Latest Updates
-
ഒക്ടോബർ 2 നക്ഷത്രഫലം: ഇന്നത്തെ ഭാഗ്യനക്ഷത്രങ്ങൾ ഇവരാണ്, രാഹുകാലം ശ്രദ്ധിക്കൂ! -
എൽപിജി വിലയിൽ ഞെട്ടിക്കുന്ന മാറ്റം: വാണിജ്യ സിലിണ്ടറുകൾക്ക് വില കുതിച്ചുയർന്നു, ഗാർഹിക ഉപഭോക്താക്കൾക്ക് ആശ്വാസം -
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം!
സ്ട്രെസ് കുറയ്ക്കാന്‍ ചില വഴികള്‍
സുഖസൗകര്യങ്ങള്‍ക്കൊപ്പം സ്ട്രെസും ടെന്‍ഷനുമെല്ലാം വര്‍ദ്ധിച്ചു രുന്ന ഒരു ലോകത്തിലാണ നാം ജീവിയ്ക്കുന്നത്. സ്ട്രസ് വരുത്തി വയ്ക്കാത്ത പ്രശ്നങ്ങളുമില്ല. മാനസിക നിലയും ശാരീരിക നിലയുമെല്ലാ തകിടം മറിയ്ക്കുന്നതു മാത്രമല്ല, അസുഖങ്ങളും വരുത്തി വയക്കാന്‍ കഴിവുള്ളവയാണ് സ്ട്രെസും ടെന്‍ഷനുമെല്ലാം.
ഇതിന് പ്രത്യേക ചികിത്സാരീതിയുണ്ടെന്നു പറയാനാവില്ല. നാം തന്നെ വിചാരിച്ചാലേ ഇതിന് മാറ്റമുണ്ടാവുകയുള്ളൂ.
സ്ട്രെസ് കുറയ്ക്കാനുള്ള ചില വഴികളുണ്ട്. ഇവയെന്തെന്നറിയൂ,

ഒഴിവുസമയം
വെറുതേയിരിയ്ക്കാന്‍ സമയമില്ലാത്ത ഒരു തലമുറയാണ് ഇപ്പോഴത്തേതെന്നു പറയാം. ഒന്നുകില്‍ കമ്പ്യൂട്ടര്‍, അല്ലെങ്കില്‍ ടിവിയോ മൊബൈലോ എന്ന രീതിയിലാണ് ഇപ്പോഴത്തെ ഒഴിവുസമയം. ഇതില്‍ നിന്നും ഒരു വിടുതല്‍ നേടുക. അല്പ സമയം നിശബ്ദമായി ഒന്നു ചെയ്യാതെയിരിയ്ക്കുക.

ശ്വാസോച്ഛാസം
എല്ലാം മറന്ന് ദീര്‍ഘമായി ശ്വാസോച്ഛാസം ചെയ്യുക. ഇത് സ്ട്രെസ് അകറ്റാനുള്ള ഒരു വഴിയാണ്.

വിനോദങ്ങള്‍ക്ക് സമയം
നിങ്ങള്‍ക്ക് സന്തോഷം നല്കുന്ന വിനോദങ്ങള്‍ക്ക് സമയം കണ്ടെത്തുക. കുട്ടിയ്ക്കൊപ്പം ക്രിക്കറ്റ് കളിയ്ക്കാം. പാട്ടു കേള്‍ക്കാം, പാചകം ചെയ്യാം...

ഇഷ്ടഭക്ഷണം
ചുറ്റുപാടുകളില്‍ നിന്നും അകന്നു മാറി തങ്ങളുടേതായ ലോകത്ത് അല്പസമയം ചെലവഴിയ്ക്കുക. ഇഷ്ടഭക്ഷണം കഴിയ്ക്കുക.

റിലാക്സ്
എത്ര തിരക്കു പിടിച്ച ജീവിതമാണെങ്കിലും അല്പസമയം റിലാക്സ് ചെയ്യാന്‍ മാറ്റി വയ്ക്കുക തന്നെ വേണം.

മസാജ്
നല്ലൊരു മസാജ് ശരീരത്തിനും മനസിലും ഉണര്‍വു നല്‍കും. ഇത സ്ട്രെസ് കുറയ്ക്കാനുള്ള നല്ലൊരു വഴിയുമാണ്.

കരയുന്നത്
കരയുന്നത് സ്ത്രീകളാണെന്ന ചൊല്ലുണ്ടെങ്കിലും സ്ട്രെസ് കുറയ്ക്കാനുള്ള നല്ലൊരു വഴിയാണിത്.

ചിരി
മനസു തുറന്ന് ചിരിച്ചാല്‍ പകുതി ടെന്‍ഷനും സ്ട്രെസുമെല്ലാം കുറയും. ഇതിനുള്ള അവസരങ്ങള്‍ സൃഷ്ടിയ്ക്കുക.

അത്യാഗ്രഹം ഒഴിവാക്കുക
ആഗ്രഹങ്ങളാകാം, എന്നാല്‍ അത്യാഗ്രഹം ഒഴിവാക്കുക. ഇത് ജീവിതത്തില്‍ ടെന്‍ഷനും സ്ട്രെസിനും ഇട വരുത്തും. ആരോഗ്യം നശിപ്പിയ്ക്കും.

നല്ല ഭക്ഷണങ്ങള്‍
നല്ല ഭക്ഷണങ്ങള്‍ കഴിയ്ക്കുക. സ്ട്രെസ് കുറയ്ക്കുകയും കൂട്ടുകയും ചെയ്യുന്ന ഭക്ഷണങ്ങളുണ്ട്.

വ്യായാമം
വ്യായാമം സ്ട്രെസ് കുറയ്ക്കാന്‍ സഹായിക്കുന്ന മറ്റൊരു വഴിയാണ്. ഇത് ശാരീരിക മാനസിക ആരോഗ്യത്തെ നില നിര്‍ത്തും. സ്ട്രെസ് കുറയ്ക്കുകയും ചെയ്യും.

യോഗ
യോഗ സ്ട്രെസ് കുറയ്ക്കുന്നതിനുള്ള മറ്റൊരു വഴിയാണ്. ദിവസവും യോഗ ശീലമാക്കുക.

കഫീന്‍
കഫീന്‍ ഒഴിവാക്കുക. സ്ട്രെസ് വര്‍ദ്ധിപ്പിയ്ക്കുന്ന ഒരു ഘടകമാണിത്.

പങ്കു വയക്കുക
സന്തോഷവും സങ്കടവുമെല്ലാം പങ്കു വയക്കുക. പങ്കു വച്ചാല്‍ ഇരട്ടിക്കുന്ന ഒന്നാണ് സന്തോഷം. സ്ട്രെസും ടെന്ഷനുമാകട്ടെ, പകുതിയാകുകയും ചെയ്യും.



Click it and Unblock the Notifications
