Latest Updates
-
ഇവയെല്ലാം ശീലമാക്കണം ദിനവും: ഹൃദയവും പേശികളും എല്ലാം സുരക്ഷിതം -
ന്യൂമറോളജി പ്രകാരം അറിയണം ഇക്കാര്യങ്ങള്‍: വരുന്ന 7 ദിനത്തില്‍ ജീവിതം മാറുന്നതിങ്ങനെ -
കോളിഫ്ളവര്‍ ഇഷ്ടമാണോ? എന്നാല്‍ അമിതമായി കഴിക്കുന്നവര്‍ അല്പം ശ്രദ്ധിക്കണം -
മംഗളാദിത്യ രാജയോഗം: നിര്‍ണായക മാറ്റങ്ങളോടെ 18 മാസത്തിന് ശേഷം മേടമുള്പ്പടെയുള്ള രാശിക്കാര്‍ -
ഹൃദയത്തെ സങ്കീര്‍ണമാക്കും 3 ഭക്ഷണങ്ങള്‍: ഫ്രിഡ്ജില്‍ സൂക്ഷിക്കും ഇവ ശ്രദ്ധിക്കണം -
മീനമാസം: അശ്വതി - രേവതി വരെ ദൗര്‍ഭാഗ്യത്തില്‍ വട്ടം ചുറ്റുന്ന നക്ഷത്രക്കാര്‍, പ്രശ്നങ്ങളൊഴിയാതെ ഇവര്‍ -
സൂര്യനും ബുധനും ശുക്രനും ഒരുമിക്കും ത്രിഗ്രഹി യോഗം: കടുകിട മാറില്ല ഭാഗ്യം, ഗ്രഹചലനം അനുകൂലമാവും 3 രാശിക്കാര്‍ -
Rashiphalam: ഇന്നത്തെ പുലരിയില്‍ ഗജകേസരിയോഗം: ഒട്ടും പ്രതീക്ഷിക്കാത്ത നേട്ടങ്ങളില്‍ ഇവര്‍, സമ്പൂര്‍ണഫലം -
Rashiphalam: ഇന്ന് തെളിയുന്ന ഭാഗ്യ രാശിക്കാര്‍, നിങ്ങളുടെ ഇന്നത്തെ സമ്പൂര്‍ണഫലം ഇതാണ് -
മീനത്തില്‍ ഭാഗ്യം തെളിയുന്നവര്‍: ഇനി അടുത്ത 30 നാള് ഈ നക്ഷത്രക്കാര്‍ക്കുള്ളത്, ധനവും, കരിയറും സുരക്ഷിതം
ഉറങ്ങാം, ശാന്തമായി, ഒരു കുഞ്ഞിനെപ്പോലെ...
നല്ല ഉറക്കം ആരോഗ്യത്തിന് വളരെ പ്രധാനമാണ്. ശാരീരിക ആരോഗ്യത്തിനു മാത്രമല്ല, മാനസികാരോഗ്യത്തിനും ഇത് വളരെ പ്രധാനം തന്നെ.
നല്ല ഉറക്കം ലഭിക്കാത്തതിന് കാരണങ്ങള്‍ പലതുണ്ടാകാം. ശാരീരികവും മാനസികവുമായ കാരണങ്ങളുള്‍പ്പെടെ, അന്തരീക്ഷം വരെ മുഖ്യപങ്കു വഹിക്കും.
ഒരു കുഞ്ഞിനെപ്പോലെ, ശാന്തമായി, ഗാഢമായി, ഉറങ്ങണോ, താഴപ്പറയുന്ന മാര്‍ഗങ്ങള്‍ പരീക്ഷിച്ചു നോക്കൂ.

ഉറങ്ങാം, ശാന്തമായി, ഒരു കുഞ്ഞിനെപ്പോലെ
സമയം വളരെ പ്രധാനം. എപ്പോഴും ഒരേ സമയത്തു തന്നെ ഉറങ്ങാന്‍ ശീലിക്കുക. ഈ സമയമാകുമ്പോള്‍ ഉറക്കം താനേ വന്നു കൊള്ളും.

ഉറങ്ങാം, ശാന്തമായി, ഒരു കുഞ്ഞിനെപ്പോലെ
ബെഡ്‌റൂമില്‍ നിന്ന് ടിവി ഒഴിവാക്കുക. ഇത് ഉറക്കം നല്‍കുന്ന ഒരു പ്രധാന ഘടകമാണ്.

ഉറങ്ങാം, ശാന്തമായി, ഒരു കുഞ്ഞിനെപ്പോലെ
നല്ല കിടക്കയും തലയിണയും പ്രധാനം. ഇവ ശരിയല്ലെങ്കില്‍ ഉറക്കത്തിനും ഭംഗം വരും.

ഉറങ്ങാം, ശാന്തമായി, ഒരു കുഞ്ഞിനെപ്പോലെ
ഉറങ്ങുന്നതിന് ചുരുങ്ങിയത് രണ്ടു മണിക്കൂര്‍ മുന്‍പെങ്കിലും ഭക്ഷണം കഴിയ്ക്കുക. ഭക്ഷണം ശരിയായി ദഹിക്കാതെ ഉറങ്ങാന്‍ കിടക്കുന്നത് ഗ്യാസ്, അസിഡിറ്റി പ്രശ്‌നങ്ങള്‍ ഉണ്ട്ാക്കും.

ഉറങ്ങാം, ശാന്തമായി, ഒരു കുഞ്ഞിനെപ്പോലെ
ബെഡ്‌റൂമില്‍ അരണ്ട വെളിച്ചം മാത്രം ഇടുക. കൂടുതല്‍ വെളിച്ചവും ഉറക്കത്തെ തടസപ്പെടുത്തും.

ഉറങ്ങാം, ശാന്തമായി, ഒരു കുഞ്ഞിനെപ്പോലെ
കഴിയ്ക്കുന്ന ഭക്ഷണവും അളവും പ്രധാനം. രാത്രിയില്‍ എളുപ്പം ദഹിക്കുന്ന ആഹാരം മിതമായ അളവില്‍ കഴിയ്ക്കുവാന്‍ ശ്രദ്ധിയ്ക്കുക.

ഉറങ്ങാം, ശാന്തമായി, ഒരു കുഞ്ഞിനെപ്പോലെ
ചായ, കാപ്പി തുടങ്ങിയവ ശീലങ്ങള്‍ ഉറങ്ങുന്നതിനു മുന്‍പ് ഒഴിവാക്കാം.

ഉറങ്ങാം, ശാന്തമായി, ഒരു കുഞ്ഞിനെപ്പോലെ
മദ്യപിക്കുന്നത് നല്ല ഉറക്കത്തെ സഹായിക്കുമെന്ന മിഥ്യാധാരണ പലര്‍ക്കുമുണ്ട്. ഇത് ഞരമ്പിനെ തളര്‍ത്തും. ഉറക്കം വരുത്തുമെന്നേയുള്ളൂ, ഉറങ്ങാന്‍ മദ്യം സഹായിക്കില്ല.

ഉറങ്ങാം, ശാന്തമായി, ഒരു കുഞ്ഞിനെപ്പോലെ
രാവിലെ മുഴുവന്‍ വളരെ ചുറുചുറുക്കോടെ ജോലികള്‍ ചെയ്യുക. ഇത് രാത്രി നല്ല ഉറക്കം കിട്ടാന്‍ സഹായിക്കും.

ഉറങ്ങാം, ശാന്തമായി, ഒരു കുഞ്ഞിനെപ്പോലെ
വ്യായാമവും ഉറക്കത്തെ സഹായിക്കുന്ന ഒന്നു തന്നെ. എന്നാല്‍ രാത്രി കിടക്കുന്നതിനു മുന്‍പ് വ്യായാമം ഒഴിവാക്കുക.

ഉറങ്ങാം, ശാന്തമായി, ഒരു കുഞ്ഞിനെപ്പോലെ
അസുഖങ്ങള്‍, പ്രത്യേകിച്ച് മൂക്കടപ്പു പോലുള്ള പ്രശ്‌നങ്ങള്‍ ഉറക്കത്തിനു ഭംഗം വരുത്തും. ഇവയ്ക്കുള്ള ചികിത്സാവഴികള്‍ തേടുക.

ഉറങ്ങാം, ശാന്തമായി, ഒരു കുഞ്ഞിനെപ്പോലെ
മെഡിക്കേഷന്‍,യോഗ തുടങ്ങിയവ ഉറങ്ങുന്നതിനു മുന്‍പു ചെയ്ത് മനസിനെ ശാന്തമാക്കുക. ഇത് നല്ല ഉറക്കം ലഭിക്കാന്‍ സഹായിക്കും.

ഉറങ്ങാം, ശാന്തമായി, ഒരു കുഞ്ഞിനെപ്പോലെ
ഉച്ചയുറക്കവും ഇടയ്ക്ക് ഉറങ്ങുന്ന ശീലവുമുണ്ടെങ്കില്‍ ഇത് ഒഴിവാക്കുക. ഇതും രാത്രിയിലെ നല്ല ഉറക്കത്തിനു തടസം നില്‍ക്കുന്ന ഒന്നാണ്.

ഉറങ്ങാം, ശാന്തമായി, ഒരു കുഞ്ഞിനെപ്പോലെ
ഉറക്കത്തിനിടയില്‍ മൂത്രശങ്കയുണ്ടാകുന്നത് ശാന്തമായ ഉറക്കത്തിനു ഭംഗം വരുത്തും. കിടക്കും മുന്‍പ് ബാത്‌റൂമില്‍ പോകുക.

ഉറങ്ങാം, ശാന്തമായി, ഒരു കുഞ്ഞിനെപ്പോലെ
മനസിനെ അലട്ടുന്ന പ്രശ്‌നങ്ങളെക്കുറിച്ച് ഉറങ്ങാന്‍ കിടക്കുമ്പോള്‍ ചിന്തിക്കരുത്. ഇത് ഉറക്കം കെടുത്തും.

ഉറങ്ങാം, ശാന്തമായി, ഒരു കുഞ്ഞിനെപ്പോലെ
രാത്രിയില്‍ മണിയടിയ്ക്കാത്ത ക്ലോക്കു മാത്രം ബെഡ്‌റൂമില്‍ വയ്ക്കുക. അല്ലെങ്കില്‍ ഇതിന്റെ മണിയടി നിങ്ങളെ അലോസരപ്പെടുത്തും.

ഉറങ്ങാം, ശാന്തമായി, ഒരു കുഞ്ഞിനെപ്പോലെ
ബഹളങ്ങളോ ഒച്ചകളോ എത്താത്ത രീതിയില്‍ കിടപ്പുമുറി ക്രമീകരിക്കുക. ശാന്തമായ അന്തരീക്ഷം നല്ല ഉറക്കത്തെ സഹായിക്കും.

ഉറങ്ങാം, ശാന്തമായി, ഒരു കുഞ്ഞിനെപ്പോലെ
ബെഡ്‌റൂമിലെ ചൂടൊഴിവാക്കാന്‍ വഴികള്‍ സ്വീകരിക്കുക. ചൂട് നല്ല ഉറക്കെ കെടുത്തും.

ഉറങ്ങാം, ശാന്തമായി, ഒരു കുഞ്ഞിനെപ്പോലെ
കിടക്കു മുന്‍പ് ചെറുചൂടുള്ള പാല്‍ കുടിയ്ക്കൂ. നല്ല ഉറക്കം ലഭിയ്ക്കും.

ഉറങ്ങാം, ശാന്തമായി, ഒരു കുഞ്ഞിനെപ്പോലെ
കമ്പ്യൂട്ടറും ലാപ്‌ടോപ്പുമെല്ലാം ഉറങ്ങാന്‍ നേരത്ത് നോക്കുന്ന ശീലം ഒഴിവാക്കുക. ഇതും ഉറക്കം കെടുത്തും.



Click it and Unblock the Notifications











