Latest Updates
-
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം
തടി കുറയ്ക്കാം, വീട്ടിലിരുന്ന്
വ്യായാമം ചെയ്യാന്‍ സമയമില്ലെന്ന പരാതിയുള്ളവര്‍ ധാരാളം. വ്യായാമത്തിന് ജിമ്മില്‍ പോകണമെന്നില്ല. ട്രെഡ് മില്‍ പോലുള്ള ഉപകരണങ്ങള്‍ വേണമെന്നില്ല. ഇവയില്ലാതെയും വ്യായാമം ചെയ്യാം.
വീട്ടില്‍ വ്യായാമം ചെയ്യാനുള്ള ചില വഴികളെപ്പറ്റിയാണ് താഴെപ്പറയുന്നത്. സമയമില്ലെന്ന പരാതിയുള്ളവര്‍ക്ക് വീട്ടില്‍ തന്നെ ചെയ്യാവുന്ന ചില വ്യായാമങ്ങള്‍. ചിലവ വ്യായാമം മാത്രമല്ല, വീട്ടിലെ ജോലികളുമാകും.
തടിയും കൊഴുപ്പും കുറയ്ക്കാനുള്ള വഴികള്‍ കൂടിയാണിത്.

തടി കുറയ്ക്കാം, വീട്ടിലിരുന്ന്
വീട്ടിലെ സ്റ്റെയര്‍കേസുകള്‍ കയറുകയാണ് ഒരു വഴി. ഇത് കാല്, തുട, വയര്‍ എന്നിവയ്ക്കുള്ള നല്ലൊരു വഴിയാണ്. തടി കുറയ്ക്കാനും ശരീരത്തിന് ആകൃതി നല്‍കാനും ഇത് സഹായിക്കും. ശരീരത്തിലെ രക്തപ്രവാഹം വര്‍ദ്ധിപ്പിക്കാനും ഇത് സഹായിക്കും.

തടി കുറയ്ക്കാം, വീട്ടിലിരുന്ന്
വീടിന്റെ തറയിലിരുന്നും നിന്നും ചെയ്യാവുന്ന ധാരാളം വ്യായാമങ്ങളുണ്ട്. യോഗ മുതല്‍ സൂര്യനമസ്കാരം വരെയുള്ള വ്യായാമങ്ങള്‍.

തടി കുറയ്ക്കാം, വീട്ടിലിരുന്ന്
കട്ടിലും ഉപയോഗിച്ച് വ്യയാമം ചെയ്യാം. ഈ രീതി നോക്കൂ, വയറിനും കാലുകള്‍ക്കും ചേര്‍ന്ന നല്ല വ്യായാമമാണിത്.

തടി കുറയ്ക്കാം, വീട്ടിലിരുന്ന്
കുട്ടികള്‍ കളിയ്ക്കാന്‍ ഉപയോഗിക്കുന്ന ബോള്‍ ഉപയോഗിച്ച് വയര്‍ കുറയ്ക്കാന്‍ വ്യായാമങ്ങള്‍ ചെയ്യാം.

തടി കുറയ്ക്കാം, വീട്ടിലിരുന്ന്
വീട് അടിയ്ക്കുന്നതും തുടയ്ക്കുന്നതും നല്ല വ്യായാമങ്ങള്‍ തന്നെയാണ്. ശരീരത്തിലെ കൊഴുപ്പു കുറയ്ക്കാനും ശരീരത്തിന് വഴക്കം നല്‍കാനും ഇത്തരം വ്യായാമങ്ങള്‍ സഹായിക്കും.

തടി കുറയ്ക്കാം, വീട്ടിലിരുന്ന്
തുണികള്‍ കൈകള്‍ കൊണ്ട് കഴുകുന്നതും നല്ലൊരു വ്യയാമം തന്നെയാണ്. ഇത് മസിലുകള്‍ക്ക് വ്യായാമം നല്‍കും. വണ്ണം കുറയാനും ഇത് സഹായിക്കും.

തടി കുറയ്ക്കാം, വീട്ടിലിരുന്ന്
വീട്ടില്‍ പൂന്തോട്ടപ്പണികള് ചെയ്തു നോക്കൂ. പ്രത്യേകിച്ച് കുഴിയ്ക്കലും കിളയ്ക്കലും മറ്റും. ശരീരത്തിന്റെ കൊഴുപ്പും തടിയും കുറയും. മസിലുകളുണ്ടാകാന്‍ പറ്റിയ ഒരു മാര്‍ഗം കൂടിയാണിത്.

തടി കുറയ്ക്കാം, വീട്ടിലിരുന്ന്
വിശ്രമിക്കാന്‍ ഉപയോഗിക്കുന്ന ഹാമോക്ക് ഏരിയല്‍ യോഗ ചെയ്യാന്‍ ഉപയോഗിക്കാം. ബാലന്‍സ് പോകാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നു മാത്രം.



Click it and Unblock the Notifications
