Latest Updates
-
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം
തൈറോയ്ഡ് പ്രശ്നങ്ങളുടെ ലക്ഷണങ്ങള്‍
തൈറോയ്ഡ് ഇപ്പോള്‍ പലരേയും അലട്ടുന്ന ആരോഗ്യപ്രശ്നമാണ്. തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവര്‍ത്തനം ശരിയായി നടക്കാതിരിയ്ക്കുമ്പോഴാണ് തൈറോയ്ഡ് പ്രശ്നങ്ങളുണ്ടാകുന്നത്.
തൈറോയ്ഡ് ഗ്ലാന്റ് പുറപ്പെടുവിയ്ക്കുന്ന ഹോര്‍മോണാണ് തൈറോക്സിന്‍. ഇതിന്റെ ഏറ്റക്കുറച്ചിലുകളാണ് തൈറോയ്ഡ് പ്രശ്നങ്ങളുണ്ടാക്കുന്നത്.
ഹൈപ്പര്‍ തൈറോയ്ഡ്, ഹൈപ്പോതൈറോയ്ഡ് എന്നിങ്ങനെ രണ്ടു വിധം തൈറോയ്ഡ് പ്രശ്നങ്ങളുണ്ട്. തൈറോയ്ഡ് ഗ്രന്ഥി അമിതമായി തൈറോക്സിന്‍ ഉല്പാദിപ്പിക്കുമ്പോഴാണ് ഹൈപ്പര്‍ തൈറോയ്ഡാകുന്നത്. കുറഞ്ഞ അളവില്‍ ഉല്പാദിപ്പിയ്ക്കുന്നത് ഹൈപ്പോതൈറോയ്ഡ് പ്രശ്നത്തിന് വഴി വയ്ക്കും.
തൈറോയ്ഡ് ചില ലക്ഷണങ്ങള്‍ കാണിയ്ക്കും. ഇത്തരം ലക്ഷണങ്ങള്‍ നിങ്ങള്‍ക്കുണ്ടോയെന്നു നോക്കൂ, തൈറോയ്ഡ് പ്രശ്നങ്ങള്‍ തിരിച്ചറിയാം.

തൂക്കം കുറയുക
ഹൈപ്പര്തൈറോയ്ഡുണ്ടെങ്കില് പെട്ടെന്നു തന്നെ തൂക്കം കുറയും. ഭക്ഷണമെത്ര കഴിച്ചാലും പെട്ടെന്നു തടിയും തൂക്കവും കുറയും. ഇത് ശരീരത്തിന്റെ അപചയപ്രക്രിയ ശക്തമാകുന്നതു കൊണ്ടാണ്.

തടി വര്‍ദ്ധിയ്ക്കുക
തൈറോയ്ഡ് ഗ്രന്ഥി ശരിയായ അളവില്‍ തൈറോയ്ഡ് ഉല്പാദിപ്പിക്കാതിരിയ്ക്കുമ്പോള് തടി അമിതമായി വര്‍ദ്ധിയ്ക്കും. അപചയപ്രക്രിയ തീരെ പതുക്കെയാകുന്നതാണ് കാരണം.

മസില് വേദന
തൈറോയ്ഡ് പ്രശനങ്ങള്‍ മസില് വേദനയുമുണ്ടാക്കും. ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ തന്നെയാണ് ഇതിന്റെ കാരണം.

മുടി കൊഴിച്ചില്‍
തൈറോയ്ഡ് പ്രശ്നങ്ങള്‍ മുടി കൊഴിച്ചിലിനും ഇട വരുത്തും.

ആര്‍ത്തവം
ഹൈപ്പര്‍, ഹൈപ്പോ തൈറോയ്ഡുകള് ആര്‍ത്തവത്തേയും ബാധിയ്ക്കും. ഹൈപ്പോതൈറോയ്ഡ് അമിതമായ ബ്ലീഡിംഗിനും ഹൈപ്പര്‍ തൈറോയ്ഡ് കുറവു ബ്ലീഡിംഗിനും കാരണമാകും.

ഗ്രന്ഥി വീക്കം
കഴുത്തിലാണ് തൈറോയ്ഡ് ഗ്ലാന്റുള്ളത്. ഇത് പുറത്തേയ്ക്കു കാണും വിധത്തിലാകുന്നതും തൈറോയ്ഡ് ഗ്ലാന്റിന്റെ പ്രവര്‍ത്തനം ശരിയല്ലാതാകുമ്പോഴാണ്.

മറവി
മറവി പോലുള്ള പ്രശ്നങ്ങള്‍ തൈറോയ്ഡ് പ്രവര്‍ത്തനം ശരിയല്ലാതാകുമ്പോഴുണ്ടാകും.

ഡിപ്രഷന്
തൈറോയ്ഡ് പ്രശനങ്ങള്‍ ഡിപ്രഷന് പോലുള്ള പ്രശ്നങ്ങളും വരുത്തി വയ്ക്കും.

അമിതമായ ചൂടും വിയര്‍പ്പും
തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവര്‍ത്തനം അമിതമായി ചൂടു തോന്നുവാനും വിയര്‍പ്പു കൂടുവാനും ഇട വരുത്തും,

വന്ധ്യത
തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവര്‍ത്തനം വന്ധ്യതാ പ്രശ്നങ്ങളും വരുത്തി വയ്ക്കും. ഹോര്‍മോണ്‍ പ്രശ്നങ്ങളാണ് ഇതിന് പിന്നില്‍.

കൊളസ്ട്രോള്‍
ഹൈപ്പോതൈറോയ്ഡുള്ളവര്‍ക്ക് കൊളസ്ട്രോള്‍ അളവ് കൂടും. ശരീരത്തിലെ അപചയപ്രക്രിയ ശരിയായി നടക്കാത്തതു കൊണ്ട് കൊഴുപ്പടിഞ്ഞു കൂടുന്നതാണ് ഇതിന് കാരണം.

നാഡീസംബന്ധമായ പ്രശ്നങ്ങള്‍
നാഡീസംബന്ധമായ പ്രശ്നങ്ങള്‍ തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവര്‍ത്തനം ശരിയല്ലെങ്കില്‍ സാധാരണമാണ്. കൈകള്‍ വിറയ്ക്കുന്നതുള്പ്പെടെയുള്ള പ്രശ്നങ്ങളുണ്ടാകും.

വയറിന് കനം
തൈറോയ്ഡ് ഗ്രന്ഥി ശരിയായി പ്രവര്ത്തിക്കാതിരിയ്ക്കുമ്പോള് ശരീരത്തില്‍ വെള്ളം കെട്ടി നില്ക്കാന് ഇട വരുത്തും. ഇത് വയറിന് കനം തോ്ന്നിയ്ക്കും. അസ്വസ്ഥതയുണ്ടാക്കും.

ഹൃദയമിടിപ്പില്‍ വ്യതിയാനം
തൈറോയ്ഡ് ഗ്രന്ഥിയുടെ അമിതമായ പ്രവര്‍ത്തനം ഹൃദയമിടിപ്പില്‍ വ്യതിയാനങ്ങളുണ്ടാക്കും.

മടി, അലസത
തൈറോയ്ഡ് പ്രശ്നങ്ങള്‍ മടിയും അലസതയുമുണ്ടാക്കുന്നത് സാധാരണം. ബീജഗുണം, ചലനശേഷി വര്‍ദ്ധിപ്പിയ്ക്കാം
ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ, ഷെയര്‍ ചെയ്യൂ



Click it and Unblock the Notifications
