കഴിക്കുന്നവര്‍ അല്പം ശ്രദ്ധിക്കണം -
മംഗളാദിത്യ രാജയോഗം: നിര്‍ണായക മാറ്റങ്ങളോടെ 18 മാസത്തിന് ശേഷം മേടമുള്പ്പടെയുള്ള രാശിക്കാര്‍ -
ഹൃദയത്തെ സങ്കീര്‍ണമാക്കും 3 ഭക്ഷണങ്ങള്‍: ഫ്രിഡ്ജില്‍ സൂക്ഷിക്കും ഇവ ശ്രദ്ധിക്കണം -
മീനമാസം: അശ്വതി - രേവതി വരെ ദൗര്‍ഭാഗ്യത്തില്‍ വട്ടം ചുറ്റുന്ന നക്ഷത്രക്കാര്‍, പ്രശ്നങ്ങളൊഴിയാതെ ഇവര്‍ -
സൂര്യനും ബുധനും ശുക്രനും ഒരുമിക്കും ത്രിഗ്രഹി യോഗം: കടുകിട മാറില്ല ഭാഗ്യം, ഗ്രഹചലനം അനുകൂലമാവും 3 രാശിക്കാര്‍ -
Rashiphalam: ഇന്നത്തെ പുലരിയില്‍ ഗജകേസരിയോഗം: ഒട്ടും പ്രതീക്ഷിക്കാത്ത നേട്ടങ്ങളില്‍ ഇവര്‍, സമ്പൂര്‍ണഫലം -
Rashiphalam: ഇന്ന് തെളിയുന്ന ഭാഗ്യ രാശിക്കാര്‍, നിങ്ങളുടെ ഇന്നത്തെ സമ്പൂര്‍ണഫലം ഇതാണ്
ഉറക്കമകറ്റാന്‍ 10 സൂത്രങ്ങള്‍
രാത്രിയില്‍ നിങ്ങള്‍ക്ക് ആവശ്യത്തിന് ഉറങ്ങാന്‍ കഴിയാറില്ലെന്നിരിക്കട്ടെ. അല്ലെങ്കില്‍ രാത്രി മുഴുവന്‍ നിങ്ങള്‍ പാര്‍ട്ടികള്‍ക്കായി ചെലവഴിക്കുകയാണെന്ന് കരുതുക. എങ്കില്‍ പകല്‍ ഉറക്കക്ഷീണമില്ലാതെ ഉണര്‍വ്വോടെ ഇരിക്കാന്‍ എന്തെങ്കിലും മാര്‍ഗ്ഗമുണ്ടോയെന്ന് നിങ്ങള്‍ ആലോചിക്കുന്നുണ്ടാകും. ഭക്ഷണത്തിന്റെ അളവു കുറയ്ക്കാം
ഉറക്കം വരുമ്പോള്‍ ഉണര്‍ന്നിരിക്കാന്‍ ശ്രമിക്കുന്നത് വലിയ ബുദ്ധിമുട്ടുള്ള കാര്യമാണെന്ന് പറയേണ്ടതില്ലല്ലോ? പ്രധാനപ്പെട്ട ഒരുപാട് കാര്യങ്ങള്‍ ചെയ്‌തുതീര്‍ക്കാനുണ്ടെങ്കില്‍ എത്രയൊക്കെ ബുദ്ധിമുട്ടിയാലും ചിലപ്പോള്‍ ഉണര്‍ന്നിരുന്നേ മതിയാകൂ.
ഇനി പറയുന്ന കാര്യങ്ങള്‍ ഉറക്കക്ഷീണത്തെ അതിജീവിക്കാന്‍ നിങ്ങളെ സഹായിക്കും.

1. സൂര്യപ്രകാശം
പെട്ടെന്നും ഫലപ്രദമായും നമ്മുടെ മാനസികാവസ്ഥയില്‍ മാറ്റം വരുത്താന്‍ സൂര്യപ്രകാശത്തിന് കഴിയും. സൂര്യപ്രകാശം വിറ്റാമിന്‍ ഡിയുടെ ഉത്‌പാദനത്തെ ത്വരിതപ്പെടുത്തുകയും അടിക്കടി മാനസികാവസ്ഥയില്‍ ുണ്ടാകുന്ന മാറ്റത്തില്‍ നിന്ന് നിങ്ങളെ സംരക്ഷിക്കുകയും ചെയ്യും. ഉറക്കം അനുഭവപ്പെടുമ്പോള്‍ ഉണര്‍ന്നിരിക്കാനും ഇത് സഹായിക്കും. അതുകൊണ്ട് ജനാലകളിലെ കര്‍ട്ടനുകള്‍ നീക്കി സൂര്യപ്രകാശത്തെ അകത്തേക്ക് ക്ഷണിക്കുക.

2. ധാരാളം വെള്ളം കുടിക്കുക
ശരീരത്തില്‍ ആവശ്യത്തിന് ജലാംശം ഇല്ലെങ്കില്‍ നിങ്ങള്‍ക്ക് കൂടുതല്‍ ക്ഷീണം അനുഭവപ്പെടും. ഓരോ ദിവസവും ആവശ്യത്തിന് വെള്ളം കുടിക്കണം. ഉറക്കം അനുഭവപ്പെടുമ്പോള്‍ അല്‍പ്പം കൂടുതല്‍ വെള്ളം കുടിക്കുക, ഇത് നിങ്ങളെ ഉണര്‍ന്നിരിക്കാന്‍ സഹായിക്കും. വേനല്‍ക്കാലത്ത് അരക്കുപ്പി തണുത്ത വെള്ളം കുടിച്ചാല്‍ ഉന്മേഷം ലഭിക്കും.

3. ശരിയായ ആഹാരം
ഉറക്കം അനുഭവപ്പെടുന്നെങ്കില്‍ നിങ്ങളുടെ ഭക്ഷണകാര്യത്തില്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ടത് ആവശ്യമാണ്. ഒരിക്കലും പ്രാതല്‍ ഒഴിവാക്കരുത്. ഉച്ചഭക്ഷണത്തില്‍ കൊഴുപ്പ് അധികം ഉണ്ടാകാതിരിക്കാനും ശ്രദ്ധിക്കുക. പ്രോട്ടീന്‍ സമ്പുഷ്ടമായ ആഹാരസാധനങ്ങള്‍ കുറേശ്ശെ ഇടയ്‌ക്കിടെ കഴിക്കുക. കോഫി, എനര്‍ജി ഡ്രിങ്കുകള്‍ എന്നിവ ഒഴിവാക്കുക.

4. നടക്കുക
എപ്പോഴും ഒരിടത്ത് തന്നെ ഇരുന്നാല്‍ ആര്‍ക്കും ഉറക്കം വരും. ഉറക്കം വരുമ്പോള്‍ എത്ര ജോലിയുണ്ടെങ്കിലും അല്‍പ്പനേരം നടക്കുക. ഉറക്കവും ക്ഷീണവുമെല്ലാം പമ്പ കടക്കും. ജോലി സ്ഥലത്താണ് അധികദൂരം പോകാന്‍ കഴിയില്ലെങ്കില്‍ സഹപ്രവര്‍ത്തകന്റെ അടുത്തേക്ക് പോവുക അല്ലെങ്കില്‍ എന്തെങ്കിലും കുടിക്കാനായി അല്‍പ്പം നടക്കുക.

5. ദീര്‍ഘശ്വാസം എടുക്കുക
ഉറക്കത്തെ തടഞ്ഞുനിര്‍ത്താന്‍ മറ്റുചില ടെക്‌നിക്കുകളുമുണ്ട്. അതിലൊന്നാണ് ദീര്‍ഘശ്വാസം എടുക്കുക. ദീര്‍ഘമായി ശ്വസിക്കുകയും പുറത്തുവിടുകയും ചെയ്യുക. പെട്ടെന്ന് പെട്ടെന്ന് ഇത് ചെയ്‌താല്‍ അതേ വേഗത്തില്‍ ഉറക്കവും പോകും. ഉച്ചഭക്ഷണത്തിന്റെ ഇടവേളയില്‍ ഇത് ചെയ്യാവുന്നതാണ്.

6. പാട്ട് കേള്‍ക്കുക
അടിപൊളി പാട്ടുകള്‍ കേള്‍ക്കുന്നത് ഉറക്കക്ഷീണം അകറ്റാന്‍ സഹായിക്കും. ശാന്തസുന്ദരമായ പാട്ടുകള്‍ കേള്‍ക്കുന്നത് ഒഴിവാക്കുക. അത്തരം പാട്ടുകള്‍ നിങ്ങളെ ഉറക്കത്തിലേക്ക് തള്ളിയിടും.

7. ഒറ്റയിരിപ്പ് വേണ്ട
ദിവസം മുഴുവന്‍ കമ്പ്യൂട്ടറിനും ടിവിക്കും മുന്നില്‍ ഒറ്റയിരിപ്പ് ഇരുന്നാല്‍ നിങ്ങള്‍ക്ക് ഉറക്കവും ക്ഷീണവും അനുഭവപ്പെടും. ശരീരത്തിന് ഉണര്‍വ് തോന്നണമെങ്കില്‍ നിങ്ങള്‍ ഇടയ്‌ക്കിടെ എന്തെങ്കുലുമൊക്കെ ചെയ്യണം. അരമണിക്കൂര്‍ ഇടവിട്ട് എഴുന്നേറ്റ് കൈകാലുകള്‍ നിവര്‍ത്തുക. ഉറക്കം വന്ന് വഴിക്ക് പൊയ്‌ക്കൊള്ളും!

8. ശുദ്ധവായു
ഉറക്കം അനുഭവപ്പെടുമ്പോള്‍ അല്‍പ്പം ശുദ്ധവായു ശ്വസിച്ചാല്‍ ഉന്മേഷം തോന്നും. ഓഫീസിലാണെങ്കില്‍ അവിടുത്തെ ജനാലകള്‍ തുറന്നിടുക. അല്ലെങ്കില്‍ ഉച്ചഭക്ഷണത്തിന്റെ ഇടവേളയിലും മറ്റും പുറത്തിറങ്ങുക. കാറില്‍ യാത്ര ചെയ്യുമ്പോള്‍ കഴിയുമ്പോഴൊക്കെ ഗ്ലാസുകള്‍ താഴ്‌ത്തിവച്ച് ശുദ്ധവായു ശ്വസിക്കുക.

9. കുളിക്കുക
വീട്ടിലിരുന്ന് ജോലി ചെയ്യുമ്പോള്‍ ഉറക്കം വന്നാല്‍ ഉടന്‍ തന്നെ കുളിക്കുക. ഓഫീസിലാണെങ്കില്‍ കുളിക്കാന്‍ കഴിയില്ല, അപ്പോള്‍ തണുത്ത വെള്ളം ഉപയോഗിച്ച് മുഖം നന്നായി കഴുകുക. ഉറക്കക്ഷീണം മാറും. ചിലപ്പോള്‍ ഇത് കുറച്ച് ബുദ്ധിമുട്ട് ഉണ്ടാക്കിയേക്കാം, പക്ഷെ ഇത് നല്‍കുന്ന ഫലം വളരെ വലുതായിരിക്കും.

10. മയങ്ങുക
ഉറക്കക്ഷീണം അനുഭവപ്പെടുമ്പോള്‍ എല്ലാവര്‍ക്കും മയങ്ങാന്‍ കഴിയണമെന്നില്ല. ഇത്തരം സമയങ്ങളില്‍ മയങ്ങുന്നത് വളരെ നല്ലതാണ്. 10-15 മിനിറ്റ് മയങ്ങിയാല്‍ പോലും നിങ്ങള്‍ ഒരിക്കലും പ്രതീക്ഷിക്കാത്ത ഫലം ലഭിക്കും. ചിലര്‍ക്ക് മയങ്ങിയാല്‍ കൂടുതല്‍ ഉറക്കക്ഷീണം അനുഭവപ്പെടാറുണ്ട്. ഇത്തരക്കാര്‍ക്ക് അരമണിക്കൂറോ അതില്‍ കൂടുതലോ മയങ്ങിയാല്‍ മാത്രമേ ഉറക്കക്ഷീണത്തില്‍ നിന്ന് മോചനം ലഭിക്കൂ.
ക്ഷീണം അനുഭവപ്പെടുമ്പോള്‍ കോഫിയോ എനര്‍ജി ഡ്രിങ്കുകളോ കുടിക്കുന്നത് സര്‍വ്വസാധാരണമാണ്. ഇത് കൊണ്ട് ഒരു പ്രയോജനവുമില്ലെന്ന് മാത്രമല്ല ഇവ നിങ്ങളുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുകയും ചെയ്യും. മേല്‍പ്പറഞ്ഞവ പരീക്ഷിച്ച് അവ പ്രയോജനപ്പെടുന്നുണ്ടോയെന്ന് പരിശോധിക്കുക.



Click it and Unblock the Notifications











