Latest Updates
-
ബംഗളൂരുവിലും ചെന്നൈയിലും കനത്ത മഴ: ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു, യാത്രക്കാർ ശ്രദ്ധിക്കുക -
വിദ്യാരംഭം 2026: കുരുന്നുകളെ എഴുത്തിനിരുത്താൻ ഒരുങ്ങുകയാണോ? ക്ഷേത്രങ്ങളിൽ പോകുമ്പോൾ ഈ കാര്യങ്ങൾ മറക്കരുത് -
ചെന്നൈയിൽ ഇന്ന് കടുത്ത വെയിൽ; പുറത്തിറങ്ങും മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
വിജയദശമിക്ക് സ്വർണം വാങ്ങിയോ? വീട്ടിൽ ലോക്കർ വെക്കാൻ വാസ്തു പറയുന്ന ഈ ദിശ സമ്പത്ത് വർധിപ്പിക്കും -
ഉത്സവകാല യാത്രാത്തിരക്ക്: കേരളത്തിലേക്ക് 100-ലധികം സ്പെഷ്യൽ ട്രെയിനുകൾ; അറിയേണ്ടതെല്ലാം -
വിജയദശമിക്ക് മുൻപ് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും പോസിറ്റീവ് ഊർജ്ജവും കൂടും! -
മുംബൈയിലെ കനത്ത പുകമഞ്ഞ്; ചർമ്മവും മുടിയും കണ്ണുകളും സുരക്ഷിതമാക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഇന്ത്യ-വെസ്റ്റ് ഇൻഡീസ് ഫൈനൽ പോരാട്ടം: ബെംഗളൂരുവിൽ മഴ ഭീഷണി, ടോസ് നിർണ്ണായകം; ആരാധകർ അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: 12 ജില്ലകളിൽ യെല്ലോ അലർട്ട്; ജാഗ്രത പാലിക്കാൻ നിർദേശം -
2026 തുലാം സംക്രാന്തി: പുണ്യകാലം പകൽ തന്നെ; ദാനധർമ്മങ്ങൾക്കും പൂജകൾക്കും ശ്രദ്ധിക്കേണ്ട കൃത്യമായ സമയം ഇതാ
40ലെത്തിയ സ്ത്രീകള്ക്കു വേണ്ട വൈറ്റമിനുകള്
നാല്പതുകള് സ്ത്രീകളെ സംബന്ധിച്ചിടത്തോളം ആരോഗ്യശ്രദ്ധ ഏറെ വേണ്ട ഒരു പ്രായമാണ്. കാരണം സ്ത്രീകള് പതിയെ ആര്ത്തവവിരാമത്തിലേയ്ക്ക് എത്തിക്കൊണ്ടിരിയ്ക്കുന്ന അവസ്ഥ.
ധാരാളം ഹോര്മോണ് മാറ്റങ്ങള് സംഭവിയ്ക്കുന്ന ഒരു കാലഘട്ടം കൂടിയാണിത്. ഇത് ശരീരത്തെയും ബാധിയ്ക്കും. ഓസ്റ്റിയോപെറോസിസ് അഥവാ എല്ലുതേയ്മാനം പോലുള്ള പ്രശ്നങ്ങളും സാധാരണം.
ആരോഗ്യപ്രശ്നങ്ങള് ഏറുന്നതു കൊണ്ടുതന്നെ ഈ പ്രായത്തില് സ്ത്രീകള്ക്ക് അത്യാവശ്യമായ പല വൈറ്റമിനുകളുമുണ്ട്. ഇത്തരം വൈറ്റമിനുകള് ഏതൊക്കെയെന്നറിയൂ, ഇവയടങ്ങിയ ഭക്ഷണങ്ങളെക്കുറിച്ചും,

വൈറ്റമിന് ബി12
വൈറ്റമിന് ബി12 ഈ പ്രായത്തില് ആവശ്യമുള്ളൊരു വൈറ്റമിനാണ്. ഹൃദയസംബന്ധമായ പ്രശ്നങ്ങള് അകറ്റാന് ഇത് വളരെ പ്രധാനം തന്നെ. മുട്ട, ബീഫ്, അയില തുടങ്ങിയവ വൈറ്റമിന് ബിയുടെ ഉറവിടങ്ങളാണ്.

വൈറ്റമിന് ബി
വൈറ്റമിന് ബി ആണ് മറ്റൊന്ന്. ഇത് ശരീരത്തിന് ധാരാളം ഊര്ജം നല്കും. ചീര, സാല്മണ്, ഉരുളക്കിഴങ്ങ് തുടങ്ങിയവ വൈറ്റമിന് ബി ഉറവിടമാണ്.

വൈറ്റമിന് ഡി
വൈറ്റമിന് ഡിയും വളരെ അത്യാവശ്യം. പാലുല്പന്നങ്ങള്ക്കു പുറമെ സൂര്യപ്രകാശം വൈറ്റമിന് ഡിയുടെ മറ്റൊരു ഉറവിടമാണ്.

വൈറ്റമിന് ക്യൂ 10
മീന്, ലിവര്, തവിടു കളയാത്ത ധാന്യങ്ങള് എന്നിവയില് വൈറ്റമിന് ക്യൂ 10 അടങ്ങിയിട്ടുണ്ട്. ഇതും 40ലെത്തിയ സ്ത്രീകള്ക്ക് പ്രധാനം തന്നെ.

അയേണ്
അനീമിയ പോലുള്ള പ്രശ്നങ്ങള് അകറ്റാന് ചീര പോലുള്ള അയേണ് അടങ്ങിയ ഭക്ഷണങ്ങള് വളരെ പ്രധാനമാണ്.

വൈറ്റമിന് സി
കണ്ണുകളുടെ കാഴ്ചയ്ക്കും എല്ലുകളുടെ ബലത്തിനും വൈറ്റമിന് സി വളരെ പ്രധാനമാണ്. ഓറഞ്ച് ഇനത്തില് പെട്ടവ ഈ വൈറ്റമിന് നല്കും.

വൈറ്റമിന് എ
വൈറ്റമിന് എ അടങ്ങിയ ഭക്ഷണങ്ങള് കഴിയ്ക്കേണ്ടതും വളരെ പ്രധാനം. മധുരക്കിഴങ്ങ്, ക്യാരറ്റ് എ്ന്നിവയില് വൈറ്റമിന് സി ധാരാളം അടങ്ങിയിട്ടുണ്ട്.

മഗ്നീഷ്യം
നാഡിവ്യവസ്ഥയെ സന്തുലിതാവസ്ഥയില് നിര്ത്തുവാന് മഗ്നീഷ്യം വളരെ പ്രധാനമാണ്. പഴം ഇതിനു ചേര്ന്നൊരു ഭക്ഷണമാണ്.

സിങ്ക്
സ്ത്രീകളുടെ ശരീരത്തിന് പ്രതിരോധശേഷി നല്കാന് സിങ്ക് അടങ്ങിയ കൂണ്, ബീന്സ് പോലുള്ള ഭക്ഷണങ്ങളും ശീലമാക്കുക.

വൈറ്റമിന് ഇ
ഓക്സിഡേറ്റീവ് സ്ട്രെസ് അകറ്റുവാന് വൈറ്റമിന് ഇ അടങ്ങിയ ഭക്ഷണങ്ങളും വളരെ പ്രധാനം. ടോഫു, നട്സ്, ബ്രൊക്കോളി എന്നിവ വൈറ്റമിന് ഇയുടെ ഉറവിടങ്ങളാണ്.



Click it and Unblock the Notifications
