Latest Updates
-
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം
ശരീരം നോക്കി രോഗമറിയാം
പലപ്പോഴും അസുഖങ്ങള്‍ കടന്നു വരുന്നത് പ്രതീക്ഷിക്കാതെയായിരിക്കും. ഒന്നുമുണ്ടായിരുന്നില്ല, എല്ലാം പെട്ടെന്നായിരുന്നുവെന്ന് പലരും പറഞ്ഞു കേട്ടിട്ടില്ലേ.
എന്നാല്‍ പല അസുഖങ്ങളെപ്പറ്റിയും നമ്മുടെ മുഖവും ശരീരവും തന്നെ മുന്നറിയിപ്പു നല്‍കുമെന്നതാണ് വാസ്തവം. മുഖം മാത്രമല്ല, ചര്‍മവും മുടിയുമെല്ലാം ഇക്കാര്യത്തില്‍ നമ്മെ സഹായിക്കുന്നുമുണ്ട്.
നമ്മുടെ ശരീരം തന്നെ നമ്മെ കാട്ടിത്തരുന്ന ചില അസുഖ ലക്ഷണങ്ങള്‍ എന്തൊക്കെയാണെന്ന് അറിയൂ.

ശരീരം നോക്കി രോഗമറിയാം
കണ്ണിന് മഞ്ഞനിറമുണ്ടെങ്കില്‍ ഇത് മഞ്ഞപ്പിത്ത ലക്ഷണമായി എടുക്കാം. കരള്‍ രോഗങ്ങള്‍ കണ്ണില്‍ നോക്കിയാല്‍ മനസിലാകുമെന്നാണ് പറയുക.

ശരീരം നോക്കി രോഗമറിയാം
ചര്‍മത്തില്‍ പെട്ടെന്ന് അധികമായി മറുകുകള്‍ പ്രത്യക്ഷപ്പെടുകയോ ഉള്ള മറുകുകളുടെ വലിപ്പം വര്‍ദ്ധിക്കുകയോ ചെയ്താല്‍ ഇത് സ്കിന്‍ ക്യാന്‍സര്‍ ലക്ഷണമാകാം. മറുകുകളുടെ നിറം മാറുന്നതും ശ്രദ്ധിക്കണം.

ശരീരം നോക്കി രോഗമറിയാം
വരണ്ട ചര്‍മമുള്ളവരുടെ ചുണ്ടും ചര്‍മവും വിണ്ടുപൊട്ടുകയും വരണ്ടതാകുകയും ചെയ്യുന്നത് സ്വാഭാവികം. എന്നാല്‍ ഇതല്ലാതെ പെട്ടെന്ന് ചുണ്ടുകള്‍ വിണ്ടുപൊട്ടുക, ചര്‍മത്തില്‍ പ്രശ്നങ്ങളുണ്ടാവുക എന്നിവ അലര്‍ജി, അണുബാധ എന്നിവ കൊണ്ടാകാം. മരുന്നുകള്‍ ഉപയോഗിക്കുന്നവര്‍ക്ക് ഇങ്ങനെയുണ്ടാകുന്നത് മരുന്നുകളുടെ പാര്‍ശ്വഫലമാകാം. ശരീരത്തിന്റെ പ്രതിരോധശേഷി കുറയുമ്പോഴും ഇതുണ്ടാകും.

ശരീരം നോക്കി രോഗമറിയാം
മുടി പെട്ടെന്ന് അമിതമായി കൊഴിഞ്ഞു പോകുന്നത് ചിലപ്പോള്‍ ഹോര്‍മോണ്‍ പ്രശ്നങ്ങള്‍ കൊണ്ടാകാം. തൈറോയ്ഡ് പ്രശ്നങ്ങള്‍ പലപ്പോഴും ഇതിന് കാരണമാകാറുണ്ട്. ഇത്തരം അവസ്ഥകളില്‍ രക്തപരിശോധന നടത്തുന്നത് നന്നായിരിക്കും.

ശരീരം നോക്കി രോഗമറിയാം
പ്രായമാകുമ്പോള്‍ ചര്‍മത്തില്‍ ചുളിവുകള്‍ വീഴുന്നത് സ്വാഭാവികം. എന്നാല്‍ പ്രായക്കുറവുള്ളവരില് ഇത്തരം പ്രശ്നങ്ങളുണ്ടാകുന്നത് ചിലപ്പോള്‍ ഓസ്റ്റിയോപെറോസിസ് കാരണമാകാം. എല്ലുകളുടെ ബലം കുറയുന്നതാണ് ഇതിന് പ്രധാന കാരണം.

ശരീരം നോക്കി രോഗമറിയാം
പെണ്‍കുട്ടികളില്‍ ശരീരത്തിലും മുഖത്തും അധികമായി രോമം വളരുന്നത് ചിലപ്പോള്‍ ഹോര്‍മോണ്‍ പ്രശ്നങ്ങള്‍ കാരണമാകാം. യൂട്രസില്‍ ഫൈബ്രോയ്ഡ് പോലുള്ള പ്രശ്നങ്ങളുണ്ടാകുമ്പോള്‍ ഇത്തരം അവസ്ഥ കണ്ടുവരാറുണ്ട്.

ശരീരം നോക്കി രോഗമറിയാം
വരണ്ട ചര്മമല്ലെങ്കിലും ചര്‍മം വരണ്ടതായി അനുഭവപ്പെടുന്നത് കുടിയ്ക്കുന്ന വെള്ളം കുറവായതു കൊണ്ടായിരിക്കും. പ്രമേഹം, ഹൈപ്പര്‍തൈറോയ്ഡ് തുടങ്ങിയ പ്രശ്നങ്ങളുണ്ടെങ്കിലും ഇത്തരം അവസ്ഥയുണ്ടാകാം.

ശരീരം നോക്കി രോഗമറിയാം
ശരിയായി ഉറങ്ങിയില്ലെങ്കില്‍ കണ്ണുകളുടെ അടിയില്‍ കറുപ്പ്, കണ്ണുകളുടെ അടിയിലെ ചര്‍മം തൂങ്ങുക തുടങ്ങിയ പ്രശ്നങ്ങളുണ്ടാകും. എന്നാല്‍ ശരിയായി ഉറങ്ങിയിട്ടും ഇത്തരം പ്രശ്നങ്ങളുണ്ടെങ്കില്‍ പോഷകാഹാരക്കുറവുണ്ടെന്നതാണര്ത്ഥം. ഉപ്പിന്റെ ഉപയോഗം കൂടുമ്പോള്‍ കണ്ണിനടിയിലെ ചര്‍മം വലിഞ്ഞു തൂങ്ങും.

ശരീരം നോക്കി രോഗമറിയാം
കാലുകളില്‍ മുറിവോ മറ്റോ ഉണ്ടാകുമ്പോള്‍ ചിലപ്പോള്‍ നീരുണ്ടാകും. ഇതല്ലാതെ ഗര്‍ഭം, അമിതമായ തടി തുടങ്ങിയവയും കാലുകലില്‍ നീരുണ്ടാകാന്‍ കാരണമാകും.



Click it and Unblock the Notifications
