ഉറക്കക്കുറവിന്റെ 10 ലക്ഷണങ്ങള്‍

By Super

ഓരോ രാത്രിയും ഉറക്കം കുറയുന്നതിനുള്ള കാരണങ്ങള്‍ അത്ര കാര്യമല്ല എന്ന നിങ്ങള്‍ കരുതുന്നുണ്ടാവാം. എന്നാല്‍, നിങ്ങളില്‍ കാണപ്പെടുന്ന ഉറക്കക്കുറവിന്റെ ലക്ഷണങ്ങള്‍ നിങ്ങള്‍ സങ്കല്‍പിക്കുന്നതിലും നിഗൂഢമാണ്‌.

കിടക്കുന്നതിന്‌ മുമ്പ്‌ തന്നെ ഉറങ്ങാറുണ്ടെന്ന്‌ വീമ്പ്‌ പറയുന്നവരുണ്ട്‌. എന്നാല്‍, കിടന്ന്‌ ഏറെ താമസിയാതെ തന്നെ ഇവര്‍ക്ക്‌ ഉറക്കം നഷ്ടപ്പെടും, ഉറക്കമില്ലായ്‌മയുടെ പ്രധാന ലക്ഷണങ്ങളിലൊന്നാണിത്‌. കൂടുതല്‍ ഉറങ്ങേണ്ടതിന്റെ താക്കീത്‌ കൂടിയാണിത്‌ നല്‍കുന്നത്‌.

അമ്പതിന്‌ ശേഷവും ആരോഗ്യം

ന്യൂയോര്‍ക്ക്‌ സിറ്റിയിലെ മോണ്ട്‌ ഫിയോര്‍ മെഡിക്കല്‍ സെന്ററിലെ ബിഹേവിയറല്‍ സ്ലീപ്‌ മെഡിസിന്റെ ഡയറക്ടറും ബ്യൂട്ടി സ്ലീപ്‌ വിദഗ്‌ധയുമായ ഷെല്‍ബി ഫ്രീഡ്‌മാന്‍ ഹാരിസ്സിന്റെ സഹായത്തോടെ നിങ്ങളില്‍ ഉണ്ടാകുന്ന ഉറക്കമില്ലായ്‌മയുടെ 10 ലക്ഷണങ്ങളെകുറിച്ച്‌ പറയുകയാണിവിടെ . ഇതിലേതിങ്കിലും ലക്ഷണങ്ങള്‍ നിങ്ങള്‍ക്ക്‌ പരിചിതമാണെങ്കില്‍ ഉറക്കത്തിന്‌ കൂടുതല്‍ പരിഗണന നല്‍കി തുടങ്ങണം. ജലവും ഭക്ഷണവും പോലെ ആരോഗ്യത്തിന്‌ വളരെ അത്യാവശ്യമാണ്‌ ഉറക്കവും. ശരീരത്തിന്റെ ആരോഗ്യവും സൗന്ദര്യവും നിലനിര്‍ത്താന്‍ ഉറക്കം ഏറെ സഹായിക്കും.

ഉറക്കക്കുറവിന്റെ ലക്ഷണങ്ങള്‍

1. പെട്ടന്ന്‌ ഉറങ്ങുക

1. പെട്ടന്ന്‌ ഉറങ്ങുക

നന്നായി ഉറങ്ങുന്നതിന്റെ ലക്ഷണമാണിതെന്ന്‌ നിങ്ങള്‍ കരുതിയേക്കും , സത്യം നേരെ മറിച്ചാണ്‌. സ്ഥിരമായി കിടന്ന്‌ അഞ്ച്‌ മിനുട്ടിനുള്ളില്‍ ഉറങ്ങി പോവുകയാണെങ്കില്‍ ഉറക്കക്കുറവിന്റെ പ്രശ്‌നങ്ങള്‍ ഉണ്ടാകാന്‍ സാധ്യത ഉണ്ടെന്നാണ്‌ നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ ന്യൂറോളജിക്കല്‍ ഡിസോഡേഴ്‌സ്‌ ആന്‍ഡ്‌ സ്‌ട്രോക്‌ അഭിപ്രായപ്പെടുന്നത്‌.

2. സാധാരണയിലും കൂടതല്‍ ഉത്സാഹം

2. സാധാരണയിലും കൂടതല്‍ ഉത്സാഹം

രാവിലെ എല്ലാ കാര്യങ്ങളിലും സാധാരണയിലും കൂടുതല്‍ ഉത്സാഹം കാണിക്കുന്നതും ഉറക്കകുറവിന്റെ ഒരു ലക്ഷണമാണ്‌. ഉറക്ക കുറവ്‌ പ്രീഫ്രണ്ടല്‍ കോര്‍ട്ടക്‌സിനെ ഏറെ ബാധിക്കും. ഈ പ്രദേശം തീരമാനമെടുക്കല്‍, വികാര നിയന്ത്രണം, കാഴ്‌ച, ശ്രദ്ധ എന്നിവയിമായി ബന്ധപ്പെട്ടിരിക്കുന്നു. ഉറക്കം കുറയുന്നത്‌ തീരുമാനമെടുക്കല്‍ ദുര്‍ബലമാക്കുകയും ആവേശം തോന്നിപ്പിക്കുകയും ചെയ്യും. ഉദാഹരണത്തിന്‌ ഉറക്കം കുറഞ്ഞാല്‍ കഴിക്കുന്നത്‌ കുറയും , ചിന്തിക്കാതെ പലതും വാങ്ങിക്കും, മറ്റുള്ളവരുമായുള്ള ഇടപെടല്‍ അസ്വസ്ഥത ഉണ്ടാക്കും.

3. സംസാരത്തില്‍ ആവര്‍ത്തനം

3. സംസാരത്തില്‍ ആവര്‍ത്തനം

സംസാരത്തിലുണ്ടാകുന്ന ആവര്‍ത്തനം ഉറക്കക്കുറവിന്റെ ലക്ഷണമാണ്‌. ഇത്‌ കണ്ടു തുടങ്ങിയാല്‍ ചെറു മയക്കം നല്ലതാണ്‌. " സംസാരം, രചനാത്മകമായ ചിന്തകള്‍, ക്രിയാത്മകത എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്ന ഫ്രണ്ടല്‍ ലോബിനെ ഉറക്കമില്ലായ്‌മ ബാധിക്കും" ഹാരിസ്‌ പറയുന്നു. "ഉറക്കം സംബന്ധിച്ച്‌ തകരാറുകള്‍ ഉള്ളവര്‍ക്ക്‌ തുടര്‍ച്ചയായി സംസാരിക്കുന്നതിന്‌ ബുദ്ധിമുട്ടുണ്ടാകും. ഇത്‌ സംസാരം ചുരുക്കുകയും ആവര്‍ത്തന വിരസമായ ശൈലികള്‍ ഉപയോഗിക്കുന്നതിനും വിക്കി പറയുന്നതിനും കാരണമാകും"

4. മറവി

4. മറവി

ഉറക്കക്കുറവിന്റെ മറ്റൊരു ലക്ഷണം മറവിയാണ്‌. ആവര്‍ത്തിച്ച്‌ കേള്‍്‌ക്കുന്ന കാര്യങ്ങള്‍ കൂടി മറന്നു പോകും. വിശ്രമമില്ലായ്‌മ ഓര്‍മ്മയെ താറുമാറാക്കും. ഉറക്കം ഓര്‍മ്മയെയും വൈകാരിക പ്രവര്‍ത്തനങ്ങളെും ഏകീകരിക്കും എന്നാണ്‌ ഹാരിസ്‌ അഭിപ്രായപ്പെടുന്നത്‌. ശരിയായ വിശ്രമമില്ലെങ്കില്‍ ഓര്‍മ്മ ഉണ്ടാവുക വിഷമകരമാണ്‌. വൈകാരികമായ ഓര്‍മ്മകള്‍ ഇല്ലാത്ത പശ്ചാത്തലത്തില്‍ യുക്തിയോടെയും വിവേകത്തോടെയും പ്രവര്‍ത്തിക്കാന്‍ പ്രയാസമായിരിക്കും.

5. വിശപ്പ്‌ കൂടും

5. വിശപ്പ്‌ കൂടും

സാധാരണയിലും കൂടുതല്‍ വിശപ്പുണ്ടാകും. രാത്രിയില്‍ ശരിയായ ഉറക്കം ഉണ്ടായില്ലെങ്കില്‍ കഴിക്കുന്നത്‌ നിയന്ത്രിക്കാന്‍ നിങ്ങള്‍ക്ക്‌ കഴിയില്ല. ശരീരത്തിലെ രണ്ട്‌ പ്രധാന ഹോര്‍മോണുകളായ ലെപ്‌റ്റീന്‍, ഗ്രെലീന്‍ എന്നിവയെ ബാധിക്കുന്നതിനാല്‍ ഉറക്കമില്ലായ്‌മ നിങ്ങളുടെ വിശപ്പ്‌ കൂട്ടും.

"കഴിക്കുന്നത്‌ മതിയെന്ന്‌ ശരീരത്തോട്‌ പറയുകയും നിറഞ്ഞെന്ന തോന്നല്‍ ഉണ്ടാക്കുകയും ചെയ്യുന്ന ഹോര്‍മോണ്‍ ആണ്‌ ലെപ്‌റ്റീന്‍" ഹാരിസ്‌ വിശദീകരിക്കുന്നു. " ഗ്രെലിന്‍ അതേ സമയം വിശപ്പിന്റെ സൂചന നല്‍കുകയും കഴിക്കാന്‍ നമ്മളോട്‌ ആവശ്യപ്പെടുകയും ചെയ്യുന്ന ഹോര്‍മോണാണ്‌. നമ്മള്‍ക്ക്‌ വേണ്ടത്ര ഉറക്കം കിട്ടിയില്ലെങ്കില്‍ ലെപ്‌റ്റിന്‍/ ഗ്രെലിന്‍ സന്തുലനം മാറും, ലെപ്‌റ്റീന്റെ അളവ്‌ കുറയുകയും ഗ്രെലിന്റെ അളവ്‌ കൂടുകയും ചെയ്യും." രാത്രിയില്‍ നന്നായി ഉറങ്ങിയില്ലെങ്കില്‍ കൂടുതല്‍ കഴിക്കാന്‍ ഹോര്‍മോണ്‍ ആവശ്യപ്പെടും, അതേസമയം കഴിക്കുന്നത്‌ കുറയ്‌ക്കാന്‍ ആവശ്യപ്പെടുന്ന ഹോര്‍മോണിന്റെ അളവ്‌ കുറയുകയും ചെയ്യും.

6. ദൃഷ്ടി കേന്ദ്രീകരിക്കാന്‍ കഴിയില്ല

6. ദൃഷ്ടി കേന്ദ്രീകരിക്കാന്‍ കഴിയില്ല

ദൃഷ്ടി കേന്ദ്രീകരിക്കാന്‍ കഴിയാതെ വരുന്നത്‌ ഉറക്കക്കുറവിന്റെ പ്രധാന ലക്ഷണമാണ്‌. ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കഴിയാതെ വരുന്നതും ഉറക്കമില്ലായ്‌മയും തീരുമാനമെടുക്കാനുള്ള കഴിവ്‌ നശിപ്പിക്കുമെന്ന്‌ ജേര്‍ണല്‍ സ്ലീപ്പില്‍ വന്ന 2009 ലെ പഠനത്തില്‍ പറയുന്നു. ഡ്രൈവ്‌ ചെയ്യുമ്പോഴും മറ്റും അപകടം ഒഴിവാക്കുന്നതിന്‌ ദൃഷ്ടി കേന്ദ്രീകരിക്കാനും യുക്തമായ തീരുമാനം എടുക്കാനും കഴിയണം.

7. കാലിടറുക

7. കാലിടറുക

ചില ആളുകള്‍ക്ക്‌ സ്വാഭാവികമായി ഇത്‌ സംഭവിക്കാറുണ്ട്‌. ആരാധ്യയായ ജെന്നിഫര്‍ ലോറന്‍സിനെ പോലെ. എന്നാല്‍, ഉറക്കം കുറയുന്നതും നേരെ നില്‍ക്കാന്‍ പ്രയാസമുണ്ടാക്കും. വണ്ടി ഓടിക്കുമ്പോഴും മറ്റും കാലുകള്‍ ഇടറുന്നതിന്‌ കാരണമാകുമിത്‌.

8. പങ്കാളിയുമായി ശണ്‌ഠ

8. പങ്കാളിയുമായി ശണ്‌ഠ

പങ്കാളിയോട്‌ ദേഷ്യവും മടുപ്പും ഉണ്ടാവുക മറ്റൊരു ലക്ഷണമാണ്‌. വേണ്ടത്ര ഉറക്കം ലഭിക്കാത്ത പങ്കാളികള്‍ക്കിടയില്‍ സ്ഥിരമായും ശക്തമായും വഴക്കുണ്ടാകാറുണ്ടെന്നാണ്‌ 2013 ലെ യു സി ബെര്‍കേലിയുടെ പഠനത്തില്‍ കണ്ടെത്തിയത്‌ . ഉറക്കം ഇല്ലാതകുന്നതിലൂടെ ഇത്തരം തര്‍ക്കങ്ങള്‍ കൈകാര്യം ചെയ്യാന്‍ പ്രയാസമാകുന്നതായി ഗവേഷകര്‍ പറയുന്നു.

9. സ്ഥലകാല വിസ്‌മൃതി

9. സ്ഥലകാല വിസ്‌മൃതി

ഡ്രൈവ്‌ ചെയ്യുമ്പോള്‍ അകലം മറക്കുക, ദിവസം മുഴുവന്‍ ചെയ്‌ത കാര്യം പിന്നീട്‌ കുറച്ച്‌ മാത്രം ഓര്‍ക്കുക തുടങ്ങി സ്ഥല കാല വിസ്‌മൃതികള്‍ ഉറക്കക്കുറവിന്റെ ഭാഗമാണ്‌ - മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍ യഥാര്‍ത്ഥത്തില്‍ ബോധമില്ലാതെ ഓട്ടോമാറ്റിക്കായി കാര്യങ്ങള്‍ ചെയ്‌ത്‌ തുടങ്ങുകയാണെങ്കില്‍ ഉറക്കം നന്നായി വേണമെന്നാണ്‌ ഹാരിസിന്റെ അഭിപ്രായം.

10. പെട്ടന്ന്‌ തളരുക

10. പെട്ടന്ന്‌ തളരുക

പകല്‍ സമയം സിനിമ കണ്ടു കൊണ്ടിരിക്കുമ്പോഴും യാത്രചെയ്യുമ്പോഴും പെട്ടന്ന തളരുന്നത്‌ ഉറക്കകുറവിന്റെ മറ്റൊരു ലക്ഷണമാണ്‌. മ്ലാനമായ സാഹചര്യങ്ങളില്‍ ഉറക്കം വരുന്നത്‌ ,പ്രത്യേകിച്ച്‌ പകല്‍ സമയത്ത്‌ ഉറക്ക കുറവിന്റെ ലക്ഷണമാണ്‌. നിങ്ങള്‍ക്ക്‌ ശരിയായ ഉറക്കം ലഭിക്കുന്നുണ്ടെങ്കില്‍ ദിവസം മുഴുവന്‍ നിങ്ങള്‍ ഉത്സാഹത്തോടെ ഇരിക്കും പ്രത്യേകിച്ച്‌ പകല്‍ സമയത്ത്‌.

X
Desktop Bottom Promotion