Latest Updates
-
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം
തടി കുറയ്ക്കും യോഗ പൊസിഷനുകള്‍
തടി കുറയ്്ക്കാന്‍ ധാരാളം മാര്‍ഗങ്ങളുണ്ട്. ഇതിലൊന്നാണ് യോഗ.
തടി കുറയ്ക്കാന്‍ മാത്രമല്ല, ആരോഗ്യം നിലനിര്‍ത്താനും അസുഖങ്ങള്‍ മാറ്റാനും ചെറുപ്പവും സൗന്ദര്യവും നില നിര്‍ത്താനും യോഗ സഹായിക്കും.
ഇത്തരം യോഗാ പൊസിഷനുകള്‍ പ്രത്യേക പരിശീലനമൊന്നും കൂടാതെ ചെയ്യാവുന്നവ തന്നെയാണ്. ഇവ അടുപ്പിച്ചു ചെയ്യുകയും വേണം. തീര്‍ച്ചയായും പ്രയോജനം ലഭിക്കും.
തടി കുറയാന്‍ സഹായിക്കുന്ന വിവിധ യോഗാ രീതികളാണ് താഴെ പറയുന്നത്. ഇവ പരിശീലിച്ചു നോക്കൂ. ഗുണമുണ്ടാകും.

തടി കുറയ്ക്കും യോഗ പൊസിഷനുകള്‍
ബൗ പോസാണിത്. നിലത്തു കമഴ്ന്നുകിടന്ന് കാലുകള്‍ പുറിലേക്കുയര്ത്തി കൈകള്‍ കൊണ്ട് പിടിയ്ക്കുക. ഇങ്ങനെ ചെയ്യുമ്പോള്‍ തുട, വയര്‍ എന്നിവിടങ്ങളില്‍ ഗുണമെത്തും.

തടി കുറയ്ക്കും യോഗ പൊസിഷനുകള്‍
നിലത്ത് കാലുകള്‍ നീട്ടിയിരുന്ന് കാലിനടിയില്‍ പിടിയ്ക്കുക. ഏതെങ്കിലും പരന്ന വസ്തു കാലിനിയടിയില് വച്ച് ചിത്രത്തിലെ പോലെ പിടിയ്ക്കുന്നതും ഗുണം ചെയ്യും. തടി കുറയ്ക്കാന്‍ സഹായിക്കുന്ന ഒരു പോസാണിത്.

തടി കുറയ്ക്കും യോഗ പൊസിഷനുകള്‍
ഒറ്റക്കാലില്‍ ശരീരഭാരം കൊടുത്തു കൊണ്ടുള്ള ഈ പോസ് തടി കുറയ്ക്കാന്‍ സഹായിക്കുക മാത്രമല്ല, സ്ട്രെസ് കുറയ്ക്കാനും നല്ലതു തന്നെയാണ്.

തടി കുറയ്ക്കും യോഗ പൊസിഷനുകള്‍
ഭുജാസന എന്ന യോഗ രീതിയാണിത്. കോബ്ര പൊസിഷന്‍ എന്നും ഇത് അറിയപ്പെടുന്നു. തടി കുറയ്ക്കാന്‍ മാത്രമല്ല, നടുവേദനയ്ക്കു പറ്റിയ ഒരു യോഗാ രീതി കൂടിയാണിത്.

തടി കുറയ്ക്കും യോഗ പൊസിഷനുകള്‍
ബട്ടര്‍ഫ്ളൈ പൊസിഷന്‍ എന്നാണ് ഈ യോഗ അറിയപ്പെടുന്നത്. ഇത് കാലുകളുടേയും തുടയുടേയും തടി കുറയ്ക്കാന്‍ നല്ലതാണ്. ചെയ്യാനും വളരെ എളുപ്പം.

തടി കുറയ്ക്കും യോഗ പൊസിഷനുകള്‍
ക്യാമല്‍ പൊസിഷന്‍ എന്നറിയപ്പെടുന്ന ഈ യോഗ വയര്‍ കുറയ്ക്കാന്‍ ഏറ്റവും ഉത്തമമാണ്. വയറിന് മാത്രമല്ല, നെഞ്ച്, തുട എന്നിവയ്ക്കും ചേര്‍ന്ന യോഗാ രീതിയാണിത്.

തടി കുറയ്ക്കും യോഗ പൊസിഷനുകള്‍
കുണ്ഡലിനി എന്ന യോഗാ രീതിയാണിത്. വയറിന്റേയും തുടയുടേയും തടി കുറയ്ക്കാന്‍ ഏറ്റവും പറ്റിയ വഴി.



Click it and Unblock the Notifications
